“ഉവ്വ ഉവ്വ…ഞാൻ കാണുന്നതല്ലേ ..എന്റെ ചേട്ടൻ ആയോണ്ട് പറയുന്നതല്ല . അവന്റെ സ്ഥാനത്തു വേറെ വല്ലവരും ആയിരുന്നേൽ ചേച്ചിയെ ചവിട്ടി പുറത്താക്കീട്ടുണ്ടാവും ”
അഞ്ജു കാര്യമായി തന്നെ പറഞ്ഞു പുരികങ്ങൾ ഇളക്കി .
“എന്തുവാടീ ഇങ്ങനെ ഒക്കെ പറയണേ ? ഇപ്പൊ നീയും അവന്റെ സൈഡ് ആയോ ?”
മഞ്ജുസ് പരിഭവത്തോടെ അഞ്ജുവിനെ നോക്കി .
“സൈഡ് പിടിച്ചതൊന്നും അല്ല …അവൻ പാവം അല്ലെ . ചേച്ചിന്നു വെച്ചാൽ അവനു ജീവനാ . എന്നിട്ടും മിക്ക ടൈമിലും ചേച്ചിക്കാണ് ബലംപിടുത്തം ”
അഞ്ജു ഒരു കുറ്റപ്പെടുത്തൽ പോലെ പറഞ്ഞതും മഞ്ജുസിന്റെ മുഖം വാടി.
“എല്ലാവരും എന്നെയാണല്ലോ കുറ്റം പറയുന്നത് …ഞാൻ അത്രക്ക് ബോർ ആണോ ?”
മഞ്ജുസ് സ്വല്പം വിഷമത്തോടെ തന്നെ അഞ്ജുവിനെ നോക്കി .
“അയ്യേ ..ഞാൻ അങ്ങനെ ഫീൽ ആവാൻ വേണ്ടി പറഞ്ഞതൊന്നും അല്ല . ചുമ്മാ എനിക്ക് കണ്ടപ്പോ തോന്നിയ കാര്യം പറഞ്ഞതാ . ഇവിടെ വെച്ച് തന്നെ കണ്ണേട്ടൻ എത്രവട്ടം ചേച്ചിയോട് സോറി പറഞ്ഞിട്ടുണ്ട് . എന്നാലും ചുമ്മാ വെയ്റ്റ് ഇട്ടു ആ പാവത്തിനെ പിറകെ നടത്തും …”
മഞ്ജുസിന്റെ സ്വഭാവം ഓർത്തു അഞ്ജു കളിയാക്കി .
“നീ മാത്രല്ലേടി ..എന്റെ അമ്മയും പറയും . കവി എന്നെ തല്ലിയാലും ന്യായം അവന്റെ ഭാഗത്താകുമെന്ന് . എല്ലാരും കൂടി ഇങ്ങനെ പറയുമ്പോ എനിക്ക് തന്നെ ഒരു ഇത്….”
മഞ്ജുസ് സ്വല്പം വിഷമിച്ച പോലെ പറഞ്ഞുകൊണ്ട് തിണ്ണയിൽ നിന്നും എഴുനേറ്റു .
“ശൊ എന്റെ ചേച്ചീ..ഇനി ചുമ്മാ തു ആലോചിച്ചു മൂഡ് ഓഫ് ആകല്ലേ ..”
മഞ്ജുസിന്റെ സ്വഭാവം ഓർത്തു അഞ്ജു തലയ്ക്കു കൈകൊടുത്തു .
“ഏയ് ഇല്ലെടി ..ഞാൻ ചുമ്മാ ഇങ്ങനെ ആലോചിച്ചെന്നെ ഉള്ളു ..”
അഞ്ജുവിനെ നോക്കാതെ തന്നെ പയ്യെ തട്ടിവിട്ടുകൊണ്ട് മഞ്ജുസ് അകത്തേക്ക് കടന്നു . ഞാൻ ആ സമയത് അമ്മയുടെ കയ്യിൽ നിന്ന് വെള്ളം വാങ്ങിക്കുടിച്ചു എന്റെ റൂമിലേക്ക് പോയിരുന്നു . ഡ്രസ്സ് ഒകെ അഴിച്ചു മാറ്റി ഒരു മുണ്ടു മാത്രം ഉടുത്തു ബെഡിലേക്ക് ചുമ്മാ കിടന്നപ്പഴാണ് മഞ്ജുസ് എന്തോ ആലൊചിച്ചുകൊണ്ട് റൂമിലേക്ക് കടന്നു വന്നത് ! നേരത്തെ അഞ്ജു പറഞ്ഞ വിഷയം തന്നെ മനസ്സിലിട്ടു ഉരുട്ടിയാണ് കക്ഷിയുടെ വരവ് !
“എന്തുവാ വല്യ ആലോചന ?”
ഞാൻ തലയിണ തലക്കടിയിലേക്ക് തിരുകിവെച്ചുകൊണ്ട് അവളെ നോക്കി .
“ഒന്നും ഇല്ല ..”
എന്റെ ചോദ്യത്തിന് അവൾ ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു .
“പിന്നെ എന്താ ഇത്ര ആലോചിക്കാൻ ?”
അവളുടെ ഭാവം കണ്ടു ഞാൻ സംശയം പ്രകടിപ്പിച്ചു .
“ചുമ്മ..ഞാൻ നമ്മുടെ കാര്യം ആലോചിച്ചതാ…”
അവൾ എന്നെ നോക്കി പറഞ്ഞുകൊണ്ട് അടുത്തേക്ക് വന്നു . പിന്നെ ബെഡിലേക്ക് കയറി ഇരുന്നു എന്നെ ഉറ്റുനോക്കി .