അവൻ സ്വയം പറഞ്ഞിട്ട് നിലത്തു കിടക്കുന്ന അവന്റെ ബൈക്കിനെ ഒന്നു നോക്കി…
അവൻ ബൈക്ക് എടുത്ത് പൊക്കി ഉന്തി തള്ളി സ്റ്റാന്റിൽ കേറ്റി വെച്ചു…
തന്നെ നാണം കെടുത്തിയ ഇതിനെ കൊണ്ട് ഇനി ഇങ്ങോട്ട് ഒരു വരവ് വേണ്ട എന്നവൻ ഉറപ്പിച്ചു….
അവൻ എങ്ങനെ ഒക്കെയോ ക്ലാസ് കണ്ടു പിടിച്ചു…
ക്ലാസ്സിൽ അപ്പോഴേക്കും സർ എത്തിയിരുന്നു…
” may i coming sir…” അവൻ ക്ലാസ്സിന്റെ അകത്തേക്ക് തലയിട്ട് സാറിനോട് ചോയ്ച്ചു…
” ഞാനൂടെ കമ്മിങ് സർ…” അതെ സമയം ആദവിന്റെ പിന്നിൽ നിന്നായിരുന്നു ആ ശബ്ദം…
പിന്നിലേക്ക് തിരിഞ്ഞ ആദവ് കാണുന്നത് തന്നെ നോക്കി ഇളിക്കുന്ന ഒരുത്തനെ ആണ്…
സർ രണ്ടു പേരെയും ഒന്ന് ഇരുത്തി നോക്കിയിട്ട് കയറിക്കോളാൻ പറഞ്ഞു…
ആദവ് പിന്നിലുള്ളവനെ ഒന്ന് നോക്കിയിട്ട് ഒരു ബെഞ്ചിൽ പോയിരുന്നു…
പലരുടെയും കണ്ണ് തന്റെ മേൽ പതിയുന്നത് അവൻ അറിഞ്ഞു…
അപ്പൊ എനിക്ക് അടി കൊണ്ടതൊക്കെ ഇവർ കണ്ടിട്ടുണ്ടാകും… അവൻ മനസ്സിൽ പറഞ്ഞു…
അടുത്ത നിമിഷം അവന്റെ അടുത്ത് ഒരാൾ വന്നിരുന്നു…
ദേ ഇവൻ വീണ്ടും ഇളിക്കുന്നു …. ആദവ് അടുത്ത് വന്നിരുന്നവനെ നോക്കിയിട്ട് മനസ്സിൽ പറഞ്ഞു…
” ഹലോ പേരെന്താ…” ഇതിപ്പോ എവിടുന്നാ…അവൻ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി…
ഓഹ് എന്റെ ഇപ്പുറത്തു ഇരിക്കുന്നവൻ ആണ്…
” ആദവ്… ” തന്റെയോ..” ആദവ് അവനോട് തിരിച്ചു ചോദിച്ചു…
” ഞാൻ മിഥുൻ..” അവൻ പറഞ്ഞു
ഞങ്ങൾ പരസ്പരം കൈകൊടുത്തു …
അവൻ ഒത്തിരി സംസാരിക്കുന്ന കൂട്ടത്തിൽ ആണ്…
ഞങ്ങൾ കുറച്ചു നേരം കൊണ്ട് തന്നെ കൂട്ടായി…
” ഹലോ ഇവിടെ വേറൊരാളും കൂടി ഉണ്ടേ…” അടുത്തിരുന്ന മറ്റവന്റെ സംസാരം കേട്ട് എനിക്ക് ചിരി പൊട്ടി…
അത് കണ്ട് മിഥുനും ചിരിച്ചു…
” എന്റെ പേര് കിരൺ വീട്ടിൽ കണ്ണൻന്നു വിളിക്കും…” അവൻ ചോയ്ക്കുന്നെന് മുൻപേ ഇളിച്ചോണ്ട് അവന്റെ പേര് പറഞ്ഞു…