“ഇപ്പൊ എന്തായി എന്നിട്ട്”… അഞ്ചലി ചോദിച്ചു..
” നീ നോക്കിയിറങ്ങ്… തട്ടിതടഞ്ഞ് വീഴണ്ട.. എന്നെ ചീത്തപറഞ്ഞ് കണ്ണ്പൊട്ടിക്കും അവൻ… നിന്നെ കൊണ്ടുപോയി തട്ടിയിട്ടൂന്ന് പറഞ്ഞിട്ട്.. ”
“ഉം”.. അവളൊന്ന് മൂളി..
” ഇപ്പൊ അവർക്ക് നല്ലൊരു വീട് ഉണ്ട് അവിടെ… കാര്യങ്ങളൊക്കെ നല്ലപടി നടക്കുന്നു.. അവിടുന്ന് വീരസിംഹനും കൂട്ടാളികളും ആട്ടിയിറക്കിയ എല്ലാവരേയും തിരികെ കൊണ്ടുവന്നു.. വീട് നഷ്ട്ടപെട്ടവർക്കും മറ്റ് നഷ്ട്ടങ്ങളും എല്ലാം ചെയ്തുകൊടുത്തു… ഇപ്പൊ അവർ നല്ലരീതിയിൽ ജീവിക്കുന്നു.. ”
“ആ വീരസിംഹനൊ..”?..
” അയാളിപ്പൊ ഇതൊക്കെ നരകത്തിലിരുന്ന് കാണുന്നുണ്ടാകും… “.
അതും പറഞ്ഞ് ആകാശത്തേക്ക് നോക്കി കുട്ടായൊന്ന് ചിരിച്ചു..
” അയ്യൊ… കൊന്നൊ..”?
അഞ്ചലി നിഷ്കളങ്കമായി..
കുട്ടായിയൊന്ന് നിന്ന് അവളെ തിരിഞ്ഞ് നോക്കികൊണ്ട്..
“അല്ല വേണ്ട, സ്വന്തം ലാഭത്തിനുവേണ്ടി പാവങ്ങളെ ഭീഷണിപെടുത്തിയും കൊന്നും ഒതുക്കിയ അവനെ ഇന്ത്യൻ പ്രധാനമന്ത്രിയാക്കാം.. എന്തെ?!…. കുട്ടായി ദേഷ്യത്തിൽ പറഞ്ഞു..
” ഉം”. അവളൊന്ന് മൂളി..
“ഇതൊരെണ്ണം മാത്രം…!! പറയാനാണെങ്കിൽ ഒരുപാടുണ്ട്… “.
കുട്ടായി പറഞ്ഞു..
അവർ നടന്ന് നടന്ന് മലയടിവാരത്തെത്തി..
കാടിനു നടുവിലൂടെയുള്ള ആ മണ്ണുവഴിയിലൂടെ അഞ്ചലിയും കുട്ടായിയും നടന്നു..
” എന്നിട്ടെവെടിണ്ട് ഇപ്പൊ നമ്മടെ ഹീറോ…”?
അഞ്ചലി ആകാംഷയോടെ ചോദിച്ചു..
കുട്ടായി അഞ്ചലിയുടെ മുഖത്തേക്കൊന്ന് നോക്കി ചെറുതായി പുഞ്ചിരിച്ചു..
“അവൻ വരും സമയമാകുമ്പോൾ..” കുട്ടായി പറഞ്ഞു..
“കഷ്ട്ടണ്ട്ട്ടാ… നാലു ദിവസായി ഞാൻ വന്നിട്ട്.. ഇത് വരെ ഞാനാ മുഖം കണ്ടില്ല.. “. അഞ്ചലി വിഷമഭാവത്തിൽ പറഞ്ഞു..
” രണ്ട് ദിവസം നിന്റെ കൂടെ തന്നെയുണ്ടായിരുന്നു അവൻ.. പക്ഷെ, നീയപ്പൊ മയക്കത്തിലായിരുന്നല്ലൊ..”. കുട്ടായി പറഞ്ഞു..
“എന്നിട്ട് ഇപ്പൊ എവിടെ പോയി..”. അഞ്ചലി ദേഷ്യത്തിൽ…
” ഹാ.. അവൻ വരൂടി പെണ്ണെ…”. കുട്ടായി പറഞ്ഞു..
“ഉം… “. അവളൊന്ന് മൂളി..
“നീയവനെ കണ്ടിട്ടുണ്ടല്ലൊ.. ബസ്സിൽ വെച്ച്.. ഇല്ലെ”?.. കുട്ടായി ചോദിച്ചു..
” ഉം.. പക്ഷെ മുഖം ഓർമ്മ കിട്ടുന്നിലെനിക്കിപ്പൊ”!.. അഞ്ചലി പറഞ്ഞു..
“ഉം”.. കുട്ടായൊന്ന് മൂളി..
” അന്നത്തെ ആ മട്ടും ഭാവവും കണ്ടപ്പൊ തന്നെ എനിക്ക് ഏതാണ്ട് മനസിലായിരുന്നു.. കുറഞ്ഞ പുള്ളിയൊന്നുമല്ലെന്ന്..”. അഞ്ചലിയൊന്ന് ചിരിച്ചു.. കുട്ടായിയും..