” ആരാടാ അവിടെ ..എന്തുട്രാാ പരിപാടീ”?..
ജിജൊ ഒന്ന് ഞെട്ടി ഇരുട്ടിലേക്ക് നോക്കി..
അവിടെ റോഡിൽ ബുള്ളെറ്റിൽ രണ്ട് പേർ..
അതിലൊരാൾ അവരുടെ അടുത്തേക്ക് നടന്നു വന്നു…
ഇരുട്ടിൽ നിൽക്കുകയായിരുന്ന ജിജോയുടെ അടുത്ത് വന്ന് , വന്നയാൾ ഒരു സിഗെരെറ്റ് തന്റെ ചുണ്ടിൽ വെച്ച് കത്തിച്ചു… ആ ചെറിയ വെളിച്ചത്തിൽ ആ മുഖം വ്യക്തമായി.
“ജോർജ്ജ്”.. (സംശയിക്കണ്ട, ആ ജോർജ്ജ് തന്നെ ഈ ജോർജ്ജ്… അബ്രഹാമിന്റെ സന്തതി യുടെ ചങ്ക്)
ജിജൊ ചെറിയൊരു ഭയത്തോടെ ഉരുവിട്ടു…
” ആ.. ജോർജ്ജ് തന്നെ…. എന്തുട്ടാ പരിപാടീ..”. ജോർജ്ജ് ചോദിച്ചു..
“ദേ .. ജോർജ്ജെ.. വേണ്ടാ… നീ പോവ്വാൻ നോക്ക്”… ജിജൊ കയർത്തു..
അരണ്ട വെളിച്ചത്തിൽ ജോർജ്ജ് ജിജോയുടെ മുഖം കണ്ടു..
” ഹാ.. ബെസ്റ്റ്.. ബെസ്റ്റ്… കൊച്ചുമുതലാളിയായിരുന്നല്ലെ”.. ജോർജ്ജ് ജിജൊ യെ കളിയാക്കികൊണ്ട്…
ജോർജ്ജ് ഇരുട്ടിലേക്ക് നോക്കികൊണ്ട്..
“ടാ സാദിഖെ.. ഇങോട്ടൊന്ന് വന്നെ നീ ഇതാരാ നിക്കണെന്ന് നോക്ക്യേ… ”
ബുള്ളെറ്റിൽ ചാരി നിന്നിരുന്ന സാദിഖ് അലി ഇബ്രാഹിം(അബ്രഹാമിന്റെ സന്തതി) അവരുടെ അടുത്തേക്ക്..
” ഇതേതാടാ ഈ മൊതലു..”. കൂടെയുണ്ടായിരുന്ന പെണ്ണിനെ നോക്കി ജോർജ്ജ് ചോദിച്ചു..
“അതാരെങ്കിലുമായിക്കോട്ടെ.. നീ പോ ജോർജ്ജെ.. .” ജിജൊ പറഞ്ഞു..
“അല്ലെങ്കിലും ഞാൻ പറ്റ് കൂടാൻ വന്നതല്ലടാ നായെ.. !.. കാറ് കിടക്കുന്ന കണ്ട് വന്നതാ.. !.. ഇനിയിപ്പൊ നിനക്ക് രണ്ട് തരാം ഞാൻ അത് കൂടി നീയൊന്ന് വാങ്ങി സഹകരിക്ക്..”
പറഞ്ഞ് തീരലും ജോർജ്ജ് ഓങ്ങിയൊരെണ്ണം കരണത്ത് കൊടുത്തു.. അടിയുടെ ഊക്ക് കൊണ്ട് അവന്റെ തല കാറിന്റെ ബോണറ്റിൽ ചെന്നിടിച്ചു.. അവൻ പിന്നേം നിവർന്ന് വന്നു.. പൊടുന്നനെ ഒന്നുകൂടി അതുപോലെ തന്നെ കൊടുത്തു ജോർജ്ജ്… ജിജൊ ബോണറ്റിലേക്ക് തളർന്ന് വീണു..
“ഹ.. മതീടാ.. മൈരാ.. വാ..”. സാദിഖ് ജോർജിനോട്..
” ടീ നീയേതാ..”. സാദിഖ് ആ പെണ്ണിനോട്..
“ഞാൻ… ഞാൻ..”.. അവൾ വിക്കി..
” ആ.. മതി മതി.. പോവാൻ നോക്ക്..” സാദിഖ് അതും പറഞ്ഞ് ജോർജ്ജിനേം വിളിച്ച് പോന്നു..
പിറ്റേന്ന്,
അമറിന്റെ ഫോണിൽ വലിയ വർമ്മയുടെ കാൾ…
“ആ അമ്മാവാ.. പറഞ്ഞൊ..”