പുറകുവശത്തായുള്ള പൈപ്പിൽനിന്നും കാലും മുഖവും കഴുകി,
പുറകിലെ ഗ്രിൽ ഡോറിനരികിൽ നിലയുറപ്പിച്ചു….
അടുക്കളയുടെ വാതിൽ പാതിതുറന്ന് ജാൻസിചേച്ചി നിന്നു……
അടുക്കളയിൽ തെളിയിച്ചിരിക്കുന്ന ബൾബിന്റെ പ്രകാശത്തിൽ അവരുടെ പാതിമുഖം ജ്വലിച്ച് നിന്നു….
അവരെക്കാൾ സുന്ദരിയായ മറ്റൊരു സ്ത്രീയെ ഞാൻ ഇതിനു മുൻപേ കണ്ടിട്ടില്ലെന്ന് എനിക്ക് തോന്നി……
അടുക്കളവാതിലിന്റെ കട്ടിളപ്പടിയിൽ ചാരിനിന്ന്
ജാൻസിചേച്ചിയും ഗ്രില്ലിനോട് ചേർന്ന് നിന്ന് ഞാനും പരസ്പരം അൽപ്പസമയം നോക്കിനിന്നു…
“അവസാനം എത്തി, അല്ലേ?” അവർ ചോദിച്ചു…
എത്തിപ്പെട്ടതിനെക്കുറിച്ച് ഒരു ലഘുവിവരണം ഞാൻ അവർക്ക് നൽകി….
അപ്പനും അമ്മയും വീട്ടിലില്ല എന്ന വിവരം അറിഞ്ഞപ്പോൾ എനിക്കൊരു സമാധാനം
തോന്നി….. ഒപ്പം ഞാനൊന്ന് ഉഷാറാവുകയും ചെയ്തു……..
ഗ്രില്ലിന് അപ്പുറവും ഇപ്പുറവുമായിനിന്ന് സംസാരം പുരോഗമിക്കവേ,
ഇനിയുള്ള സംസാരം അകത്തിരുന്നാവാം എന്നൊരു നിർദേശം ഞാൻ മുന്നോട്ട് വച്ചു……….
അകത്തിരുന്ന് സംസാരിക്കാറായിട്ടില്ല…. ആദ്യം നമുക്ക് പുറത്തിരുന്ന് കുറേനേരം സംസാരിക്കാം.. “എന്നിട്ടാവാം അകത്തിരുന്ന്.” ജാൻസിചേച്ചി പുഞ്ചിരിയോടെ പറഞ്ഞു……
ഗ്രില്ലിന് പുറത്തുനിന്ന് ചുറ്റും നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു,
“ഇവിടെ എവിടിരിക്കും?”
“ദാ അതുമ്മേ കേറി ഇരുന്നോ..” അരികത്തായി കിടക്കുന്ന അമ്മി ചൂണ്ടിക്കാട്ടിക്കൊണ്ട് ജാൻസിചേച്ചി പറഞ്ഞു…..
“ഇതിന്മേലോ!” ഞാൻ ആശ്ചര്യപ്പെട്ടു…….
ആ.. അതെ… അമ്മീമ്മേ ഇരുന്നാ എന്താ കുഴപ്പം?
“നിന്റെ ഈ ശരീരം താങ്ങാനുള്ള കെൽപ്പൊക്കെ അതിനുണ്ട്. പിന്നെ, മുണ്ട് കീറീട്ടുണ്ടെങ്കിൽ സൂക്ഷിക്കണം…. മൊളകരച്ച അമ്മ്യാ…”
വർക്ക് ഏരിയയിൽ കിടന്ന ഒരു മരക്കസേര ഗ്രില്ലിനടുത്തേക്ക് നീക്കിയിട്ട്, അതിൽ ഇരുന്ന് ജാൻസിചേച്ചിയും, ഗ്രില്ലിനിപ്പുറം
അമ്മിക്ക് മുകളിൽ കയറിയിരുന്ന് ഞാനും ഏറെനേരം സംസാരിച്ചു……
ഫോണിലൂടെ ഇടയ്ക്കെല്ലാം ഞാൻ
പാടിക്കൊടുക്കാറുള്ള ചില പാട്ടുക്കൾ എന്നെക്കൊണ്ട് പതിയെ പാടിപ്പിച്ചു.. ഒരു പാട്ടിന്റെ നാല് വരി എനിക്കും പാടിത്തന്നു….
കഥപറച്ചിലും പാട്ടും ചേർന്ന് സമയം ഏറെ കഴിഞ്ഞപ്പോൾ ജാൻസിചേച്ചി ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റു…..