ഡാർക്ക് മാൻ [കള്ള കാമുകൻ]

Posted by

നീ അത് വേടിച്ചിട്ടേ പോകാവൂ കേട്ടോ…”
ആദവിനെ നോക്കി അശ്വതി പരിഹാസത്തോടെ പറഞ്ഞു…

ആദവ് അവൾക്ക് മറുപടി കൊടുത്തില്ല…

അഹങ്കാരം തലക്ക് പിടിച്ചവൾ ആണ്…അവളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അവനു തോന്നി….

താൻ പറഞ്ഞതിനൊന്നും അവൻ മറുപടി നൽകാതിരുന്നത് കണ്ട അശ്വതി ദേഷ്യം വന്നു പിന്നെ അവനോട് ഒന്നും പറയാൻ പോയില്ല…

*************

ക്ലാസ് കഴിഞ്ഞു വാരാന്തയിൽ എന്ത് ചെയ്യും എന്ന് ഓർത്ത് നിൽക്കുകയായിരുന്നു അവർ മൂന്ന് പേരും…

“ഡാ പുറത്ത് ഇറങ്ങിയാൽ അടി കൊള്ളുമെന്ന് ഉറപ്പാണ്?…ആ അമലിന്റെ ഒപ്പം അവന്റെ ഗ്യാങ്‌ മൊത്തം ഉണ്ടാവും… ഇതിപ്പോ അവൻ അത്രയും പേരുടെ മുന്നിൽ വെച്ച് നാണം കെട്ട സ്ഥിതിക്ക് വെറുതെ വിടുമെന്ന് തോന്നുന്നില്ല…”
മിഥുൻ ആദവിനെ നോക്കി ദയനീയമായി പറഞ്ഞു…

“ഞാൻ ഇങ്ങനെ ഇരിക്കുന്നത് നോക്കണ്ട അടി വല്ലതും കണ്ടാൽ ഞാൻ ഓടിയ സ്ഥലത്ത് ഒരു പൂട പോലും പിന്നെ മുളക്കില്ല…” കിരൺ തെല്ല് ആശങ്കയോടെ പറഞ്ഞു…

“കോളേജിന്റെ ഫ്രണ്ട് ഗേറ്റിലൂടെ എന്തായാലും പോക്ക് നടക്കില്ല… പിന്നെ ബാക്കിലൂടെ വല്ല വഴിയും ഉണ്ടോ ആവോ… ഉണ്ടെങ്കിൽ മതിൽ ചാടിയിട്ട് എങ്കിലും നീ സ്ഥലം വിടാൻ നോക്ക്…”

“മതിൽ ചാട്ടം തന്നെയാണ് നല്ലത്… നിങ്ങൾ ഇവിടെ നിക്ക് ഞാൻ പുറകുവശം ഒന്ന് നോക്കിട്ട് വരാം…” മിഥുനെ അനുകൂലിച്ചു  പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്ന കിരണിനെ ആദവ് തടഞ്ഞു…

“ഇന്ന് ചിലപ്പോൾ അവരുടെ കയ്യിൽ നിന്ന് ഞാൻ രക്ഷപ്പെട്ടേക്കും…പക്ഷെ നാളെയോ?…നാളെയും എനിക്ക് ഇങ്ങോട്ട് തന്നെ അല്ലെ വരേണ്ടത്…ഞാൻ അവരെ പേടിച്ചു ദിവസവും നിങ്ങൾ പറഞ്ഞ പോലെ മതിൽ ചാടി ഒളിച്ചു നടക്കണോ…? നിങ്ങൾ വീട്ടിൽ പോവാൻ നോക്ക്… ഇത് ഞാനും അവനും തമ്മിലുള്ള പ്രശ്നം ആണ്… അതിൽ നിങ്ങൾ തലയിടുന്നതിൽ എനിക്ക് തീരെ താല്പര്യമില്ല…ഇന്നല്ലേൽ നാളെ എനിക്ക്  ഉള്ളത് എന്തായാലും കിട്ടും… അതിനൊരു തീരുമാനം ഇന്നു തന്നെ ആക്കിയേക്കാം…”
ആദവ് ചെറു ചിരിയോടെ അവന്റെ മനസ്സിലെ ഭയം പുറത്ത് കാണിക്കാതെ അവരോട് പറഞ്ഞു…

” ഡാ… അവൻ ഇന്ന് അത്രയും പേരുടെ മുന്നിൽ വെച്ചു നാണം കെട്ടതു പോലെ നീയും നാണംകെടണം അതാണ് അവനു വേണ്ടത്… അറിയാതെ ആണെങ്കിലും നീ ബൈക്ക് ഇടിച്ചതിന്റെ ആ എഫക്ട് അവന്റെ ദേഹത്ത് നല്ല പോലെ കാണുന്നുണ്ടായിരുന്നു…പ്രിൻസിപ്പലിന്റെ ഒപ്പം നടക്കുമ്പോൾ അവന്റെ ഞൊണ്ടൽ കണ്ട് എനിക്ക് അപ്പോഴേ ചിരി പൊട്ടിയതാ… പിന്നെ നീ എന്താ പറഞ്ഞത് ഇത് നീയും അവനും തമ്മിലുള്ള പ്രശ്നം ആണെന്നോ… എന്നാൽ അവനു അത് അങ്ങനല്ല…ഇപ്പൊ തന്നെ അവന്റെ ഒപ്പം അവന്റെ പട മൊത്തം ഉണ്ടാവും…അതു കൊണ്ട് തന്നെ ഞങ്ങളും നിന്റെ ഒപ്പം തന്നെ കാണും…”അല്ലേടാ…”  മിഥുൻ ആദവിന് മറുപടി കൊടുത്തു കൊണ്ട് കിരണിനോട് ചോദിച്ചു…

” പിന്നല്ല …..നമുക്ക് കിട്ടുന്ന അടികൾ ഒക്കെ പങ്കിട്ടെടുക്കാം ഡാ …” കിരൺ

Leave a Reply

Your email address will not be published. Required fields are marked *