കടുംകെട്ട് 4 [Arrow]

Posted by

” അമ്മേ എന്റെ സഹായം വല്ലതും വേണോ?? ” ഞാൻ ചോദിച്ചപ്പോ അമ്മ തിരിഞ്ഞു നോക്കി. എന്നെ കണ്ടപ്പോൾ ഒന്ന് പുഞ്ചിരിച്ചു.

” മോള് ഉണർന്നോ, ഇപ്പൊ ഇവിടെ സഹായം ഒന്നും വേണ്ട ഇത് തിന്ന് സഹായിച്ചാൽ മതി. ” അമ്മ ഒരു പുഞ്ചിരിയോടെ ആണ് മറുപടി പറഞ്ഞത്. ഒപ്പം ആന്റിയും ചിരിച്ചു.

ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. നല്ല നറുനെയ്യുടെ ഗന്ധം.

” സ്ഥലം മാറി കിടന്നിട്ട് ഉറക്കം ശരിയായോ ” ആന്റി ആണ്.

“Ah ആന്റി, സുഖം ആയി ഉറങ്ങി ” ഞാൻ നിർദോഷം ആയ ഒരു നുണ പറഞ്ഞു. പക്ഷെ കൃത്യം സമയത്തു ഒരു കൊട്ട്വാ വന്നു.

” മ്മ് ഉറങ്ങി, നിന്റെ കണ്ണ് പറയുന്നുണ്ട് സത്യം ” ആന്റി ഒരു കള്ള ചിരിയോടെ പറഞ്ഞു.

” ച്ചി, മിണ്ടാതെ ഇരി ” അമ്മ ആന്റി യെ ഒന്ന് പിച്ചി. പിന്നെ എന്നെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു.

” മോളെ, ഇത്തിരി എടുത്തു ചാട്ടവും ദേഷ്യവും ഉണ്ടന്നെ ഉള്ളു അജു ഒരു പാവം ആണ്, ഇനി മോള് വേണം അവനെ മാറ്റി എടുക്കുവാൻ ” അത്‌ പറഞ്ഞപ്പോ അമ്മയുടെ ശബ്ദം ഇടറി, ആന്റി അമ്മയുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു. ഞാൻ അടുത്ത് ചെന്ന് അമ്മയുടെ രണ്ടു കയ്യുകളിലും ചേർത്ത് പിടിച്ചു. എല്ലാം ശരിയാവും എന്ന് പറയാതെ പറയുകയായിരുന്നില്ലേ..

” അതേ മെലോഡ്രാമ കഴിഞ്ഞു എങ്കിൽ ഫുഡ്‌ എടുക്കുവോ?? വിശക്കണു ” അച്ചു ആണ്.

” നീ മോളെയും വിളിച്ചോണ്ട് ഡൈനിങ്ലേക്ക് ചെല്ല് ഫുഡ്‌ അങ്ങോട്ട്‌ കൊണ്ടുവരാം ” അമ്മ പറഞ്ഞപ്പോ അച്ചു എന്നെയും വിളിച്ചോണ്ട് പോയി.

” ഫുഡ്‌ ഉണ്ടാക്കുന്ന സെക്‌ഷൻ അമ്മയുടെ കുത്തകയാണ്, നമ്മൾ അതിൽ കൈ കടത്തേണ്ട, നമ്മുടെ ജോലി ഫുഡിങ് മാത്രം ആണ് അത്‌ ചെയ്താ മതി, ചേച്ചി ചുമ്മാ ചെന്ന് സഹായിച്ചു അത്‌ ഒരു ശീലം ആയാൽ അമ്മ എന്നെ കൊണ്ടും പണി എടുപ്പിക്കും സൊ ആ സാഹസത്തിന് ഒന്നും എന്റെ പൊന്ന് ചേച്ചി പെണ്ണ് മുതിരരുത് പ്ലീസ് പണി എടുക്കാൻ വയ്യാത്ത കൊണ്ടാ, ഒരു പെങ്ങളൂട്ടിടെ അപേക്ഷ ആയി കാണണം. ” അച്ചു പോണ വഴി പറഞ്ഞു.

” ഓംബ്രാ ” ഞാൻ അത്‌ പറഞ്ഞപ്പോ ഞങ്ങൾ രണ്ടുപേരും പൊട്ടിച്ചിരിച്ചു.

” എന്താണ് രണ്ടു പേരും തമ്മിൽ ഒരു സ്വകാര്യം ” രാംഅങ്കിൾ ആണ്, നന്ദേട്ടന്റെ അച്ഛൻ.

” അത് ഗേൾസ് സീക്രെട് ആണ്, കണ്ട കിളവന്മാരോട് ഒന്നും പറയാൻ പറ്റൂല്ല “അച്ചു. എടുത്തടിച്ച പോലെ വന്നു മറുപടി.

” ആർക്ക് ആഡി വയസ്സ് ആയത് “എന്നും ചോദിച്ച് അങ്കിൾ അവളുടെ നേർക്ക് ആഞ്ഞതും, കുപ്പിവള കുലുക്കിയ പോലെ ചിരിച്ചു കൊണ്ട് അവൾ ഓടി പുറകെ അങ്കിളും.

Leave a Reply

Your email address will not be published. Required fields are marked *