അമർ നടന്ന് ചെന്ന് അയാൾക്ക് മുമ്പിലായി ഇരുന്നു..
കണ്ണടച്ചുകൊണ്ടായിരുന്നു.. കാളിയന്റെ ഇരുപ്പ്…
നരച്ച് നീണ്ട താടിയും മുടിയും ഉള്ള കാഷായവസ്ത്രം ധരിച്ച അറുപതോളം പ്രായം വരുന്ന ഒരാൾ… കറുത്തിരുണ്ട മുഖം കണ്ണ് പുറത്തേക്ക് തള്ളിയിരിക്കുന്നു…
കുറച്ച് നേരം കൂടി അങ്ങെനെ തന്നെയിരുന്ന് കാളിയൻ മന്ത്രജപം തുടർന്നു..
അൽപ്പസമയത്തിനു ശേഷം , തുറന്ന് കിടന്ന ജനലിലൂടെ രണ്ട് പക്ഷികൾ അകത്തേക്ക് കയറി… അവ, കാളിയന്റെ ഇരു തോളിലും വന്നിരുന്നു എന്തൊക്കെയൊ ചിലച്ചു.. ശേഷം പറന്നുപോയി..
കാളിയൻ കണ്ണുതുറന്നു… ആ അഗ്നി കുഢത്തിലേക്ക് നോക്കി….. മന്ത്രജപം നിർത്തി…. എന്തൊ മനസിലായപോലെ … അയാൾ തലയൊന്നാട്ടി…
കാളിയനെന്താണു പറയുന്നതറിയാൻ.. അക്ഷമയോടെ കാത്തിരീക്കുന്ന അമർ..
കുറച്ച് അധികം നേരത്തെ നിശബ്ദതക്ക് വിരാമമിട്ടുകൊണ്ട് കാളിയൻ ഇങ്ങെനെ പറഞ്ഞു..
“അഞ്ചലി സുരക്ഷിതയാണു… അവൾ എത്തിച്ചേരേണ്ട കരങ്ങളിൽ തന്നെ എത്തിച്ചേർന്നിരിക്കുന്നു…”
“എത്തിച്ചേരേണ്ട കരങ്ങളൊ”?.. അമർനാഥ് സംശയത്തോടെ…
” അതെ, നൂറ്റാണ്ടുകളായി അവൾക്ക് വേണ്ടിയലഞ്ഞ കൈകകളിൽ”!…
അമർ കോപം കൊണ്ട് ജ്വലിച്ചു…
“അതാരാ?… അങ്ങെനെയൊരാൾ”?.. അമറിന്റെ ചോദ്യം..
” പറയാം.. “. കാളിയൻ…തുടർന്നു…
” നിനക്ക് ഒരു പൂർവ്വ ജന്മം ഉണ്ടായിരുന്നു… നാനൂറ് വർഷങ്ങൾക്ക് മുമ്പ് ”
ഭൂതകാലത്തെ കുറിച്ച് കാളിയൻ അമറിനോട് വിശദീകരിച്ചു..
എല്ലാം കേട്ട് കഴിഞ്ഞ് അമർ…
“അവളെ എനിക്ക് വേണം… അതിനു അവനെ കൊല്ലണ്ടിവന്നാൽ അതും ചെയ്യും ഈ അമർനാഥ്…”.
അതും പറഞ്ഞ് എണീറ്റ അവനോട് കാളിയൻ..
” അമറെ, നിൽക്ക്…!! നീ വിച്ചാരിക്കുന്നപോലെ എളുപ്പമല്ല അവനെ കൊല്ലുന്നത്..”
“എന്താ അവൻ മനുഷ്യനല്ലെ ചാവാതിരിക്ക്യാൻ”?..
” അതെ മനുഷ്യനാണു…, ”
“അപ്പൊ പിന്നെ ഞാൻ മതി.. അവനെ തീർക്കാൻ..”. കലിതുള്ളി അമർ…
“എവിടെയുണ്ട് ഇപ്പൊ അഞ്ചലി”?.. അമറിന്റെ ചോദ്യം..
സ്തലം കൃത്യമായി കാളിയൻ അമർനാഥ് നു പറഞ്ഞുകൊടുത്തു…
അമർ പോകാനൊരുങ്ങിയപ്പോൾ…
” അടുത്ത നാലു ദിവസത്തിനുള്ളിൽ നീ ചാവാതെ തിരിച്ച് വരണം…”
അമർ സംശയത്തോടെ കാളിയനെ നോക്കി..