“അമറെ, ആ സർക്കിൾ നിന്നെ കാണാൻ വന്നിരുന്നു അല്ലെ”..
പെട്ടന്ന് നിന്ന് ഒന്ന് തിരിഞ്ഞ് അമർ..
” അതെ വന്നിരുന്നു… അവനെ ഞാൻ സുഖവാസത്തിനയച്ചിരിക്യാ…”
“സുഖവാസത്തിനൊ”?..
” ആ.. സ്വർഗ്ഗത്തിൽ”!…
“എന്ത് പരിപാട്യാ അമറെ നീ കാണിച്ചത്..”
“എന്തെ”?..
” അയാളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിച്ച് വിട്ടാമതിയാർന്നു.. കൊല്ലണ്ടായിരുന്നു..”
“എന്റെ പോളിസി ഇങ്ങെനെയാ… കണ്ടറിഞ്ഞ് പെരുമാറുന്നവനെ കൂടെ നിർത്തും… അല്ലാതെ പറഞ്ഞ് മനസിലാക്കാനൊന്നും എനിക്ക് നേരമില്ല..”
“എന്തായാലും ഇത് ഇത്തിരി കൂടിപോയി..”
സിദ്ധാർഥ് പറഞ്ഞു..
“തന്റെ അളിയനൊന്നുമല്ലല്ലൊ… ഇത്ര ധണ്ണിക്കാൻ… “. അമർ കലിപ്പിൽ..
” എന്നാലും.. ഞാൻ..”
“ഉം.. മതി.. ” കൈകൊണ്ട് ആക്ഷൻ കാണിച്ചുകൊണ്ട് അമർ …
പിന്നെയൊരു വാക്കുപോലും ബഹുമാന്യനായ സിറ്റി പൊലീസ് കമ്മീഷണർ ഉരിയാടിയില്ല..
കമ്മീഷ്ണറെ കണ്ണുകൊണ്ടൊന്നുഴിഞ്ഞ്
അമർ അവിടെനിന്നിറങ്ങി..
ഒന്ന് രണ്ട് സ്ഥലത്തൊക്കെ പോയി കറങ്ങിതിരിഞ്ഞ് ‘കാളീയൻ’ എന്ന മന്ത്രവാദിയുടെ അടുത്തേക്കെത്തി..
കാളീയഗൃഹം..
ക്ഷയിച്ച ഒരു നാലുകെട്ട് വീട്… ആ വീട്ടിലും വീട്ടുവളപ്പിലും ഒരു ഭീകരാന്തരീക്ഷം നിറഞ്ഞു നിന്നിരുന്നു.. കാടും പടലവും നിറഞ്ഞു വൃതിഹീനമായി കിടക്കുന്ന പരിസരം. ഓടിട്ട ഇരുനില പഴയവീട്. ഓടുകൾ ചിലത് നിലത്ത് വീണു പൊട്ടി കിടക്കുന്നു.. മുറ്റമൊന്നും തൂത്ത് വാരാതെ ചപ്പുചവറുകൾ ….
അമർനാഥ് ഇറയത്തേക്ക് കയറി.. അകത്തെ മുറിയിൽ നിന്ന് മന്ത്രജപം കേൾക്കുന്നുണ്ടായിരുന്നു.. അമർ അങ്ങോട്ട് നടന്നു..
അഗ്നികുണ്ടത്തിനു മുന്നിലിരുന്ന് എന്തൊക്കെയൊ ഉരുവിട്ട്കൊണ്ടിരിക്കുന്ന കാളിയൻ..