ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു ആ ബെഞ്ചിൽ ഞങ്ങൾ 3 പേര് മാത്രേ ഉണ്ടായിരുന്നുള്ളൂ…
അവരോട് സംസാരിച്ചിരുന്ന ആദവ് അടി കൊണ്ട കാര്യം പാടെ മറന്നിരുന്നു…
എന്നിരുന്നാലും വേദന മാത്രം അവനെ വിട്ടു പോയില്ല…
അതിനിടക്ക് ക്ലാസ്സിന്ന് സർ ഒക്കെ എപ്പോഴോ പോയി…
ഫസ്റ്റ് ഡേ ആയത് കൊണ്ട് ക്ലാസ് എടുക്കൽ ഒന്നും ഉണ്ടായിരുന്നില്ല…
ഞങ്ങൾ ഓരോന്ന് സംസാരിച്ചിരുന്നു…
മിഥുന്റെ കണ്ണുകൾ ഇടക്ക് പെണ്ണുങ്ങളുടെ ഭാഗത്തേക്ക് പോവുന്നത് ഞാനും കിരണും കണ്ടുപിടിച്ചു…
” അവിടെ ആരാടാ നിന്റെ കേട്ടിയോൾ വല്ലോം പെറ്റു കിടക്കിണ്ടോ…” കിരൺ അവനെ നോക്കി ചിരിച്ചു കൊണ്ട് ചോയ്ച്ചു…
താൻ അങ്ങോട്ട് നോക്കുന്നത് ഇവർ കണ്ടു എന്ന് മനസ്സിലായതും മിഥുൻ ഞൊടിയിടയിൽ അവിടെ നിന്ന് കണ്ണ് പിൻവലിച്ചു നേരെ ഇരുന്നു…
” എന്താടാ ….ആരാടാ അത്…. മര്യാദക്ക് പറഞ്ഞോ…” ആദവ് മിഥുനോട് ചോയ്ച്ചു…
അവൻ ആദവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു…
” ഇന്ന് രാവിലെ എന്റെ ഇവിടത്തെ തുടക്കം തന്നെ അവളുടെ നെഞ്ചിലോട്ട് ഇടിച്ച് കയറിയിട്ട് ആയിരുന്നു…പക്ഷെ ശരിക്കും ഇപ്പൊ അവൾ ആണ് എന്റെ നെഞ്ചിലോട്ട് കയറിയത്…” മിഥുൻ ചിരിച്ചു കൊണ്ട് പറഞ്ഞു…
” നിന്റെ ഒക്കെ ഒരു യോഗം…എന്റെ ഒക്കെ തുടക്കം എങ്ങനെ ആണെന്നും…ഞാൻ എങ്ങോട്ടാ ഇടിച്ച് കയറിയത് എന്നും നി കണ്ടിട്ടുണ്ടാവൂലോ…” ആദവ് ചിരിച്ചു കൊണ്ട് മിഥുനോട് ചോയ്ച്ചു ….
അത് കേട്ടതും മിഥുൻ പൊട്ടി ചിരിച്ചു…
വൈകി വന്നതു കൊണ്ട് ആ അസുലഭ മുഹൂര്ത്തം കാണാൻ കഴിയാത്ത കിരണ് അതൊക്കെ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ആണു…
എന്റെ തലയിൽ എന്തോ വന്ന് കൊണ്ടത്…
അത് വന്ന ദിശയിലേക്ക് നോക്കിയപ്പോൾ കണ്ടു…
എന്നെ നോക്കുന്ന രണ്ടു പെണ്ണുങ്ങളെ…
” നല്ലോണം കിട്ടിയല്ലേ അമലിന്റെ കയ്യിന്ന്..”
ആദവിനെ നോക്കി പുച്ഛത്തോടെ ചിരിച്ചുകൊണ്ട് അതിൽ ഒരുത്തി പറഞ്ഞു…
” അതെ ഈ അടി കൊടുക്കലും വാങ്ങലും ഒക്കെ ഈ ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാ…” കിരൺ മുന്നോട്ട് വന്ന് അവൾക്ക് മറുപടി കൊടുത്തു…
” പക്ഷെ ഇവിടൊരാൾ വാങ്ങുന്നതാ ഞാൻ കണ്ടേ…തിരിച്ച് കൊടുക്കുന്നത് കാണാൻ പറ്റിയില്ല…” ആദവിനെ നോക്കി പരിഹാസത്തോടെ ചിരിച്ചുകൊണ്ട് അവൾ കിരണിന് മറുപടി കൊടുത്തു…
കിരൺ എന്തോ പറയാൻ നിന്നതും ആദവ് അവനെ തടഞ്ഞു വേണ്ട എന്ന് പറഞ്ഞു…
അവളെ ശ്രദ്ധിക്കാതെ ആദവ് മുന്നോട്ട് നോക്കി ഇരുന്നു…
” ഡോ…’, “എന്റെ പേര് അശ്വതി തന്നെ അടിച്ച അമലിന്റെ പെങ്ങൾ ആയിട്ട് വരും…”
അവൾ ആദവിനെ നോക്കി പറഞ്ഞു…
അപ്പൊ അതോണ്ട് ആണ് അവൾ എന്നെ ഇങ്ങനെ ചൊറിയുന്നത്… ആദവ് അവളെ ഒന്ന് നോക്കിയിട്ട് മനസ്സിൽ പറഞ്ഞു…
” എന്തായാലും കോളേജ് ഹീറോയെ അല്ലെ നീ ബൈക്ക് ഇടിച്ച് വീഴ്ത്തിയത്…”
“രാവിലത്തെതിന്റെ ബാക്കി തരാൻ വേണ്ടി അമൽ ഉച്ചക്ക് തയ്യാറായി നിൽക്കുന്നുണ്ടാവും…