പണ്ട് അമ്മ ഉണ്ടാക്കുന്ന ഫുഡ് പോലും ചേട്ടായി കഴിക്കിലായിരുന്നു. ദാസേട്ടൻ എന്ന് ഒരാളെ ചേട്ടായിക്ക് ഭക്ഷണം ഉണ്ടാക്കാൻ മാത്രം നിർത്തിയിരുന്നു, കഴിഞ്ഞ ഇടക്ക് ഒരു ലോങ്ങ് ട്രിപ്പ് ഒക്കെ കഴിഞ്ഞു വന്നപ്പോ ഴാണ് അതിന് മാറ്റം വന്നത്, ദാസേട്ടൻ പോയി, പകരം മറ്റൊരാളെ വെക്കാൻ ചേട്ടായി പറഞ്ഞില്ല, അന്ന് അമ്മ വെച്ച ഭക്ഷണം ചേട്ടായി കഴിച്ചപ്പോ അമ്മയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകിയത് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്.
ചേച്ചിയെ ചേട്ടായിക്ക് ഇഷ്ടം ആണെന്ന് പറഞ്ഞപ്പോ ഏറ്റവും സന്തോഷിച്ചത് ആരാണ് അറിയോ ചേച്ചിക്ക് എന്റെ അമ്മയാ, ഒരു കല്യാണം ഒക്കെ കഴിച്ച ചേട്ടായിയുടെ സ്വഭാവം മാറും അമ്മയോട് ഉള്ള അകൽച്ച ഒക്കെ കുറയും എന്നാണ് ആ പാവം വിശ്വസിക്കുന്നത്?? ചേച്ചി ചേട്ടായിയെ മാറ്റി എടുക്കുമോ?? ”
അച്ചു അവസാനം എന്റെ കയ്യിൽ പിടിച്ചു നിറകണ്ണുകളോടെ ആണ് ആ ചോദ്യം ചോദിച്ചത്. ആ നോട്ടത്തിൽ തന്നെ ഉണ്ടായിരുന്നു അവൾ അവളുടെ ചേട്ടായിയേയും അമ്മയെയും എത്രമാത്രം സ്നേഹിക്കുന്നു എന്ന്. ഈ പെണ്ണിനോട് ഞാൻ എന്താ മറുപടി പറയുക ഈശ്വരാ. ഞാൻ അവളുടെ കണ്ണുനീർ ഒപ്പി.
” ബാ അച്ഛൻ ഒക്കെ താഴെ കാത്ത് ഇരിക്കുവാ ബ്രെക്ക് ഫാസ്റ്റ് കഴിക്കാം ” എന്റെ മറുപടിക്ക് കാക്കാതെ അവൾ എന്റെ കയ്യിൽ പിടിച്ചു താഴേക്ക് വിളിച്ചോണ്ട് പോയി.
” ഗുഡ് മോർണിംഗ് ” അച്ഛൻ ആണ്.
” മോർണിംഗ് അച്ഛാ ”
” വാ മോള് ഇരിക്ക്, ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാം ” അച്ഛൻ ഡൈനിങ്ങ് ടേബിളിന്റെ അടുത്തുള്ള കസേര നിക്കി ഇട്ടിട്ട് വിളിച്ചു.
” ഇപ്പൊ വേണ്ട അച്ഛാ, കുറച്ചു കഴിഞ്ഞു കഴിക്കാം ” സമയം എട്ട് അര ആവുന്നതേ ഉള്ളല്ലോ എന്ന് ഓർത്ത് ഞാൻ പറഞ്ഞു.
” എന്തെ പ്രിയതമൻ വരാതെ കഴിക്കില്ല?? ” അച്ചു ആണ്. ഞാൻ ഒന്നും പറഞ്ഞില്ലേ അവളെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു. അച്ചു ഉടനെ ഫോൺ എടുത്ത് ആരെയോ വിളിച്ചു.
” ചേട്ടായി ഇത് എവിടെയാ? ഒരു അത്യാവശ്യ കാര്യം ഉണ്ട് ഒന്ന് പെട്ടന്ന് വാ ” അവൾ ഹലോ എന്ന് പോലും പറയാതെ അലറി. പിന്നെ ഫോൺ കട്ട് ചെയ്തു. എന്നിട്ട് എന്നെ നോക്കി ഒന്ന് കണ്ണ് ഇറുക്കി. ഇനി അവിടെ നിന്നാൽ ശരിയാവില്ലന്ന് തോന്നിയത് കൊണ്ട് ഞാൻ വേഗം അടുക്കള ഭാഗത്തേക്ക് ചെന്നു. അവിടെ അമ്മയും ജലജ ആന്റിയും ഉണ്ടായിരുന്നു. നന്ദേട്ടന്റെ അമ്മ. അമ്മ ദോശ ചുടുകയാണ്. ആന്റി ദോശയും മറ്റും പത്രത്തിൽ അടുക്കുന്നു.