പിന്നീട് ആ തിരക്കിൽ ആതിരയെ മറന്നു!
അനീഷ് ചേട്ടന്റെ സംസ്ക്കാരം ഒക്കെ കഴിഞ്ഞാണ് ഞടുക്കത്തോടെ അത് ഓർക്കുന്നത് ആതിര എന്നെ തടഞ്ഞില്ലായിരുന്നു എങ്കിൽ അനീഷുചേട്ടനോടൊപ്പം ആ പിന്നിൽ ഇരുന്ന ഞാനും ഉണ്ടായേനെ ഇന്ന് മോർച്ചറിയിൽ!!!!!
ആതിര പറഞ്ഞ ആ എന്റെ “അമ്മയേയും” മനസിലായി!!!
ഇനി ഒന്നേ മനസ്സിലാവാൻ ഉള്ളു…..
ഞാൻ നേരെ ആതിരയെ കണ്ട വെയിറ്റിങ് ഷെഡ്‌ഡിന് സമീപത്തേക്ക് വണ്ടി പായിച്ചു…..
നേരേ ആതിര പത്രം ഉണ്ട് എന്ന് പറഞ്ഞ വീട്ടിലേക്ക് ചെന്നു ഞങ്ങൾ കുടുംബക്കാരാണ്!
“അപ്പാപ്പീ അപ്പാപ്പി പഴേ പത്രങ്ങൾ സൂക്ഷിക്കാറുണ്ടോ? മൂന്ന് വർഷം മുൻപ് ഇന്നലത്തെ ഡേറ്റിൽ നടന്ന ഒരു ആപകടവാർത്ത മൂന്ന് വർഷം മുൻപത്തെ ഇന്നത്തെ തീയതിയിൽ കാണുമല്ലോ?”
“പത്രങ്ങൾ മുഴുവൻ സൂക്ഷിക്കാറില്ല ഇവിടെ നമ്മുടീ വളവിന് ആക്സിഡന്റ് നടന്നിട്ടുണ്ടെങ്കിൽ ആ വാർത്ത വന്ന പത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ട്!”
അപ്പാപ്പി പറഞ്ഞിട്ട് പത്രക്കെട്ട് എടുത്ത് ഞങ്ങൾ തിരഞ്ഞു……
മൂന്ന് വർഷം മുൻപത്തെ ഇതേ ദിവസത്തെ പത്രവും ആ കൂട്ടത്തിൽ ഉണ്ട്……
ഞാൻ പത്രം എടുത്ത് നിവർത്തി……
മുൻപേജിൽ തന്നെ ടാങ്കർ ലോറിയിൽ കുരുങ്ങി കിടക്കുന്ന ബെക്കിന്റെ പടം സഹിതം വാർത്ത ഉണ്ട്!
കുട്ടിക്കാനം സ്വദേശി ആയ യുവാവും പിതൃ സഹോദരപുത്രി പാലാക്കാരിയായ യുവതിയും അപകടത്തിൽ കൊല്ലപ്പെട്ടു……
ഒപ്പം മരണമടഞ്ഞ രണ്ടു പേരുടെയും പാസ്പ്പോർട്ട് സൈസ് ഫോട്ടോയും!
ഫോട്ടോയിൽ ഇരുന്ന് എന്നെനോക്കി പുഞ്ചിരിക്കുന്ന ആതിരയെ ഒരു ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു……..
“””എനിക്കിപ്പ പഴേപോലൊന്നും ഇങ്ങനെ വരാൻ സാധിക്കില്ല ട്ടോ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത കൊണ്ട് മാത്രാ…””””
എന്ന ആതിരയുടെ ആ വാക്കുകൾ അവൾ മരിച്ചത് അല്ലാതെ ആ ദിവസത്തിന് മറ്റ് വല്ല പ്രത്യേകതയും ഉണ്ടോ എന്നുകൂടി ഞാൻ ഒന്ന് അന്വേഷിച്ചു നോക്കി…..
അവൾ മരിച്ച ദിവസവും മുപ്പെട്ട് വെള്ളിയും ഒത്ത് വന്ന ദിവസം ആയിരുന്നു ഇന്നലെ….!!!!!
******************************