ഡാർക്ക് മാൻ
Dark Man | Author : Kalla Kaamukan
” നായിന്റെ മോനെ ” എന്ന വിളിയോടെ അടികൊണ്ടവന്റെ കൂട്ടത്തിൽ ഉള്ളവൻ അടിച്ചവനെ ചവിട്ടുന്നു…
പിന്നെ അവിടുന്ന് അങ്ങോട്ട് രണ്ടു ടീമുകൾ തമ്മിലുള്ള കൊമ്പുകോർക്കൽ….
രണ്ട് ടീമുകളും തല്ലുകൊള്ളാൻ ആയാലും കൊടുക്കാൻ ആയാലും തുല്യത കൈവരിച്ചുള്ള പോരാട്ടം…
പെണ്ണുങ്ങൾ എല്ലാം പ്രേതത്തെ കണ്ട പോലെ മാറി നിന്ന് അടി വീക്ഷിക്കുന്നു….
നേരത്തെ സെറ്റ് ആക്കി വെച്ചിരുന്ന വടികൾ എടുത്തു കൊണ്ട് ഒരുത്തൻ ഓടുന്നു… അവൻ തന്റെ കൂട്ടാളികൾക്ക് അത് കൈമാറുന്നു…വടികൾ കിട്ടിയ ടീം ഒന്നു കൂടി ശക്തരാകുന്നു അവർ കൊടുക്കുന്ന അടിയുടെ എണ്ണം കൂടുന്നു…മറു ടീമിന് അടിപതറി ഓരോരുത്തർ ഓരോ വഴിക്ക് ഓടുന്നു…
അങ്ങനെ ആ പോരാട്ടത്തിൽ ഒരു ടീം വിജയം കൈവരിക്കുന്നു…
” പന്ന %#$& മക്കളെ നീയൊക്കെ ഒന്നൂടെ ജനിക്കണം എനിക്കിട്ട് ഒണ്ടാക്കണേൽ ”
ജയിച്ച ടീമിന്റെ നേതാവെന്ന് തോന്നിക്കുന്നവൻ ഓടുന്ന എതിർ ടീമിനെ നോക്കി സ്ഥിരം ഡയലോഗ് അടിച്ചു…
ഇതേ സമയം കോളേജ് ഗേറ്റ് കടന്നു ഒരു ബൈക്ക് കോമ്പൗണ്ടിലേക്ക് പ്രവേശിച്ചു….
വരുന്ന വഴിക്ക് ബസ് സ്റ്റോപ്പിൽ വെച്ച് തന്റെ ബൈക്കും താനും കൂടി മണ്ണിനെ ചുംബിച്ചതിന്റെയും…
അവിടെ ഉണ്ടായിരുന്ന പെണ്ണുങ്ങളുടെ മുൻപിൽ നാണം കെട്ടതിനെ കുറിച്ചും ചിന്തിച്ചു ബൈക്ക് ഓടിക്കുകയായിരുന്നു ആദവ് എന്ന ആദി…
അവൻ ആദ്യമായിട്ട് ആയിരുന്നു ഒരു ബൈക്ക് ഓടിക്കുന്നത്….
അതിന്റെ ഫലം ആയിരുന്നു ആ വീഴ്ച…
കോളേജിലെക്ക് ഇനി അധികം ദൂരമില്ല…
അവൻ അടുത്ത് കണ്ട ചായക്കടയിൽ വണ്ടി സൈഡ് ആക്കി കുറച്ച് വെള്ളം മേടിച്ചു തന്റെ പുതിയ പാന്റിൽ വീണപ്പോൾ പറ്റിയ മണ്ണ് വെള്ളം ചേർത്തു തുടച്ചു കളഞ്ഞു…
അവൻ പതിയെ ബൈക്ക് ചലിപ്പിച്ചു… ഇനിയൊരു വീഴ്ചക്ക് ആഗ്രഹമില്ലാത്തത് കൊണ്ട് വളരെ പതുക്കെ ആണ് അവൻ ബൈക്ക് ഓടിച്ചത്….
കോളേജ് കോമ്പൗണ്ടിൽ അവന്റെ വളരെ പഴയതെന്നു തോന്നുന്ന പൊടിപിടിച്ച ബൈക്ക് ചലിച്ചുകൊണ്ടിരുന്നു…