രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12 [Sagar Kottapuram]

Posted by

ഞാൻ ഇടക്ക് കേറി പറഞ്ഞത് ഇഷ്ടമാകാത്ത പോലെ അഞ്ജു പുച്ഛമിട്ടു .”ഓഹോ …”
അവളുടെ ഭാവം കണ്ടു ഞാനും സ്വല്പം പുച്ഛം വിതറി .

“പറ പെണ്ണുമ്പിള്ളേ ..വാട്സാപ്പിൽ മെസ്സേജ് അയച്ചാൽ പോലും മൈൻഡ് ഇല്ലല്ലോ ? ഇപ്പൊ നമ്മളെ ഒന്നും വേണ്ടല്ലേ ?”
മഞ്ജുസിന്റെ തോളിൽ കയ്യിട്ടുകൊണ്ട് അഞ്ജു പയ്യെ തിരക്കി . ഞാൻ അത് മൈൻഡ് ചെയ്യാതെ അകത്തേക്ക് കയറി .

“സോറി മോളെ …ഓരോ തിരക്കായിട്ടാ…”
അഞ്ജു പറഞ്ഞതിൽ ചെറിയ വാസ്തവം ഉള്ള പോലെ മഞ്ജുസ് ചിണുങ്ങി .

“ഒന്ന് പോ ചേച്ചീ..ഞാൻ ചുമ്മാ പറഞ്ഞതാ …”
മഞ്ജുസിന്റെ മുഖം മാറിയത് കണ്ട് അഞ്ജു ചിരിയോടെ പറഞ്ഞു .

“ഹ്മ്മ്…പിന്നെ എന്താ നിന്റെ വിശേഷം ? വെക്കേഷൻ ആയിട്ട് എവിടേക്കും പോയില്ലേ ?”
മഞ്ജുസ് കുശലം തിരക്കുന്ന പോലെ ആവേശത്തോടെ ചോദിച്ചു .

“കഴിഞ്ഞ ആഴ്ച ഞാനും അമ്മയും തറവാട്ടിൽ ആയിരുന്നു ..രണ്ടീസം മുന്നെയാ വന്നത് ..”
അഞ്ജു പയ്യെ പറഞ്ഞു .

“ഹ്മ്മ് ..ഞങ്ങളെ ഒകെ അന്വേഷിച്ചോ ?”
മഞ്ജുസ് സംശയത്തോടെ തിരക്കി .

“പിന്നെ അന്വേഷിക്കാതെ …എല്ലാര്ക്കും പരിഭവം ആണ് . നിങ്ങള് മാത്രം അവിടെ ഒറ്റയ്ക്ക് പോയി നിൽക്കുന്നത് എന്തിനാണെന്നാ എല്ലാരും ചോദിക്കുന്നത് ”
അഞ്ജു സ്വല്പം കാര്യമായി തന്നെ പറഞ്ഞു .

“സ്സ്…ശൊ..ദൈവമേ .അവസാനം ഞാൻ കാരണം ആണ് കവി അങ്ങോട്ടൊക്കെ ചെല്ലാത്തത് എന്ന് പറയോ ?”
മഞ്ജുസ് ഒരു സംശയം പ്രകടിപ്പിച്ചുകൊണ്ട് നഖം കടിച്ചു .

“ആഹ്..ചിലപ്പോ പറഞ്ഞെന്നൊക്കെ വരും . ഏതു നേരവും അവന്റെ കൂടെ നടന്നാൽ മതിയോ ? അവനവന്റെ കുടുംബക്കാരെ ഒകെ പോയി കണ്ടൂടെ ? ഒന്നും അല്ലെങ്കിൽ വെക്കേഷൻ അല്ലെ ”
അഞ്ജു സ്വല്പം കാര്യമായി തന്നെ പറഞ്ഞു മഞ്ജുസിന്റെ കയ്യിൽ നുള്ളി .

“അതൊക്കെ പോട്ടെ ..എങ്ങനുണ്ട് കോയമ്പത്തൂർ ഡെയ്‌സ് ? കണ്ണേട്ടന്റെ പരിപ്പെടുക്കോ ?”
അഞ്ജു കള്ളച്ചിരിയോടെ അവളെ നോക്കി .

“പോടീ അവിടന്ന് ..ഞാൻ അവനെ എന്ത് ചെയ്തെന്നാ”
മഞ്ജുസ് ആ ചോദ്യം കേട്ടതും പയ്യെ ചിരിച്ചു .

“എന്തിനാ ഇനി ചെയുന്നത് ? ചേച്ചി കൂടെ ഉണ്ടെങ്കിൽ അവന്റെ കാര്യം പോക്കാ ..”
അഞ്ജു ഞങ്ങളുടെ വഴക്കോർത്തു ചിരിച്ചു .

“പോടീ പെണ്ണെ .ഞങ്ങള് തമ്മിൽ ഒരു കുഴപ്പവും ഇല്ല . പിന്നെ അടിയൊക്കെ കൂടുന്നത് ചുമ്മാ ഒരു രസത്തിനാ ”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *