“ഹാ… അതാ എന്റെയൊരാശ്വാസം”.. നെടുവീർപ്പിട്ടുകൊണ്ട് വർമ്മ പറഞ്ഞു.
” എന്നാ ഞാനിറങ്ങുന്നു അമ്മാവാ… “. അതും പറഞ്ഞ് അവനിറങ്ങി..
മുറ്റത്തേക്കിറങ്ങി വണ്ടിയിൽ കയറാൻ തുടങ്ങിയ അമർനാഥിന്റെയടുത്ത് ഒരു അനുയായി ഫോണുമായി വന്നു..
” സർ നൊരു കാൾ..”
അമർനാഥ് ആ ഫോൺ വാങ്ങി ചെവിയിൽ വെച്ചു..
“യെസ്.. അമർനാഥ് ഹിയർ..”
മറുതലക്കലിൽ നിന്ന് അറിഞ്ഞ കാര്യം കേട്ട് കഴിഞ്ഞ് അമർനാഥ്..
വല്ലാത്ത ദേഷ്യത്തോടെ.. മുരണ്ടുകൊണ്ട്.
“വണ്ടിയെടുക്കടാ…”. ഡ്രൈവറോട് അവൻ
നാട്ടിലെ ധനികനായ ജോസെഫ് കുരുവിള യുടെ വീട്.
ആ വലിയ ബംഗ്ലാവിന്റെ മുറ്റത്ത് അമർ നാഥിന്റെ യടക്കം മൂന്ന് വാഹനങ്ങൾ പൊടിപറത്തികൊണ്ട് വന്ന് നിന്നു..
ആദ്യവാഹനത്തിൽ നിന്ന് അമർനാഥ് ഇറങ്ങി കാറിൽ ചാരി നിന്നുകൊണ്ട് സിഗെരെറ്റ് എടുത്ത് കത്തിച്ചു..
കൂടെയുള്ളവർ അകത്തേക്ക് കയറിപോയി..
കുറച്ച് കഴിഞ്ഞ് ,
അകത്തേക്ക് പോയവർ ഒരാളെ തല്ലിചതച്ച് പിടിച്ച് വലിച്ചിറക്കി കൊണ്ടു അമർനാഥിന്റെ മുമ്പിലേക്കിട്ടു.. അത് ജോസഫ് കുരുവിളയുടെ മകൻ ജോൺ ജോസഫ് ആയിരുന്നു..
അടികൊണ്ടവശനായി കിടന്ന ജോണിനെ , അമർനാഥിന്റെ കൂടെയുള്ളവർ പിടിച്ചെഴുന്നേൽപ്പിച്ചു.. അമർനാഥിനു മുമ്പിൽ നിർത്തി..
മകനെ പിടിച്ചിറക്കി തല്ലുന്നത് കണ്ട് ഇറങ്ങിവന്ന ജോസഫ് കുരുവിളയേയും ഭാര്യയേയും ചിലർ വന്ന് പിടിച്ചു…
ദേഷ്യം കൊണ്ട് വിറച്ച അമർ, ജോണിനോട്..
” അഞ്ചലിയോട് നിനക്ക് സ്നേഹമാണല്ലെ….. “… അമർനാഥ് മുരണ്ടു..
അമർനാഥ് തന്റെ വിരൽ കൊണ്ട് ജോണിന്റെ കണ്ണിനു താഴെ തൊട്ട് കൊണ്ട്…
“ഈ കണ്ണ് കൊണ്ടല്ലെ നീയവളെ കണ്ടത്… കണ്ണില്ലായിരുന്നെങ്കിൽ നീ കാണില്ലായിരുന്നല്ലെ…”
വലിച്ചുകൊണ്ടിരുന്ന സിഗരെറ്റ് കുറ്റികൊണ്ട് കണ്ണിനടുത്തെക്ക് അമറിന്റെ കൈകൾ..
“ഇനി നീയാരേയും കാണണ്ട”..
അമർനാഥ് പറഞ്ഞു..