ചന്തുവും ഞാനും കൂടി പുറത്തേക്ക് ഇറങ്ങി…
സാറ് പാലക്കാട് നിന്ന് അമൃതയെ കണ്ടെത്തുന്നതിന് തലേ ആഴ്ച ആണ് ഭൌതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദത്തിന് ശേഷം പൂനയിൽ ഗവേഷക ആയിരുന്ന ചിഞ്ചുവിനെ കാണാതാവുന്നത്…
പത്രങ്ങളിലെയും ടിവിയിലേയും അന്നത്തെ കാണ്മാനില്ല എന്നുള്ള പരസ്യങ്ങൾ ചന്തു ഞങ്ങളെ കാട്ടി…
ഈ കഴിഞ്ഞ ഇടയ്ക്കാണ് ചിഞ്ചുവിന്റെ കൂട്ടുകാരിൽ ഒരാൾ ചിഞ്ചുവിനെ പോലെ തന്നെ ഉള്ള ഒരു നാടൻ പെൺകുട്ടി മുണ്ടക്കയത്ത് ഒരു വീട്ടിലേക്ക് പോകുന്നത് കണ്ടു എന്ന വാർത്ത ആലപ്പുഴയിൽ അറിയിച്ചത്!
കൂട്ടുകാരിക്കും യാതൊരു പ്രതീക്ഷയുമില്ല കിട്ടിയ കച്ചിത്തുരുമ്പ് വെറുതേ അറിയിച്ചു എന്നേയുള്ളു!
കാരണം കണ്ട പെൺകുട്ടിക്ക് കണ്ണട ഇല്ല ചിഞ്ചുവിന് കണ്ണട ഇല്ലാതെ ഒട്ട് നടക്കുവാൻ കഴിയില്ല താനും!
എന്തായാലും ചന്തു വന്ന് രഹസ്യമായി അമൃതയെ പിൻതുടർന്ന് അവൾ അറിയാതെ അവളെ കണ്ടു!
കണ്ണിന്റെ കാഴ്ചയടെ കാര്യത്തിൽ ആശയക്കുഴപ്പത്തിൽ ആയി എങ്കിലും കൈത്തണ്ടയിലെ മറുകും പുരികത്തിലെ മുറിവ് കരിഞ്ഞ അടയാളവും ആൾ ചിഞ്ചു തന്നെ എന്ന് ഉറപ്പിച്ചു!
പിന്നെ സാറിനെ കണ്ട് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി സാറുമായി പാലക്കാടിന്…
അമൃതയുടെ നാട്ടിൽ അന്വേഷിച്ചു…
അമൃത പറഞ്ഞത് എല്ലാം വള്ളിപുള്ളി വിടാതെ ശരിയാണ്…
പക്ഷേ അത് പതിനഞ്ച് വർഷങ്ങൾ മുൻപ് നടന്ന കാര്യങ്ങൾ ആയിരുന്നു എന്ന് മാത്രം!
അമൃതയെ അന്ന് കണ്ടെത്തി രക്ഷിച്ച് വീട്ടിൽ കൊണ്ടുപോരാൻ സാറിന് കഴിഞ്ഞിരുന്നില്ല പിറ്റേന്ന് ചിന്നിച്ചിതറിയ അമൃതയെ ആണ് നാട്ടുകാർ കണ്ടെത്തിയത്…!!
ചിഞ്ചുവിൽ പരകായ പ്രവേശം നടത്തിയ അമൃത എന്ന ആത്മാവിനെ ആണ് സാറ്
കണ്ടെത്തി വീട്ടിൽ കൊണ്ടു വന്നത്!
അമൃത അറിയാതെ ഞങ്ങൾ പല പല രീതികളിലും പരീക്ഷിച്ച് നോക്കിയിട്ടും അതിശയം അല്ലാതെ പ്രയോജനം ഒന്നും ഉണ്ടായില്ല!
കണ്ണട ഇല്ലാതെ വീഴാതെ നടക്കാൻ പോലും കഴിയാത്ത ചിഞ്ചു കണ്ണട ഇല്ലാതെ ഒരു കുഴപ്പവും ഇല്ലാതെ ഓടി നടക്കുന്നു!
തമിഴ് അറിയില്ലാത്ത ചിഞ്ചു തമിഴ് പത്രവും മാസികയും വായിച്ച് പറഞ്ഞ് തരുന്നു…!!!
വായിച്ചാൽ ആരും നിയന്ത്രണം വിട്ട് പൊട്ടിച്ചിരിച്ച് പോവുന്ന ഇംഗ്ലീഷ് മലയാളം ജോക്കുകൾ എഴുതിയ കടലാസ് വെറുതേ പടം കണ്ട് നിസ്സഹായതയോടെ ഞങ്ങളെ നോക്കുന്നു….
ചിഞ്ചു എന്ന അമൃതയുടെ വിദ്യാഭ്യാസവും സെറ്റപ്പും ഒക്കെ അറിഞ്ഞതും
“ജാങ്കോ നീ പിന്നീം മൂഞ്ചി” എന്നതായി പാവം നമ്മുടെ അവസ്ഥ!
വളരെ പാടു പെട്ട്