അവൾ ആദ്യമൊന്ന് അമ്പരന്നെങ്കിലും അവൾക്ക് ഏതാണ്ട് അതാരാണെന്ന് മനസിലായി..
അവളിൽ ഒരു നാണം കലർന്ന ജിജ്ഞസ രൂപം കൊണ്ടു..
അയാൾ അവളുടെ അടുത്തേക്ക് പതിയെ നടന്നടുത്തു…
രണ്ടുപേരുടെ ചുണ്ടുകളിലും ഒരു ചെറുപുഞ്ചിരി ഉണ്ടായിരുന്നു..
നടക്കുന്നതിനിടയിൽ അയാൾ..
“മനസിലായൊ എന്നെ”?.. അയാൾ ചോദിച്ചു..
“തനടോസ്… അല്ലെ ? മനസിലായി..”. ചെറു നാണത്തോടെ അവൾ പറഞ്ഞു..
അയാൾ ഒന്ന് ചിരിച്ചു..
പെട്ടന്ന് അയാൾ അന്തരീക്ഷത്തിലേക്ക് തന്റെ വലതു കൈ നീട്ടി..
അഞ്ചലി ആകാഷയോടെ കൈകളിലേക്ക് നോക്കി..
ആ കയ്യിൽ ഒരു റോസാപുഷ്പ്പം വന്നു… അതവൾക്ക് നേരെ നീട്ടി കൊണ്ട് അയാൾ..
” സൂര്യ നാരായണ വർമ്മ…!! സൂര്യയെന്ന് വിളിക്കാം”
അവളത് വാങ്ങി.. അവളുടെ ഉള്ളിൽ പ്രണയത്തിന്റെ നാമ്പ് മുളപൊട്ടി വിരിയുന്നത് ആ കണ്ണിൽ പ്രതിഫലിച്ചു..
അവൻ തിരിഞ്ഞ് മുന്നോട്ട് നടന്നു… കൂടെ അവളും..
“എവിടാർന്നു ഇത്ര ദിവസം?..”. അവളുടെ പരിഭവം കലർന്ന ചോദ്യം..
അവരുടെ തലക്ക് മുകളിൽ പാറി പറന്നിരുന്ന ആ ഫാൽക്കൺ പക്ഷി സൂര്യയുടെ തോളിൽ വന്നിരുന്നു… അവൻ അതിനെ കയ്യിലെടുത്ത് ഒന്നുഴിഞ്ഞുകൊണ്ട്…
” ഞാൻ തന്നെ നേരിട്ട് തീർക്കേണ്ട ചില കാര്യങ്ങളുണ്ടായിരുന്നു.. ”
“എങ്ങെനെയുണ്ടിപ്പൊ ? വേദനയൊക്കെ മാറിയൊ?.. സൂര്യ യുടെ ചോദ്യം..
” ഉം..”. അവൾ മൂളി..
അവർ നടന്നു..
“ഇവിടുത്തെ രീതികളൊക്കെ കുറച്ച് വെത്യസ്ഥമാണു.. നാട്ടിലെ പോലെയല്ല.. ബുദ്ധിമുട്ടുണ്ടൊ..”?
ഇല്ലെന്ന് മൂളി അവൾ..
” നാട്ടിൽ പോകണമെന്നില്ലെ..”?
അവളൊന്ന് നിന്നു…
അത് കണ്ട് സൂര്യയും നിന്ന് തിരിഞ്ഞു നോക്കികൊണ്ട്..
“എന്തുപറ്റി”?..