രാവിലെ 6.30 നു അലാറം അടിച്ചപ്പോ എഴുന്നേറ്റു ഫോൺ എടുത്ത് അലാറം ഓഫ് ആക്കി. നെറ്റ് ഓൺ ചെയ്ത് വാട്സ്ആപ്പ് തുറന്നു നോക്കി..
ആഷ്‌ലിന്റെ 5 മെസ്സേജ് വന്നിരിക്കുന്നു.
ഞാൻ തുറന്നു നോക്കി.
“ഡോ” 12:13 am
“എന്നെ വിളിക്കുന്നുണ്ടോ” 12.14 am
“ദെർ?” 12:15 am
“ഒരു ഫോൺ കൂടെ ചെയ്യാൻ വയ്യ.. ഞാൻ എപ്പോ മുതലാ വെറുമൊരു പെൺകുട്ടി ആയത്.. എന്തിനാ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യണേ, ഞാൻ എന്താ ചെയ്തേ?” 12.30 am
“എന്റെ ബര്ത്ഡേ ആണിന്നെന്ന് അറിഞ്ഞിട്ടും എന്തിനാ ഇങ്ങനെ ജാഡ. എത്ര വിഷമായിന്നു അറിയോ.. വേറെ അവരെന്നെ വിഷ് ചെയ്തില്ലെങ്കിലും എനിക്ക് പ്രശ്നല്ല പക്ഷെ താനെന്നെ വിളിക്കാതെ ഇരുന്നല്ലോ..
എനിക്കൊരുപാട് ഇഷ്ടാ.. എന്നോട് എപ്പോഴേലും ഇത് നേരിട്ട് ചോദിച്ചെങ്കിൽ ഞാൻ പറഞ്ഞേനെ..” 1.00 am
മെസ്സേജ് എല്ലാം വായിച്ച് കഴിഞ്ഞപ്പോ ചിരിക്കാണോ വേണ്ടേ കരയണോ വേണ്ടേ എന്ന കൺഫ്യൂഷനിൽ ആയി ഞാൻ.. പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം..
പെട്ടന്ന് തന്നെ ഞാനവളുടെ നമ്പർ ഡയൽ ചെയ്തു.. റിംഗ് പോകുന്നുണ്ട് എടുക്കുന്നില്ല..
ഞാൻ വീണ്ടും ട്രൈ ചെയ്തു.. എടുത്തു.
“ഹലോ..”
“ഹലോ..”
“ഹാപ്പി ബര്ത്ഡേ”
“ഓഹ് വരവ് വെച്ചിരിക്കുന്നു”
“ആം സോറി ഡാ.. എന്നോട് ക്ഷെമി.. ഐ വിൽ മേക്ക് ഇറ്റ് അപ്പ് ടു യു ഫോർ ദിസ് ഷുവർ”
“വാട്ട്‌എവർ”
“ഓഫീസിൽ കാണാം” വീണ്ടും പറഞ്ഞ് മൂഡ് കളയേണ്ടെന്ന് വെച്ച് ഞാൻ ഫോൺ കട്ട് ചെയ്തു.
കുളിക്കാനും റെഡി ആവാനും എന്നുമില്ലാത്ത ആവേശമായിരുന്നു.. അലമാരയിൽ നിന്ന് അവൾക്കായി വാങ്ങിച്ച റിംഗ് ഞാൻ എടുത്ത് പോക്കറ്റിലേക്ക് വെച്ചു.