സൂര്യ വംശം 2 [സാദിഖ് അലി]

Posted by

പേടിച്ചരണ്ട ജോൺ നിലവിളിക്കാൻ തുടങ്ങി.. കുതറി മാറാൻ ശ്രമിച്ചെങ്കിലും അമറിന്റെ കൂടെയുള്ളവർ ബലമായി പിടിച്ചു..

ആ സിഗെരെറ്റ് ജോണിന്റെ കണ്ണിലേക്ക് കുത്തിയിറങ്ങി…

വേദനകൊണ്ട് ജോൺ അലറിവിളിച്ചു..

അമർനാഥ് ജോണിനെ ഷർട്ടിൽ കുത്തിപിടിച്ച് സൈഡിലേക്ക് വലിച്ചെറിഞ്ഞു..

ജോണിന്റെ മാതാപിതാക്കൾ ഓടിവന്ന് അവനെയെടുത്തു..

അമർ തിരിഞ്ഞ് കാറിൽ കയറി പോന്നു…

കുറെ കഴിഞ്ഞ്,

അമർ നാഥിന്റെ വീട്,..

വിതിയും നീളവും ഒരുപാടുള്ള പരന്ന ഇരുനില വീട്..
വീടിനു മുൻ വശം , പച്ചപരവതാനി വിരിച്ചകണക്കെ പുല്ല് വിരിച്ചിരിക്കുന്നു. ഗാർഡെനും ഒക്കെയായി കാഴ്ചക്ക് നല്ലൊരു വിരുന്നൊരുക്കിയ സ്ഥലം . അതിനു ഒത്ത നടുക്ക് ഭംഗിയോടെ ഒരുക്കിയ ഇരിപ്പിടങ്ങൾ.. അതിൽ പ്രധാന ഇരിപ്പിടത്തിൽ കാൽ കയറ്റിവെച്ച് ഇരിക്കുന്ന അമർ നാഥ്. ചുറ്റും ചില പരിവാരങ്ങളും.

“അഞ്ചലി‌ സഞ്ചരിച്ച ബസിനെന്തുപറ്റിയെന്ന് അന്വോഷിക്കണം.. ഉടൻ”..

അമർനാഥ് കൂടെയുള്ളവരോട് കൽപ്പിച്ചു..

ഉടൻ കുറച്ച് പേർ ഒരു വാഹനത്തിൽ കയറി പുറപെട്ടു..

പിന്നെയും എന്തൊക്കെയൊ പറഞ്ഞു അമർനാഥ്… കൂടെയുള്ളവർ ഏറാന്മൂളി കേൾക്കുന്നുമുണ്ടായിരുന്നു..

പെട്ടന്ന് ആ വലിയവീടിന്റെ ഗേറ്റ് കടന്ന് മാർബിൾ പതിച്ച വീതിയിലൂടെ , ആ പച്ചപ്പിനു നടുവിലൂടെ പൊലീസ് വാഹനം വീടിനു മുമ്പിൽ നിന്നു.. അതിൽ നിന്ന്, പുതുതായി സ്ഥലം മാറി വന്ന സർക്കിൾ ഇൻസ്പെക്ടർ ഇറങ്ങി.
കുറച്ച് മാറി ഇരിക്കുന്ന അമർനാഥിനടുത്തേക്ക് നടന്നു.

അയാൾ അമർനാഥിനടുത്തെത്തി അമറിനോട്..

” നിങ്ങൾക്കെതിരെ പരാതി കിട്ടിയിട്ടുണ്ട്..”

നിർവികാരനായി അമർ..

“ആരുടെ പരാതി”?

” ജോൺ ജോസെഫ് എന്ന കോളേജ് അദ്ധ്യാപകന്റെ കണ്ണ് കുത്തിപൊട്ടിച്ചതിനു”..

“അതിനാരാ സാക്ഷി”?

“അതിനു സാക്ഷിയൊന്നും വേണ്ട, നിന്നെ കൊണ്ടുപോകാനാ ഞാൻ വന്നത്…” അയാൾ ദേഷ്യഭാവത്തിൽ..

Leave a Reply

Your email address will not be published. Required fields are marked *