ഞാൻ എന്നും നിങ്ങളെ സ്നേഹിച്ചിട്ടേയുള്ളൂ… നിങ്ങൾക്ക് ഇഷ്ട്ടക്കേടുണ്ടാക്കുന്ന ഒരു വാക്ക് പോലും ഞാൻ ഇന്നേവരെ പറഞ്ഞിട്ടില്ല……
നിങ്ങൾക്കറിയോ, പട്ടാപ്പകല് പ്പോലും ഞാൻ
വല്ലോടത്തും നിക്കാണെങ്കിൽ ഒരു മൂന്ന്വട്ടം ചുറ്റിനും നോക്കും, വല്ല പാമ്പും ഇണ്ടോന്ന്…..
പാമ്പിനെ അത്രേംപ്പേടി ഉള്ള ഞാൻ ഈ കൂറ്റാകൂരിരുട്ടത്ത് കാട്പ്പിടിച്ച് കെടക്കണ സ്ഥലത്തൂടെ നടന്ന് വന്നു…. എന്താ കാരണം..? നിങ്ങളോട് എനിക്ക് അത്രേം ഇഷ്ട്ടള്ളതോണ്ട്….
ആ എന്നോട് നിങ്ങള് ഇങ്ങന്യല്ലേ കാട്ടണേ…..
വളരെ ദയനീയത തുളുമ്പുന്ന ശബ്ദത്തിൽ ഞാൻ ഇത്രേം പറഞ്ഞു…….
വർക്ക് ഏരിയയിൽനിന്നും അകത്തേക്ക് കടക്കുന്നതിനായി തുറന്ന വാതിൽ അടച്ച്, അതിൽ ചാരിനിന്ന് ജാൻസിചേച്ചി എന്നെ ഇമവെട്ടാതെ നോക്കി…
ആ നോട്ടം നേരെ എന്റെ
കണ്ണിലൂടെ ഹൃദയത്തിൽ പ്രവേശിച്ച് ആത്മാവിനെ കുളിരണിയിച്ചു……
‘സംഗതി ഏറ്റിരിക്കുന്നു…’ ഞാൻ മനസ്സിൽ കരുതി…
എന്നെ നിരാശപ്പെടുത്തുന്ന, അവഗണിക്കുന്ന ഒന്നും തന്നെ ജാൻസിചേച്ചി ചെയ്യുകയില്ല എന്ന എന്റെ വിശ്വാസത്തെ ഞാൻ ഒന്നുംക്കൂടെ ബലപ്പെടുത്തി……
കണ്ണിമയ്ക്കാതെയുള്ള ആ നോട്ടം ജാൻസിചേച്ചി
അൽപ്പംനേരം തുടർന്നു… ഞാനും ഒട്ടും മോശമാക്കിയില്ല. എന്നാൽ കഴിയാവുന്നയത്ര വികാരനിർഭരതയോടെതന്നെ ഞാനും പോസ് ചെയ്തു……
വാതിൽക്കൽനിന്നും എന്റെ അടുത്തെത്തിയ
ജാൻസിചേച്ചി, ഗ്രില്ലിൽ പിടിച്ച നിലയിലിരിക്കുന്ന എന്റെ രണ്ട് കൈകൾക്കും മേലെ പതിയെ പിടിച്ചമർത്തി, എന്റെ കണ്ണിലേക്കുള്ള കണക്ഷൻ വിടാതെ രണ്ടോ മൂന്നോ നിമിഷങ്ങൾ നിന്നു….
ഈ സമയം, തനിക്കുണ്ടെന്ന് രണ്ട്മൂന്ന് തവണ ജാൻസിചേച്ചി അവകാശപ്പെട്ടിട്ടുള്ള,
മീശമാധവൻ സിനിമയിൽ കാവ്യമാധവൻ ധരിച്ചിരുന്നപോലത്തെ അരഞ്ഞാണം
ചുറ്റിക്കിടക്കുന്ന ജാൻസിചേച്ചിയുടെ അരക്കെട്ട്, വായുവിൽ ഉയർന്ന് നിൽക്കുന്ന പാദസരം ഇട്ട കാല്, ചുമരിനോട് ചേർത്തിട്ടിരിക്കുന്ന മേശമേൽ അമർത്തിവച്ചിരിക്കുന്ന തടവളയിട്ട കൈകൾ ഇങ്ങനെ വളരെ സിമ്പോളിക്കായ ചില
ചിത്രങ്ങൾ എന്റെ മനസ്സിൽ മിന്നിമറഞ്ഞു……
“വൈകീട്ട് നീ വിളിച്ചപ്പോൾ ഞാൻ എന്താ ഫോൺ
എടുക്കാതിരുന്നതെന്ന് അറിയാമോ?”
മനസ്സിലെ സിമ്പോളിക് ചിത്രപ്രദർശനം
അവസാനിപ്പിച്ച് കൊണ്ട് ജാൻസിചേച്ചിയുടെ
തരളിതമായ ശബ്ദത്തിലുള്ള ചോദ്യം……
“ഇല്ല.” ഗ്രില്ലിനകത്ത്ക്കൂടെ ജാൻസിചേച്ചിയുടെ കൈവിരലിൽ പതിയെ തലോടിക്കൊണ്ട് ഞാൻ പറഞ്ഞു…..
“വൈകീട്ട് ഈ ചുറ്റുവട്ടത്തുള്ള മുഴുവൻ ആണുങ്ങളും ഇവിടെ ഇണ്ടായിരുന്നു.”
“എന്തിന്…… എനിക്ക് ജിജ്ഞാസയായി…….”
“ഏതാണ്ട് സന്ധ്യനേരത്ത്…. നമ്മടെ മാളുവാണ് കണ്ടത്… (മാളു എന്നത് ജാൻസിചേച്ചിയുടെ അയൽവക്കത്തെ ചേച്ചിയുടെ മകളുടെ ചെല്ലപ്പേരാണ്)…