സൂര്യ വംശം 3 [സാദിഖ് അലി]

Posted by

ആചാര്യ തിരിഞ്ഞ് മാർവാടിയെ ഒന്ന് നോക്കി..

എന്തെങ്കിലുമാകട്ടെ എന്ന് മാർവാടി കൈകൊണ്ട് ആക്ഷൻ കാണിച്ചു..

————————-
ബാംഗ്ലൂർ…. ചിത്രയുടെയും അജയ് യുടേയും ഫ്ലാറ്റ്.

കോളിങ് ബെൽ ശബ്ദിചത് കേട്ട് ചിത്ര വന്ന് വാതിൽ തുറന്നു..

” ആ ഏട്ടാ.. വാ”.. അജയ് ആയിരുന്നു..

“എന്തായി അജയേട്ടാ പോയകാര്യം”?
ചിത്ര ആകാംഷയോടെ..

അജയ് നേരെ റൂമിൽ ചെന്ന് ഡ്രെസ്സ് മാറാൻ തുടങ്ങി..

” വാർത്ത ശരിയാ… പക്ഷെ”,

അജയ് അത് പറഞ്ഞ് തീർക്കും മുമ്പ് ചിത്രയുടെ ചങ്കിൽ വീർപ്പുമുട്ടിയ വിഷമം പൊട്ടികരച്ചിലായി പുറത്തുവന്നു..

“ഹാ.. നീ കരയാതെ, അവൾക്ക് കുഴപ്പമൊന്നുമുണ്ടാകില്ല..”.
അജയ് അവളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു..

” ബാഗ്ലൂരിൽ നിന്ന് തൃശൂർ ക്ക് പോയ ബസ് അപകടത്തിൽ പെട്ടെന്ന് നേരാ… പക്ഷെ മരിച്ചവരുടെ കൂട്ടത്തിൽ അഞ്ചലിയില്ല..”

അജയ് യുടെ മാറിൽ നിന്ന് ചിത്ര തലയുയർത്തിയൊന്ന് നോക്കി..

അജയ് തുടർന്നു..

“അവൾ…. അവൾ മിസ്സിങ് ആണു.. എവിടെയാണെന്ന് ആർക്കുമറിയില്ല..”

അവൾ കണ്ണുകൾ തുടച്ചുകൊണ്ട്…

“വീട്ടിൽ ഒന്ന് അന്വോഷിച്ച് നോക്കായിരുന്നു..!..” അവൾ പറഞ്ഞു..

“സാദിഖ് ഇപ്പൊ തൃശ്ശൂർ ആണു താമസം… ഞാനവനെ വിളിച്ചിരുന്നു.. അന്വോഷിക്കാമെന്ന് പറഞ്ഞു..”

(അബ്രഹാമിന്റെ സന്തതിയിൽ സാദിഖിന്റെ ബാഗ്ലൂരിലേക്കുള്ള ഓളിച്ചോട്ടം… അന്ന് സാദിഖും ഫാമിലിയും ഇവരുടെ തൊട്ടെ ഫ്ലാറ്റിലായിരുന്നു താമസം. അങ്ങെനെയാണു സാദിഖിനു ഈ കഥയുമായി ബദ്ധം)

“ഉം”. അവളൊന്ന് മൂളി..

” നീ വിഷമിക്കണ്ട… അവൾ എവിടെയാണെങ്കിലും നമുക്ക് കണ്ടെത്താം”.. അജയ് ചിത്രക്ക് ധൈര്യം നൽകി..

“നീയെന്തെങ്കിലും കഴിക്കാനെടുക്ക്.. വിശക്കുന്നു എനിക്ക്..”. അവൻ പറഞ്ഞു..

അവൾ അടുക്കളയിലേക്ക് പോകവെ പെട്ടന്ന് തിരിഞ്ഞ് അവനോട്..

” ആ അജയേട്ടാ… ജിത്തു വന്നിട്ടുണ്ട്..”.
ചിത്ര അജയ് നോട്..

(ജിത്തു, ജിതിൻ റാം എന്ന് മുഴുവൻ പേരു. അജയ് യുടെ മൂത്ത ചേച്ചിയുടെ മകൻ. പ്ലസ്ടു കഴിഞ്ഞ് നിൽക്കുന്നു. പതിനെട്ട് വയസ്സ്. മീശപോലും മുളക്കാത്ത കിളുന്ത് പയ്യൻ)

“ആ വന്നൊ…എന്നിട്ടെവിടെ”?..

” അപ്പറത്തെ റൂമിലുണ്ട്..”

Leave a Reply

Your email address will not be published. Required fields are marked *