ക്ലാസ്രാവിലെ 8-11 വരെ ആണ്. 2അവർ ക്ലാസും 1അവർ പ്രീവിയസ് ക്ലാസിലെ റിവിഷൻ ആണെന്നും എല്ലാം സർഎനിക്ക് പറഞ്ഞു മനസിലാക്കി തന്നു. ഫീസ്ഉം എല്ലാം ആയി നെക്സ്റ്റ് തിങ്കൾ ആഴ്ച വരാൻ സർ പറഞ്ഞു. ഞങൾ ഇറങ്ങി.
സർ ഇവിടുത്തെ ഫേമസ് ഒരാൾ ആണെന്നും. നല്ല ക്ലാസ് ആണ് എന്നൊക്കെ ചേച്ചി പറഞ്ഞു.. വരുന്നവഴി ഞങൾവെള്ളം ഒക്കെ കുടിച്ചു.. സംസാരിച്ചു വന്നു.. സംസാരിക്കും തോറും ഞങ്ങൾ കൂടുതൽ കമ്പനി ആയി.. വീട്ടിൽഎത്തി കാര്യങ്ങൾ ഒകെ അമ്മയോട് പറഞ്ഞു. ചേച്ചി കുറച്ചു സമയം വീട്ടിൽ ഇരുന്നിട്ട് തിരികെ പോയി..
അങ്ങനെ 3-4 ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോൾ.. ഞാൻ വൈകിട്ട് കളി കഴിഞ്ഞു വന്നപ്പോൾ ചേച്ചിയും ആന്റിയുംവീട്ടിൽ ഉണ്ട്.. ഞാൻ വീട്ടിൽ കയറിയ പുറകെ നല്ല മഴയും തുടങ്ങി.. പെട്ടെന്ന് നേരം ഇരുട്ടി.. അപ്പോൾ അവർപോകാൻ ധിറുതി കൂട്ടി.. അപ്പോൾ ‘അമ്മ ചോദിച്ചു.
അല്ല മഴ മാറിയിട്ട് പോയാൽ പോരെ..
അത് അല്ല ആന്റി വീട്ടിൽ 4 പിള്ളേര് പഠിക്കാൻ വരുന്നുണ്ട്. 6.30 മണിക് അവർ വരും.. 8 വരെ അവർ കാണും.. അതാ..
ആ മോള് ട്യൂഷൻ എടുക്കുന്നുണ്ടോ.?
ആ ആന്റി.. പിന്നെ കൂടെ ഞാനും psc നോക്കുന്നുണ്ട്.. എല്ലാം കഴിയുമ്പോൾ 8.30 ആകും.
കൊള്ളാലോ.. ആ പഠിക്ക് നല്ല ഒരു ജോലി കിട്ടട്ടെ..
അപ്പോഴാണ് ആന്റി പറഞ്ഞത്.
അല്ല അഖിലും രാത്രി ചുമ്മാ ഇരിക്കുവല്ലേ. psc പഠിച്ചൂടെ..?
അവനു മടിയ..
കുറച്ചു കുറച്ചു പഠിച്ചാൽ പതുക്കെ ഇന്ററസ്റ് ആയിക്കോളും.. താല്പര്യം ഉണ്ടേൽ അഖിൽ വാ നമുക്ക് ഒരുമിച്ചുനോകാം..
അല്ല മടി ഉണ്ടായിട്ടല്ല.. അമ്മ തനിച്ചു ആകില്ലേ അതാ..
അയ്യോ അമ്മയോട് എന്തൊരു സ്നേഹം.. അമ്മ എന്നെ കളിയാക്കി..
അതിനു ഞാൻ വന്നു കൂട്ടിരുന്നാൽ പോരെ.. അതാകുമ്പോൾ ഞങ്ങൾക്കും ബോർ അടിക്കില്ല..
ആ അത് ശരിയാടാ.. നാളെ മുതൽ നീയും ചെല്ല്.. എൻട്രൻസും ഇതുകൂടി ഒരുപോലെ നടക്കും.
ആ എന്നാൽ ചേച്ചി ഞാനും വരാം..
വന്നാൽ പോരാ പഠിക്കണം ഞാൻ റിവിഷൻ ചെയ്യും.
അത് ചെയ്‌തോ.. പക്ഷെ കുറച്ചേ പേടിപ്പിക്കാവു.