“എടിയേ.. അവര് ചെക്കനെ കാണാൻ വരുന്നതാണോ?” എന്റെ ശ്വാസമെടുപ്പ് ഒന്ന് നിലച്ചു. കാര്യം എന്തൊക്കെ ആണെങ്കിലും ഈ പെണ്ണ് കെട്ടൽ ഇത്തിരി റിസ്ക് പരിപാടി തന്നാണ്, ബന്ധുക്കളുടെ എല്ലാം ക്രോസ്സ് വിസ്താരം കഴിഞ്ഞേ ഉള്ളു കല്യാണം. അതൊക്കെ ഒഴിവാക്കാനാണ് പ്രേമിച്ചു കെട്ടുമെന്ന് വെച്ചത്. അതിപ്പോ ഇങ്ങനെ ആയി.
“അതേലോ.. അപ്പൊ എല്ലാം പറഞ്ഞത് പോലെ.. അപ്ഡേറ്റ് മി” അവളു ഫോൺ വെച്ചു. ദുഷ്ട.. കണ്ണിച്ചോര ഉണ്ടോ അവൾക്ക്, എന്നെ പിടിച്ചു ഇട്ടു കൊടുക്കാൻ പോവാ..
“അമ്മാ..” മുറീന്ന് പുറത്തിറങ്ങി അടുക്കളയിലേക്ക് നോക്കി ഞാൻ വിളിച്ചു.
“എന്താടാ” അമ്മയുടെ ശബ്ദം പുറത്തുന്ന് ആണ്.
ഞാൻ വർക്ക് ഏരിയയിലേക്ക് നടന്നു ചെന്നു. അമ്മ തേങ്ങ പൊളിക്കുന്ന പണിയിലാണ്.
“ചേച്ചി വന്നില്ലേ അമ്മ, ഞാൻ സഹായിക്കണോ?” ഞാൻ നിഷ്കളങ്കത അഭിനയിച് ചോദിച്ചു.
അമ്മ എന്നെ ആകെ മൊത്തമൊന്ന് നോക്കി വീണ്ടും തേങ്ങ പൊളിയിലേക്ക് ശ്രെദ്ധ മാറ്റി. “നീയിന്നു പോണില്ലേ”
“ഒരു കാര്യമുണ്ട്.. എന്നെ കാണാൻ ഇന്ന് ചിലരിവിടെ വരും” നിലത്തു കിടന്ന തേങ്ങ എടുത്ത് നാര് പറിച്ചെടുത്തു ഞാനമ്മയെ ഒന്ന് നോക്കി.
കയ്യിലുള്ള തേങ്ങ നിലത്തിട്ട് അമ്മയെന്നെ നോക്കി ചിരി തുടങ്ങി. ഒരു മാതിരി കൊലച്ചിരി…
“ഒന്നു നിർത്തമ്മ ഞാൻ സീരിയസാ” ഞാൻ കൊറുവിച്ചു.
“എന്നോട് മോളിതു വിളിച്ചു പറഞ്ഞതാ നേരത്തെ” അമ്മ ചിരി നിർത്തി വീണ്ടും പണിയിലേക്ക് തിരിഞ്ഞു.
“ആണോ.. ഞാൻ ചുമ്മാ പേടിച്ചു” അമ്മക്ക് കൂസലില്ലാതെ നിന്നപ്പോ എനിക്കും ധൈര്യമായി.
ഞാൻ നേരെ ഹാളിലേക്ക് ചെന്നു ഫോൺ എടുത്ത് ഓഫീസിലേക്ക് വിളിച്ചു ഇന്ന് വരില്ലെന്ന് അറിയിച്ചു. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം വിളിച്ചാൽ മതിയെന്ന് ഏൽപ്പിച്ചു.
കുറച്ച് സമയം ഫോണെടുത്തു ചുമ്മാ കുത്തി കൊണ്ടിരുന്നപ്പോൾ അമ്മ വന്നു പണിയേൽപ്പിച്ചു. പള്ളിയിൽ പോയി അച്ചനെ വിളിച്ചു കൊണ്ട് വരാൻ.
ഞാൻ വണ്ടിയെടുത്തു പള്ളിയിലേക്ക് ഇറങ്ങി, ആക്‌സിഡന്റിന് ശേഷം വളരെ സൂക്ഷിച്ചെ ഓടിക്കാറുള്ളു. പള്ളിയിലെത്തി അച്ചനെ കാത്ത് കുറച്ച് നേരം നിന്നു, അച്ചൻ വന്ന് വിശേഷം ഒക്കെ ചോദിച്ച് എന്റെ കൂടെ കാറിലേക്ക് കേറി. അമ്മ ആദ്യമേ നേരിട്ട് കണ്ടു എല്ലാം പറഞ്ഞിട്ടുണ്ട് അത് കൊണ്ട് എന്നോട് അധികം ചോദ്യ വിസ്താരം ഒന്നും ഉണ്ടായില്ല.
വീട്ടിലെത്തി അച്ചനൊരു ചായ കുടിക്കുമ്പോഴേക്കും ഗേറ്റിനു പുറത്ത് കാർ എത്തി. ഞാൻ മുറ്റത്തേക്കിറങ്ങി ഗേറ്റ് തുറന്നു കൊടുത്തു. ഒരു ജീപ്പ് കോമ്പസ്, ആലപ്പുഴ രെജിസ്ട്രേഷൻ.
വണ്ടി നിർത്തി മുന്നിലെ സീറ്റിൽ നിന്ന് ഒരാളിറങ്ങി എനിക്കു കൈ തന്നു. പുറകിലെ സീറ്റിൽ നിന്ന് ഒരു സ്ത്രീയും മറ്റു രണ്ട് പേരും കൂടെ ഇറങ്ങി. അമ്മ പൂമുഖത്തു നിന്ന് അവരെ അകത്തേക്ക് ക്ഷെണിച്ചു. ഹാളിലെ സെറ്റിയിൽ എല്ലാരും ഇരുന്നു. അച്ചനാണ് സംഭാഷണത്തിനു തുടക്കമിട്ടത്. കൂട്ടത്തിലുള്ള ആന്റി അമ്മയോട് ചിരിച്ചു വളരെ സന്തോഷത്തിൽ സംസാരിക്കുന്നത്