പിന്നെന്തിനാ കാണുന്നെ അല്ല പിന്നെ.. എന്നാലും ഇഷ്ടപ്പെട്ടു മുഴുവൻ ആക്കിയ സീരീസുകളും ഉണ്ട്, സ്ട്രെയ്ഞ്ചർ തിങ്സ് ഒക്കെ അതിൽ പെട്ടതാണ്. പുതിയതായി കാണാൻ തുടങ്ങിയ “ദി മാന് ഫ്രം അനദർ പ്ലാനറ്റു” രണ്ടാമത്തെ എപ്പിസോഡ് എടുത്ത് വെച്ചു. ഒരു 15 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ആഷ്‌ലിന്റെ അനക്കം ഒന്നും കേൾക്കാത്ത കൊണ്ട് ഞാനെഴുന്നേറ്റ് റൂമിനടുത്തേക്കു നടന്നു.
പുറത്ത് നിന്ന് ഡോറിനു തട്ടി കൊണ്ട് ഞാൻ ചോദിച്ചു “ആഷ്‌ലിൻ ഓകെ അല്ലെ”
“കേറി വാ”
ഞാൻ ഡോർ തുറന്നു അകത്തു കേറി, അവൾ ഐസ് ബാഗ് മാറ്റി വെച്ചിട്ടുണ്ട്. വേദന കുറവുണ്ടെന്ന് മുഖം കണ്ടപ്പോൾ എനിക്ക് തോന്നി.
“കുറവുണ്ടോ ഇപ്പൊ” അരികിൽ ഇരുന്ന് തോളിൽ കൈ വെച്ച് ഞാൻ ചോദിച്ചു.
“കുഴപ്പമില്ലഡോ.. താൻ ടെൻഷൻ ആകുന്നെ എന്നാത്തിനാ. ഞാൻ ഒറ്റക്ക് വീണേ അല്ലെ, തന്റെ ടെൻഷൻ കണ്ടാൽ തോന്നും താനെന്നെ മനഃപൂർവം വീഴ്ത്തിയതാണെന്ന്” അവളൊരു ചെറു ചിരിയോടെ പറഞ്ഞു.
“ശേ.. നീ കണ്ടില്ലായിരുന്നു അല്ലെ ഞാൻ വെറുതെ ടെൻഷൻ അടിച്ചു” ബെഡിൽ നിന്ന് എഴുനേറ്റ് മാറി ചിരിച്ചു കൊണ്ട് ഞാനും പറഞ്ഞു.
“റാസ്കൽ.. ഇവിടെ വാടോ” അവളെഴുന്നേൽക്കാൻ ബുദ്ധിമുട്ടി എന്നെ പിടിക്കാൻ ആഞ്ഞു.
“അയ്യോ പണിയാക്കല്ലേ.. ഞാൻ തമാശിച്ചതാണ്” ഞാൻ അവളെ തടഞ്ഞു കൊണ്ട് അരികിലേക്ക് ഇരുന്നു.
അവളെന്റെ വയറ്റിലേക്ക് ഒരു ഇടി തന്ന് എന്നെ പിടിച്ചവിടെ തന്നെ ഇരുത്തി.
“ഒരു ഇടിയിൽ നിർത്താൻ ഉദ്ദേശം ഇല്ലേ..” അവളെന്നെ വിടാൻ ഉദ്ദേശമില്ലാത്ത കണ്ട് വയറുഴിഞ്ഞു ചോദിച്ചു.
“കയ്യിലിരിപ്പിനു ഇത്രേം തന്നാൽ പോരാ” അവളെന്നെ ഒന്ന് ഇരുത്തി നോക്കി കൊണ്ട് പറഞ്ഞു
“നീ എന്താ അർത്ഥം വെച്ച് സംസാരിക്കുന്നെ”
“ഹാ ഉണ്ടെന്ന് കൂട്ടിക്കോ”
“പറ ഉവ്വേ”
“എനിക്ക് നന്നായി മലയാളം വായിക്കാൻ അറിയാം, എന്റെ മമ്മ എന്നെ ചെറുപ്പത്തിലേ പഠിപ്പിച്ചതാ. എന്റെ ഇഷ്ട എഴുത്തുകാരൻ എം ടി ആണ്. ഇഷ്ടപെട്ട പുസ്തകം നാല്കെട്ട്”
അവളിതെങ്ങോട്ടാ സംഭാഷണം കൊണ്ട് പോകുന്നേ എന്നെനിക്ക് മനസ്സിലാകാത്തത് കൊണ്ട് അവളെ തന്നെ നോക്കി ഞാനിരുന്നു.