പെൺകോന്തൻ ആയ മകനും. കുറച്ചുദിവസം ചേച്ചി മകളുടെ കൂടെ പോയി നിൽക്കും ബാക്കി മിക്ക ദിവസവും ഞങ്ങളുടെ വീട്ടിലാണ് കഴിഞ്ഞത്. അച്ഛൻ ജോലിക്ക് പോയാൽ വീട്ടിൽ വെറുതെ ബോറടിച്ചിരിക്കുന്ന അമ്മയ്ക്ക് അതൊരു കൂട്ടായി. ഇങ്ങനെ കഴിഞ്ഞു പോകുമ്പോഴാണ് ഈസ്റ്റർ ലീവിന് ജോലിക്ക് ചേർന്നതിനുശേഷം ഞാനാദ്യമായി നാട്ടിലേക്ക് പോകുന്നത്. വീട്ടിൽ ചെന്ന് ഗേറ്റ് തുറന്നു അകത്തേക്ക് കയറിയപ്പോൾ തന്നെ അമ്മ ഓടി വന്നു കെട്ടിപ്പിടിച്ചു, 5 മാസത്തിനുശേഷം മകനെ കാണുകയാണ്..
“അയ്യോ..എന്തൊരു കോലമായിത് എങ്ങനെ ഇരുന്നതാ എന്റെ കൊച്ച്… നിനക്ക് അവിടെ ഭക്ഷണം ഒന്നും കിട്ടുന്നില്ലേ.. ആകെ അങ്ങ് മെലിഞ്ഞു..”
ശരിയാണ് കല്യാണം കഴിഞ്ഞ് മൂന്ന് വർഷം കാത്തിരുന്നു കിട്ടിയതിനാൽ അമ്മയുടെ പരിലാളനകൾ ഏറ്റു തടിച്ചു കൊഴുത്തിരുന്ന ഞാൻ ഇപ്പോൾ ചെറുതായി ഒന്നു മെലിഞ്ഞിരിക്കുന്നു.
“അത് പുറത്തുള്ള ഭക്ഷണത്തിന്റെയാ അമ്മേ.. പിന്നെ ഷിഫ്റ്റ് ആയിട്ടുള്ള ജോലിയും, ഇവിടുത്തെ പോലെ കൃത്യസമയത്ത് ആഹാരം ഒന്നും കഴിക്കാൻ പറ്റില്ല.. ”
“എന്നാ നീ ഒരു കാര്യം ചെയ്യ് ആ ജോലിരാജിവെച്ചേക്ക് നമുക്ക് ഇവിടെ വല്ലോം നോക്കാം..”
അച്ഛൻ ഇതുകേട്ട് പുറത്തേക്കു വന്നു “പിന്നെ ജോലി കളഞ്ഞിട്ട് വന്നാൽ ഇവിടെ എടുത്തു വച്ചേക്കു അല്ലേ.. ഇത് ആദ്യത്തെ കുറച്ചു നാളത്തെ പ്രശ്നങ്ങളാ. അതൊക്കെകഴിഞ്ഞ് അവിടുത്തെ ഭക്ഷണമൊക്കെ പിടിച്ചു കഴിയുമ്പോൾ എല്ലാം ശരിയായിക്കോളും.”
“പിന്നേ.. നിങ്ങൾക്ക് അതൊക്കെ പറയാം എനിക്ക് ഇവൻ ഒരെണ്ണമേ ഉള്ളൂ..”
“അതെ എനിക്ക് വേറെ രണ്ടുമൂന്നെണ്ണം കൂടി ഉണ്ടല്ലോ… ഈ രാത്രിയിൽ നീ അവനെ വഴിയിൽ നിർത്താതെ അകത്തു കൊണ്ടുപോയി എന്തെങ്കിലും കൊടുക്കാൻ നോക്ക്.. നീ പോയി ഫ്രഷ് ആയിട്ടു വാടാ..” അച്ഛൻ എന്നെയും വലിച്ചു കൊണ്ട് അകത്തേക്ക് നടന്നു..
ഞങ്ങൾ വീട്ടിനുള്ളിലേക്ക് കയറി. ഞാൻ ഫ്രഷ് ആക്കാൻ റൂമിലേക്ക് പോയി. കുളി കഴിഞ്ഞ് ഡൈനിങ് ടേബിളിന്റെ മുമ്പിൽ വന്നിരുന്ന എന്റെ കണ്ണുതള്ളിപ്പോയി. ആവി പറക്കുന്ന കുത്തരിച്ചോറ്, മുളകിട്ടുവച്ച മത്തി കറി, ബീഫ് റോസ്റ്റ്, അവിയൽ, മോരുകറി തോരൻ അച്ചാർ അങ്ങനെ വിഭവങ്ങൾ പല വിധം. വർഷങ്ങളോളം ഭക്ഷണം കാണാത്തവനെ പോലെ ഞാനിതെല്ലാം വെട്ടി വിഴുങ്ങുന്നത് അമ്മ നിറകണ്ണുകളോടെ നോക്കിയിരുന്നു. പെട്ടെന്ന് അപ്പുറത്ത് തുളസി ചേച്ചിയുടെ വീട്ടിൽ നിന്ന് ഒച്ചയിൽ ബഹളം തുടങ്ങി.
അമ്മ : ഓ ഭദ്രകാളി തുടങ്ങി എന്ന് തോന്നുന്നു തുളസി ഇപ്പൊ ഇങ്ങു പോരും..
ഞാൻ : എന്നും ഇങ്ങനെ തന്നെ ആണോ ?
അമ്മ : മിക്ക ദിവസവും ഇവിടെയാ കിടപ്പ്. എന്ത് ചെയ്താലും അവർക്ക് കുറ്റമാ.. പാവം….
എങ്ങനെയെങ്കിലും മരിച്ചാൽ മതി എന്നു പറഞ്ഞാ നടപ്പ്