🌹പെങ്ങളാണെൻറെ മാലാഖ🌹 [Sanju]

Posted by

”പോയി കിടന്നോ ഇച്ചായാ , പേടിക്കേണ്ട ഞാൻ ആത്മഹത്യയെന്നും ചെയ്യാൻ പോകുന്നില്ല..”

”അന്ന,.. മോളെ അത് ഞാൻ.. ”

”പൊയ്ക്കോ ,ഇതിന്നു മൂന്നാമത്തെ രാത്രിയല്ലേ , ഇനിയും ഉറക്കമൊഴിഞ്ഞാൽ വല്ല അസുഖവും പിടിക്കും..ഈ ലോക്ക് ഡൌൺ കാലത്തു ഹോസ്പിറ്റലിൽ പോലും പോകാൻ കഴിയില്ല അറിയാലോ ,, ”’

”അന്ന നീ എന്നോട് ക്ഷമിച്ചെന്നു പറ,”

”ഇനി പറയണോ , അത് കൊണ്ടല്ലേ ഞാനിപ്പോൾ എഴുന്നേറ്റു വന്നത് , പൊയ്ക്കോ പോയി കിടന്നുറങ്ങിക്കോ , എനിക്കും സ്വസ്ഥമായി ഒന്നുറങ്ങണം , ഇച്ചായനെ പോലെ ഞാനും ഉറങ്ങിയിട്ട് ഇതിന്നു മൂന്നാമത്തെ രാത്രിയാ..”

”അന്നാ …പൊന്നു മോളെ ..”

”ഡാനി , നോക്ക് നമ്മുടെ വർത്തമാനം കേട്ട് അപ്പച്ചനും അമ്മച്ചിയും എഴുന്നേറ്റ് വരേണ്ട ,എല്ലാം നമുക്ക് നാളെ പകൽ സംസാരിക്കാം.”

”.ഉം.. ”

ഞാൻ വലിയൊരു ഭാരമൊഴിഞ്ഞ സന്തോഷത്തോടെ തലയാട്ടി ..

”ഡാനി, ഗുഡ് നൈറ്റ്‌..”

”ഗുഡ് നൈറ്റ്‌ മോളെ …”

ഉറക്കമൊക്കെ പോയിരുന്നു ,എങ്കിലും മുറിയിലേക്ക് നടക്കുമ്പോൾ നടന്നതെല്ലാം യാഥാർഥ്യമാണോ, അതോ സ്വപ്നമാണോ സംശയത്തിലായിരുന്നു ഞാൻ ..ഏതായാലും ഉള്ളിൽ നിന്ന് വലിയൊരു ഭാരമൊഴിഞ്ഞ പോലുണ്ട് ,ആശ്വാസത്തോടെ കട്ടിലിൽ കിടന്നു കണ്ണടച്ചു ..

മുഖത്ത് വെള്ളത്തുള്ളികൾ വീണപ്പോഴാണ് കണ്ണ് തുറന്നത്.. ആദ്യമായാണ് അന്നയെ സാരിയിൽ കാണുന്നത് , കുളിച്ചു മുടി തോർത്ത്‌ കൊണ്ട് കെട്ടി വച്ച് …….ആകെയൊരു മാറ്റം .

”എന്തുറക്കമാ ഇത് ? സമയം ഒമ്പതു കഴിഞ്ഞു , വേഗം കുളിച്ചു വാ, ഞാൻ പുട്ടും കടലയും ഉണ്ടാക്കിയിട്ടുണ്ട്..”

കയ്യിലൊന്നു നുള്ളി നോക്കി സ്വപ്നം കാണുന്നതാണോ എന്ന് തിരിച്ചറിയാൻ ,അല്ല സ്വപ്നമല്ല ,ഒന്നും മനസിലാകുന്നില്ല , ഒരു രാത്രികൊണ്ട് പെണ്ണിനെന്തൊരു മാറ്റം ..ആ ചിന്തയിൽ കുറച്ചു നേരം കൂടി ആ കിടപ്പു കിടന്നു .,അവസാനം എഴുന്നേറ്റു ചെല്ലുമ്പോൾ അമ്മയുണ്ട് മുന്നിൽ ,, ഇന്ന് ഞായർ ആണല്ലോ എന്ന് അപ്പോഴാണ് മനസ്സിലായത്..അച്ഛനും അമ്മയും വീട്ടിലുണ്ടെങ്കിൽ പിന്നെ വീടാകെ വൃത്തിയാക്കലും പറമ്പിലെ പണിയും മറ്റുമാണ് , ഞങ്ങളെയൊന്നും വെറുതെ ഇരിക്കാൻ വിടില്ല , അപ്പനൊപ്പം പോയി തോട്ടത്തിൽ വെട്ടി കൂട്ടിയിട്ടിരുന്ന വിറകൊക്കെ കൊണ്ട് വന്നു വന്നു വിറകു പുരയും ശരിയാക്കുമ്പോഴേക്കും സന്ധ്യയായി ,, ഇടയ്ക്ക് അന്നയെ കണ്ടെങ്കിലും അവൾ ഒന്നും സംസാരിക്കാതെ മാറി കളഞ്ഞു..ഏതായാലും എന്നോട് എന്തെങ്കിലും വെറുപ്പ് ആ മുഖത്ത് കാണാനില്ല , ആ …അത് തന്നെ ഒരു ആശ്വാസം..

Leave a Reply

Your email address will not be published. Required fields are marked *