സൂര്യ വംശം 2 [സാദിഖ് അലി]

Posted by

സൂര്യ വംശം 2

Sooryavamsham Part 2 | Author : Sadiq Ali | Previous Part

 

(വർത്തമാന കാല ത്തിലെ തെക്കേടത്തു മന..)ആ വലിയ നാലു കെട്ട് കൊട്ടാര മുറ്റത്ത് ആഡംബരകാറിൽ അമർനാഥ് വന്നിറങ്ങി..
വാലു പോലെ ചില അനുയായികളും.

“ആ അമർനാഥ് വരൂ..”
ഇറയത്തുണ്ടായിരുന്ന വലിയ വർമ്മ ക്ഷണിച്ചു..

വലിയ വർമ്മ അകത്തേക്ക് നടന്നു .. പിന്നാലെ അമർനാഥും.

അകത്തെ സോഫയിൽ ഇരുന്നുകൊണ്ട് അനർനാഥ്..

“അഞ്ചലി എത്തിയില്ലെ”?..
അമർനാഥിന്റെ ചോദ്യം..

” എത്തിയില്ലല്ലൊ”!! . വർമ്മ മറുപടി പറഞ്ഞു..

“ഉം” …അമർനാഥ് ഒന്ന് മൂളി.

“എന്തൊക്കെ പറഞ്ഞാലും എങ്ങെനെയൊക്കെ വിലക്കിയാലും അവൾടെ ചോരതന്നെയല്ലെ ചിത്ര. അവളവിടെക്ക് പോയികാണും..”. വർമ്മ പറഞ്ഞു..

അമർനാഥ് ഒന്ന് മൂളുക മാത്രം..

ദേഷ്യത്താൽ അവന്റെ കണ്ണുകൾ ചുവന്നിരുന്നു.

“ആ പിന്നെ അമ്മാവാ, കുറച്ച് ചെക്കുകൾ ഒപ്പിടാനുണ്ട്.. പിന്നെ ഒന്ന് രണ്ട് ഫയലുകളിലും”.. അമർനാഥ് പറഞ്ഞു..

” ഇതെല്ലാം നിന്റെ പേരിലേക്ക് മാറ്റാമെന്ന് എന്ന് പറയുന്നതാ ഞാൻ… കേൾക്കണ്ടെ..”

നിഷ്കളങ്കമായി വർമ്മ…

“അതൊന്നും ഇപ്പൊ വേണ്ട അമ്മാവാാ..”. കള്ള ചിരിയോടെ അമർനാഥ് പറഞ്ഞു..

അമ്മാവന്റെ മുമ്പിൽ നല്ലപുള്ളി ചമയാൻ കിട്ടുന്ന ഒരവസരവും അമർനാഥ് പാഴാക്കിയിരുന്നില്ല.

” ആയിക്കോട്ടെ… എപ്പഴാന്ന് വെച്ചാ കൊടുത്തുവിട്ടോളു ഫയൽ . ഒപ്പിട്ട് വെച്ചേക്കാം..”. വർമ്മ പറഞ്ഞു..

“ആ പിന്നെ കല്ല്യാണത്തിനു ഇനി ഒരാഴ്ചയെ ഉള്ളു… “. വർമ്മ ആകാംഷയോടെ ചോദിച്ചു..

” അതൊന്നും ഓർത്ത് അമ്മാവൻ ടെൻഷനാകണ്ട… ഞാൻ നോക്കികോളാം എല്ലാം..”

Leave a Reply

Your email address will not be published. Required fields are marked *