ഡാർക്ക് മാൻ [കള്ള കാമുകൻ]

Posted by

സങ്കർഷഭരിതമായ നിമിഷങ്ങൾ വീക്ഷിച്ചു കൊണ്ടിരുന്ന ചിലരുടെ കണ്ണുകൾ അവനിൽ ഉടക്കി…

അതെ സമയം കുറച്ച് പേർ കൂട്ടം കൂടി നിൽക്കുന്നത് അവൻ കണ്ടു…

അതിൽ നിന്നും ഒരുത്തൻ കൈചൂണ്ടി എന്തോ പറയുന്നതവൻ ശ്രദ്ധിച്ചു…

പതിയെ വണ്ടി അവൻ അങ്ങോട്ട് ചലിപ്പിച്ചു..

ഒരാൾ വെട്ടിയിട്ട വാഴ കണക്കെ നിലത്തു വീഴുന്നു…

താനും തന്റെ ബൈക്കും നിലത്തേക്ക് വീഴുന്നത് ആദവ് അറിഞ്ഞു…

ബ്രേക്ക് കിട്ടാതെ ബൈക്ക് ആരെയോ പോയി ഇടിച്ചത് അവൻ ഓർത്തു…

പെട്ടെന്നവൻ എഴുന്നേറ്റു നിലത്തു വീണു കിടക്കുന്ന ആളെ നോക്കി…

കുറച്ച് മുൻപ് കൈചൂണ്ടി സംസാരിച്ചവൻ ആണ് അതെന്ന് അവനു മനസ്സിലായി…

ഇത്തിരി നേരം മുൻപ് വെല്ലുവിളിച്ചു വീറോടെ സംസാരിച്ചു നിന്ന ആളുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് പലർക്കും ചിരി പൊട്ടി…

എന്നാൽ ചിലർ ആദവിനെ സഹതാപത്തോടെ നോക്കി…

” സോറി ” ബ്രേ…. ബാക്കി പറയുന്നതിന് മുൻപേ ആദവ് ആരുടെയോ ചവിട്ടു കൊണ്ട് നിലത്തു വീണിരുന്നു…

എങ്ങനെയോ എഴുന്നേറ്റ അവൻ അടുത്ത പ്രഹരവും ഏറ്റുവാങ്ങി…

അത് കുറച്ച് മുൻപ് വീണ ആ നേതാവിന്റെ കയ്യിൽ നിന്നാണെന്ന് അവനു മനസ്സിലായി…

” മൈ….” നേതാവിൽ നിന്നും വന്ന തെറി പൂർത്തിയായില്ല…

പകരം തന്റെ രക്ഷക്ക് ആരോ എത്തിയത് അവൻ അറിഞ്ഞു…

” അമൽ എന്താണ് ഇവിടെ നടക്കുന്നത് … ഇതെന്താടാ നിനക്കൊക്കെ തല്ലു കൂടി ചാവാൻ ഉള്ള ചന്തയോ…
പരുക്ഷമായ ശബ്ദത്തോടെ പ്രിൻസിപ്പൽ  ആ നേതാവിനെ നോക്കി ചോദിച്ചു..

” അത് സർ ” അമൽ എന്തോ പറയാൻ ആഞ്ഞു…

“വേണ്ട താൻ ഇനി ഒന്നും പറയണ്ട…എന്റെ ഒപ്പം വാ…” പ്രിൻസിപ്പൽ അമലിനെ രൂക്ഷമായി നോക്കി കൊണ്ട് പറഞ്ഞു…

“ഓൾ ഓഫ് യു ഗോ ടു യുവർ ക്ലാസ്….” പ്രിൻസിപ്പൽ ചുറ്റും നോക്കി പറഞ്ഞു….

” വാടോ ” പ്രിൻസിപ്പൽ അമലിനെ നോക്കി പറഞ്ഞിട്ട് നടന്നകന്നു…

ആദവിനെ ഒന്ന് രൂക്ഷമായി നോക്കി അമൽ പ്രിൻസിപ്പലിനെ അനുഗമിച്ചു…

ആദവ് ചുറ്റും നോക്കി പലരും തന്നെ നോക്കുന്നത് അവൻ അറിഞ്ഞു…

എന്തായാലും നാണം കെട്ടു….

Leave a Reply

Your email address will not be published. Required fields are marked *