തന്നെ വലിയൊരു അപകടത്തിൽ നിന്ന് രക്ഷിച്ച ആ മനുഷ്യനോട് ആദ്യമൊക്കെ ബഹുമാനം മാത്രമായിരുന്നു. പിന്നീട്, അയാളെ കുറിച്ചറിഞ്ഞപ്പോൾ, അയാൾ തന്നോട് കാണിക്കുന്ന സ്നേഹവും കരുതലും അവളിൽ മറ്റൊരു വികാരം വളർത്തി. അയാളെ കാണാൻ അവളുടെ മനസ്സ് വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു…
അങ്ങെനെ ഓരൊന്നൊക്കെ പറഞ്ഞ് നടന്ന് അവർ ആശ്രമത്തിലെത്തി..
കേരള കർണ്ണാടക തമിഴ്‌നാട് അതിർത്തിയിൽ ഉൾക്കാട്ടിലെ ഒരു വലിയ ആശ്രമം.
കുറെയധികം സ്തലത്ത് സ്ഥിതി ചെയ്യുന്ന ഒരു വലിയ ആശ്രമമായിരുന്നു അത്. നൂറോളം അന്തോവാസികൾ അവിടെയുണ്ട്. പനയോലകൊണ്ട് ഭഗിയിൽ ഒരുക്കിയ കൂരകൾ. പ്രകൃതിയുടെ ഏറ്റവും മനോഹരമായ മുഖം അവിടെ ദൃശ്യമാകും.
ആശ്രമത്തിനു ചുറ്റും കൊടും കാട്. അവിടെത്തെ അന്തേവാസികളുമായി പൊരുത്തപെട്ട് പോകുന്ന കാട്ടു മൃഗ്ഗങ്ങളും.. കാട്ടരുവികളും വെള്ളച്ചാട്ടവും വലിയ വലിയ വൃക്ഷങ്ങളും കണ്ണിനു വിരുന്നേകുന്നു.
കഴിഞ്ഞ നാലു ദിവസമായി അഞ്ചലി ഇവിടെയാണു. നാലുദിവസം കൊണ്ട് തന്നെ അവൾ ഇവിടുള്ളവർക്ക് പ്രിയപെട്ടവളായി മാറി..
ബസ് അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്ക് പറ്റിയ അഞ്ചലിക്ക് ആശ്രമ മരുന്നുകൾ പുതുജീവൻ പെട്ടന്ന് നൽകുകയായിരുന്നു.. അത്രക്ക് ഗുണമേന്മ ഇവിടുത്തെ പച്ച മരുന്നു കൾക്ക് ഉണ്ടായിരുന്നു.
പിറ്റേന്ന് പുലർക്കാലം…
ചുറ്റും കൊടും കാട്…. കാട്ടു മൃഗങ്ങളുടെ ശബ്ദങ്ങൾ…ഒഴുകിവരുന്ന കാട്ടരുവിയുടെ മനം കുളിർപ്പിക്കുന്ന സംഗീതം… തൊട്ടടുത്ത് വെള്ളച്ചാട്ടത്തിന്റെ ഇരമ്പൽ… ശാന്തസുന്ദരമായ പ്രകൃതി, നവവധുവിനെ പോലെ ഒരുങ്ങി നിൽക്കുന്നു. കണ്ണിനു കുളിർമ്മയേകുന്ന സുന്ദര കാഴ്ച്ച കളും നറുമണം വീശുന്ന ചെറുകാറ്റും… ഇലകൾക്കിടയിലൂടെ തെന്നിതെറിച്ചുവരുന്ന പുലർകാല, ഉദിച്ചുയരുന്ന സൂര്യ രശ്മികൾ. എല്ലാം അഞ്ചലിക്ക് പുതുമയേകി. ആദ്യമായ് ജനിച്ചുവീണ ഒരു കുഞിനെ പോലെ അവൾ അതെല്ലാം ആശ്ചര്യത്തോടെ കണ്ടും കേട്ടും അറിഞ്ഞും അവിടെയാകെ നടന്നു..
പെട്ടന്ന് തനിക്കു നേരെ പാഞ്ഞ് വന്ന ഫാൽക്കൺ പക്ഷിയെ കണ്ട് അഞ്ചലിയൊന്ന് ഞെട്ടി..
അവൾ മുഖം കൈകൊണ്ട് പൊത്തിപിടിച്ചു.. കുറച്ച് സെക്കന്റുകൾക്ക് ശേഷം കണ്ണ് തുറന്ന അഞ്ചലിയുടെ മുമ്പിൽ , പത്ത് മീറ്റർ അപ്പുറത്ത് ഒരു മരത്തിൽ ചാരി ഒരാൾ..