മതിയായില്ലന്ന് തോന്നുന്നു മനസ്സില്ല മനസ്സോടെ അവിടെന്ന് ഇറങ്ങി കൂടെ വന്നു.. എടുത്ത ഫോട്ടോസ് കണ്ടപ്പോൾ ആ കണ്ണുകൾ വിടർന്നു.. ഫോട്ടോഗ്രാഫി എന്റെ സ്വകാര്യ ഹോബി ആണ്.. ഫ്രണ്ട്‌സ് ൻ ഫാമിലി ഫോട്ടോസ് എടുക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്, പക്ഷെ അതിൽ കൂടുതൽ ഒന്നുമില്ല.. ആഷ്‌ലിൻ ഫോട്ടോസ് നോക്കി കൊണ്ടിരിക്കെ ഞാൻ ടാക്സിക്ക് കൈ കാണിച്ചു..
ടാക്സി വന്നു ഡോർ തുറന്ന് അവളോട് കേറാൻ പറഞ്ഞപ്പോൾ അവളെന്നെ നോക്കി ഒരിത്തിരി വിഷമത്തോടെ ചോദിച്ചു “എന്നെ പറഞ്ഞു വിടാണോ?”
ഞാൻ കാർ എടുത്തിട്ടില്ല എന്നവളോട് പറഞ്ഞിരുന്നില്ല, എന്താ പ്രതികരണം എന്നറിയാൻ വേണ്ടി ഞാൻ പറഞ്ഞു “അതെ”
“അതെന്താ, ഞാൻ കൂടെ ഉള്ളത് ഇഷ്ടല്ലേ?” കണ്ണുകൾ കുറേശെ നിറയാൻ തുടങ്ങുന്നുണ്ട്.
ഇപ്പോ കരയും എന്നെനിക്ക് തോന്നി, നടു റോഡിൽ വെച്ച് ഒരു സീൻ ഉണ്ടാക്കേണ്ടന്ന് വെച്ച് ഞാൻ സത്യം പറഞ്ഞു.
നിമിഷ നേരം കൊണ്ട് ആ കണ്ണുകൾ വീണ്ടും വിടർന്നു, ചുണ്ടുകളിൽ പുഞ്ചിരിയും..
“ശോ.. നീ ഇങ്ങനെ ചിരിക്കല്ലേ..” ഡോറിനു മുകളിലെ കൈ വെച്ച് കേറാതെ ഞങ്ങളവിടെ നിന്നു.
“അതെന്താ..” അവളുടെ കണ്ണുകളിലെ പ്രസരിപ്പ് തിരികെ വന്നിട്ടുണ്ട്.
“ഒന്നുല്ലാ” ഞാൻ നോട്ടം മാറ്റി.
“കേറിങ്ങോട്ട്” എന്റെ വയറ്റിലേക്ക് ഒരിടി വെച്ച് തന്ന് ആഷ്‌ലിൻ ടാക്സിയിലേക്ക് കയറി ഞാൻ പുറകെയും.
എന്റെ കാർ പാർക്ക് ചെയ്തതിനു അരികിലായി ടാക്സി നിർത്തി ഞങ്ങളിറങ്ങി..
“ബര്ത്ഡേ ഗേൾ, ഇനി എന്താ പ്ലാൻ” കാറിനടുത്തേക്ക് നടക്കുന്നതിനിടെ ആഷ്‌ലിനോട് ഞാൻ ചോദിച്ചു.
“എവിടേം പോവണ്ട” കാർ ഡോർ തുറന്ന് അവളകത്തേക്ക് കയറി.
“പിന്നെ” സീറ്റ് ബെൽറ്റ് ഇട്ട് കാർ സ്റ്റാർട്ട് ചെയ്ത് പാർക്കിങ്ങിൽ നിന്ന് റോഡിലേക്ക് എടുത്തു.
“എനിക്ക് ഇച്ചായന്റെ കൂടെ ഇരുന്നാ മതി ഇങ്ങനെ” സ്റ്റീയറിങ് വീലിൽ ഇരുന്ന എന്റെ വലത് കൈ എടുത്ത് വിരലുകളിൽ വിരൽ കോർത്ത് കൊണ്ട് അവൾ പറഞ്ഞു.
ഞാനും ആ കൈകളിൽ മുറുകെ പിടിച്ചു, എന്തോ മാജിക് അവളുടെ കൈകൾക്ക് ഉണ്ടെന്ന് തോന്നിപോയി എനിക്ക്.. കാരണം എന്റെ ഹൃദയ മിടിപ്പ് ഉയരാൻ തുടങ്ങിയിരിക്കുന്നു, ഏസിയിൽ ഇരുന്നും ഞാൻ വിയർക്കാൻ തുടങ്ങി..
എന്റെ പരിഭ്രമം കണ്ട് ഒരു കള്ള ചിരിയോടെ അവൾ ചോദിച്ചു..
“താൻ വിർജിൻ ആണോടോ ഇച്ചായാ”
അപ്രതീക്ഷിതമായി വന്ന ചോദ്യത്തിൽ ഞാനൊന്ന് ഞെട്ടി പോയി, സിഗ്നൽ കാത്ത് കിടക്കായിരുന്നു എന്നത് കൊണ്ട് ഒരു ആക്‌സിഡന്റ് ഒഴിവായി എന്ന് വേണം പറയാൻ.. അമ്മാതിരി ചോദ്യം ആണ്, കാര്യം സ്നേഹിക്കുന്ന