മഞ്ജുസ് പയ്യെ ഒന്ന് പറഞ്ഞു നിർത്തി .
“ഓഹ് അല്ലെങ്കിൽ നീയെന്നെ അങ്ങ്..”
അവളുടെ ടോൺ കേട്ട് എനിക്ക് ചൊറിഞ്ഞു വന്നു .
“ഹി ഹി ..നീയെന്തിനാ വെറുതെ ചൂടാവുന്നെ ..കൂൾ ബ്രോ..”
എന്റെ ദേഷ്യം കണ്ടു മഞ്ജുസ് ചിരിച്ചു .
“പിന്നെ നിന്റെ ഇടക്കിടക്കുള്ള ഫോൺ വിളിയും മെസ്സേജിംഗും ഒകെ ശല്യം തന്നെ ആയിരുന്നു . ഞാൻ വല്ല അത്യാവശ്യ പണിയും ചെയ്യുമ്പോൾ ആകും നിന്റെ ഒടുക്കത്തെ വിളി . ബട്ട് ..അറ്റ് എ പോയിന്റ് ..ഒക്കെ എന്റെ കയ്യിന്നു പോയി..”
സ്വല്പം നാണത്തോടെ തന്നെ മഞ്ജുസ് പറഞ്ഞു നിർത്തി .
“ഹോ…അതിലിത്ര നാണിക്കാൻ എന്താ ഉള്ളത് ?”
അവളുടെ മുഖഭാവം നോക്കി ഞാൻ ചിരിച്ചു .
“പിന്നെ നാണിക്കാതെ.. ഞാൻ വിചാരിച്ചോ ഇങ്ങനെ ഒകെ ആവുമെന്ന് ..”
മഞ്ജുസ് എല്ലാം ഒരു സ്വപ്നമെന്നോണം ദീർഘ ശ്വാസം വിട്ടു .
“ഹ്മ്മ്…അതും ശരിയാ . ഉള്ളത് പറഞ്ഞാൽ എനിക്ക് വേറെ രീതിയിലായിരുന്നു നോട്ടം ”
ഞാൻ എന്റെ ഉള്ളിലിരിപ്പ് മുൻപും അവളോട് പറഞ്ഞിട്ടിട്ടുണ്ടെലും വീണ്ടും ഒന്നൂടി എടുത്തിട്ടു .
“അതിപ്പോ നീ പറയണ്ട കാര്യം ഇല്ല ..ഞാൻ കണ്ടോണ്ടിരുന്നതാണല്ലോ ”
മഞ്ജുസ് അർഥം വെച്ച് തന്നെ പറഞ്ഞു .
“കാണാൻ പാകത്തില് നീ വന്നു നിന്നിട്ടല്ലേ ”
ഞാനും വിട്ടില്ല.
“അയ്യടാ ..നല്ല ന്യായം ”
മഞ്ജുസ് എന്നെ നോക്കി മുഖം വക്രിച്ചു പിടിച്ചു .
“പിന്നെ അല്ലാതെ …ഒരു സേഫ്റ്റി പിൻ ഉണ്ടെങ്കിൽ നിനക്കു ആ വയർ ഒന്ന് മറച്ചു വെക്കാമല്ലോ ? ഞങ്ങളൊക്കെ കണ്ടോട്ടെ എന്നുവെച്ചിട്ട് തന്നെ അല്ലെടീ പുല്ലേ നീയൊക്കെ തുറന്നിട്ട് നടന്നത് ?”
ഞാൻ അവളുടെ പഴയ ഡ്രസിങ് സ്റ്റൈൽ ഓർത്തു മഞ്ജുവിനെ കളിയാക്കി .
“ഡാ ഡാ ..മതി മതി..ഓവർ ആക്കല്ലേ ”