രാവിലെ തന്നെ എം എൽ എ അൻവർ അലി കുളിച്ചൊരുങ്ങി ഇറയത്തേക്കിറങ്ങി..
വല്ലിപ്പയും വിനോദും അവിടെ സംസാരിച്ചിരിക്കുന്നു..
അൻവറും കുറച്ച് നേരം അവിടെയിരുന്നു..
“ടീ… ഇന്ന് നീയാ ഡ്രീം സിറ്റിയുടെ എഴയലത്തൊന്നും വന്നേക്കരുത് ട്ടാ…”.
ദൃതിയിൽ എങ്ങോട്ടൊ ഇറങ്ങിയ ഷമീനയോട് അൻവർ..
ഷമീന തന്റെ സ്കൂട്ടി സ്റ്റാർട്ട് ചെയ്തുകൊണ്ട് അൻവറിനോട്..
” അതെന്താണാവൊ..? . അവിടെ വെച്ച് ആരുടേയെങ്കിലും കയ്യിൽ നിന്ന് ഉപഹാരം വല്ലതും കൈപറ്റുന്നുണ്ടൊ എന്റെ പൊന്നാങ്ങള…”. ഷമീന ചെറുചിരിയോടെ പറഞ്ഞു..
അൻവർ എണീറ്റുകൊണ്ട്..
“ആന്ന് കൂട്ടിക്കൊ….!! നീ നിന്റെ മൈക്കും ക്യാമറയും കൊണ്ട് അങോട്ട് വരണ്ട…”
അൻവർ ഒന്ന് ചിരിച്ചു..
“ഓഹ്.. ശരി സാർ..”.
അവളതും പറഞ്ഞ് സ്കൂട്ടിയെടുത്ത് പോയി..
“നിന്റെ തീരുമാനങ്ങളൊന്നും തെറ്റാറില്ലെന്ന് എനിക്കറിയാം… പക്ഷെ ഇതിൽ എന്തൊ അപകടം വരുമെന്ന് എന്റെ മനസ്സ് പറയുന്നു അൻവറെ…”!!
വല്ലിപ്പയാണത് പറഞ്ഞത്..
” സാരല്ല്യാ നമുക്ക് നോക്കാം… ! “. അതും പറഞ്ഞ് അൻവർ ഇറങ്ങാൻ തുടങ്ങി..
ഇതെല്ലാം കണ്ടും കേട്ടും ഇറയത്ത് നിന്നിരുന്ന സാജിതയോട് അൻവർ..
“ഷൗക്കത്ത് അളിയനെ വിളിച്ചിട്ട് ഒരു പതിനൊന്ന് മണിയാവുമ്പൊ ഡ്രീം സിറ്റിയിലേക്ക് വരാൻ പറ..”
“ഉം” അവളൊന്ന് മൂളി..
വിനോദും അൻവറും ഇറങ്ങി….
ഡ്രീം സിറ്റി..
ടൗണിലെ ഏറ്റവും മുന്തിയ ബാർ ഹോട്ടെൽ.
പുറത്ത് അൻവറിനെ കാത്ത് ഷൗക്കത്ത് ഉണ്ടായിരുന്നു..
വന്നിറങ്ങിയതും ഷൗക്കത്ത്..
“ആ അളിയാ… എല്ലാവരും വന്നിട്ടുണ്ട്..”
“എവിടാ.. “.. അൻവർ ചോദിച്ചു..
” മുകളിൽ.., കൺഫെഷൻ ഹാളിൽ.” ഷൗക്കത്ത് മറുപടി കൊടുത്തു..
അവർ അങ്ങോട്ട് നടന്നു..
ബഡാഭായ് എന്ന് വിളിക്കപെടുന്ന ഒരു തിമ്മിംഗലമാണു ഇതിന്റെ പിന്നിലെന്നും.. അയാളുടെ കയ്യാളായ ഒരു മാർവാടി യെ ആണു ഇന്ന് കാണുന്നതെന്നും ഷൗക്കത്ത് അൻവറിനെ അറിയിച്ചു..
അവിടെ കൺഫെഷൻ ഹാളിൽ , സംസ്ഥാനം ഭരിക്കുന്ന മന്ത്രിയടക്കം കുറച്ച് പേർ..
അൻവറും ഷൗക്കത്തും അങ്ങോട്ട് കയറി ..
“ആ എം എൽ എ സർ.. വരൂ.. ഇരിക്ക്”..