” ഉം.. കുറെ നാളായില്ലെ അങ്ങോട്ടൊന്നിറങ്ങിയിട്ട്..”. മേനോൻ പറഞ്ഞു..
അമർ ഇറങ്ങി..
കമ്മീഷ്ണർ ഓഫീസ്…
സിറ്റി പൊലീസ് കമ്മീഷണർ സിദ്ധാർത്ഥ് ഐപിഎസ് ന്റെ ഓഫീസ്.
ഡോർ തുറന്ന് അകത്ത് കയറിയ അമറിനെ കണ്ട് സിദ്ധാർത്ഥ്..
” ആ അമറെ വാടൊ ഇരിക്ക്…”
അമർ കസേരയിൽ ഇരുന്നു…
“എന്തായി ഞാൻ പറഞ്ഞ കാര്യം”? അമർ സിദ്ധാർത്ഥ് നോട്..
” ഉം.. അത് ഞാൻ അന്വോഷിച്ചു.. ബാംഗ്ലൂരിൽ നിന്ന് തൃശ്ശൂർ ക്ക് പുറപെട്ട ബസ് അപകടത്തിൽ പെട്ടെന്നത് ശരിയാണു..പക്ഷെ, അഞ്ചലി മരിച്ചവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല..”
“അപ്പൊ അഞ്ചലി എവിടെ പോയി..”?
അമർ ചോദിച്ചു..
സിദ്ധാർഥ് ഒന്നെണീറ്റ് നടന്നുകൊണ്ട്..
” മൊത്തം ഇരുപത്തിയൊന്ന് പേരാണുണ്ടായത് ഡ്രൈവറും കണ്ടക്ടർ ഉം അടക്കം. അതിൽ ഡ്രൈവറും കണ്ടക്ടർ ഉം അടക്കം പതിനെട്ട് പേർ മരിച്ചു. മൂന്നാൾ മാത്രമാണു രക്ഷപെട്ടത്. രക്ഷപെട്ടവരിൽ രണ്ട് സ്ത്രീകളും ഒരു പുരുഷനും. അതിലൊരാളാണു അഞ്ചലി.. അവർ മൂന്ന് പേരെയും കാണാനില്ല. എങോട്ട് പോയെന്നൊ എങ്ങെനെ രക്ഷപെട്ടെന്നൊ അറിയില്ല..”.
“അപകടം നടന്ന ചുറ്റുവട്ടത്ത് സെർച്ച് ചെയ്തു നോക്കിയൊ”…
” അവിടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ വീടുകളൊ മറ്റൊന്നുമില്ല.. എന്തൊക്കെയാണെങ്കിലും, ഇത്ര വലിയ അപകടത്തിൽ നിന്ന് രക്ഷപെട്ടിട്ട് അതികദൂരം പോകാൻ കഴിയില്ല…”. സിദ്ധാർഥ് പറഞ്ഞു..
“എങെനെയൊക്കെയൊ റോഡിലേക്കെത്തി. വരുന്ന വണ്ടിയിൽ കയറി യെങ്കിൽ”?.. അമറിന്റെ സംശയം..
” അങ്ങെനെയെങ്കിൽ അടുത്തുള്ള ഹോസ്പിറ്റലിൽ ഉണ്ടാവേണ്ടതാണു..
അല്ല അവർ പോയെങ്കിൽ , ആ ഹോസ്പിറ്റലിൽ രേഖയെങ്കിലും കാണണ്ടെ.. അതില്ല..”
“ഉം… ” അമറൊന്ന് മൂളി..
“എന്തായാലും അന്വോഷിക്കുന്നുണ്ട്..”. സിദ്ധാർഥ് പറഞ്ഞു
” ശരി.. ഞാനിറങ്ങുന്നു..”
അമർ ഇറങ്ങി..
പെട്ടന്ന് സിദ്ധാർഥ്..