സൂര്യ വംശം 3 [സാദിഖ് അലി]

Posted by

” ഇല്ല ഞാൻ ഇനി പറയില്ല…”.

കുട്ടായി ദേഷ്യത്തിൽ തന്നെ…
അവൻ മൂടും തട്ടികുടഞ്ഞ് നടന്നു.. കൂടെയവളും

“എനിക്കറിയാത്തോണ്ട് ചോദിച്ചതല്ലെ… നീയങ്ങ് ക്ഷമിക്ക്… എന്നിട്ട് ബാക്കി പറ..”

അവൾ അവനെ നിർബദ്ധിച്ചുകൊണ്ടിരുന്നു..

“ബാക്കിയില്ല…..”
കുട്ടായി കലിപ്പിൽ തന്നെ.. നടന്നു.. .

കൂടെ അഞ്ചലിയും..

അവർ മലമുകളിൽ നിന്ന് താഴെക്കിറങ്ങിതുടങ്ങി..

“ബാക്കി പറയടാ…”. അഞ്ചലി വീണ്ടും..

” ബാക്കിയൊന്നുല്ല്യാ… അവരെയൊക്കെ തല്ലിയോടിപ്പിക്കും അത്ര തന്നെ”..

“അല്ലടാ ഈ തനാടോസ് എന്ന് പറഞ്ഞത് എന്താ”?
അഞ്ചലിയുടെ നിഷ്കളങ്കമായ ചോദ്യം..

” അതൊരു ഗ്രീക്ക് ദേവനാ… മരണത്തിന്റെ ദേവൻ”..”
കുട്ടായി പറഞ്ഞു..

“അവരെ ആ വീരസിംഹൻ ഇറക്കിവിടാൻ നോക്കിയതെന്തിനാ”?..

അഞ്ചലി വീണ്ടും..

കുട്ടായി ഒന്ന് നിന്ന് തിരിഞ്ഞ് അഞ്ചലിയോട്..

” നീയതിനു സമ്മദിക്കില്ലല്ലൊ ഒന്നും മുഴുവിക്കാൻ… അപ്പൊഴെക്കും വരും അതെന്താ ഇതെന്താാ.. എന്നൊക്കെ ചോദിച്ചോണ്ട്.. കോപ്പ്”… കുട്ടായി ദേഷ്യത്തിൽ..

“ഏ….”. അഞ്ചലിയൊന്ന് കൊഞനം കുത്തി..

” ഒഹ്….”… കുട്ടായി തിരിച്ചും..

കുട്ടായി വീണ്ടും തിരിഞ്ഞ് നടന്നു..

അഞ്ചലി കുട്ടായിയുടെ കയ്യിൽ പിടിച്ചുകുലുക്കികൊണ്ട്

“പറയടാ ബാക്കി…”. അവൾ കൊഞ്ചി..

” ഉം.. ശരി…”. കുട്ടായി നീട്ടിയൊന്ന് മൂളി..

കുട്ടായി പറഞ്ഞു തുടങ്ങി..

“ആ വൃദ്ദനും പെണ്മക്കളും മാത്രമായിരുന്നില്ല വേറെയും കുറെ കുടുമ്പങ്ങൾ ഒന്നിച്ചു താമസിച്ചിരുന്നതാ അവിടെ. ആ മലമുകളിൽ ടൂറിസ്റ്റ് കേന്ദ്രവും റിസോർട്ടുമൊക്കെ പണിയാൻ വേണ്ടിയാ വീരസിംഹൻ എല്ലാവരേയും ഒഴിപ്പിച്ചത്. ഭീഷണിപെടുത്തിയും പണം കൊടുത്തും ഒഴിപ്പിച്ചു.. വഴങ്ങാത്തവരെ കാലപുരിക്കയച്ചു ആ ദുഷ്ട്ടൻ. അങെനെയിരിക്കുമ്പോഴാണു നമ്മടെ ഹീറൊ അബദ്ധത്തിൽ അവിടെയെത്തുന്നതും കഥകൾ അറിയുന്നതും അതിൽ ഇടപെടുന്നതും… ”

“എവിടാ ആ സ്ഥലം”?.. അഞ്ചലി ചോദിച്ചു..

” ഇവിടുന്ന് കുറെ ദൂരമുണ്ട്..!! ഇപ്പൊ നമ്മൾ നിൽക്കുന്നത് കേരളത്തിന്റേം തമിഴ്‌നാട് ന്റേം കർണ്ണാടക യുടേം അതിർത്തി യിലാ… ഇവിടെന്ന് കുറെ മാറി തമിഴ്നാടിന്റേം കർണാടക യുടേം അതിർത്തിയിലാ ഈ സംഭവം നടന്നത്..”.

കുട്ടായി കൃത്യമായി വിവരിച്ചു കൊടുക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *