“അത് പറഞ്ഞാൽ പറ്റില്ല, എനിക്ക് വേണ്ടി കുറെ സമയം കളഞ്ഞതല്ലേ പ്ലീസ് ഗെറ്റ് ഇൻ” കാറിന്റെ ബാക് ഡോർ തുറന്നു കൊണ്ട് ആൻ വീണ്ടും നിർബന്ധിച്ചു
പൂർണ മനസ്സോടെ അല്ലാതെ അവൻ കാറിനകത്തു കേറി
“വെർ ഡു യു വാണ്ട് അസ് ടു ഗോ?” എലേന ചോദിച്ചു
“ലെ മെറിഡിയൻ” അവൻ മറുപടി പറഞ്ഞു
സർവീസ് റോഡിൽ നിന്ന് എൻ എച്ചിലേക്ക് കാര് കയറി അത്യാവശ്യം സ്പീഡിൽ എലേന കാര് പറപ്പിച്ചു.
ഹോട്ടലിന്റെ മുന്നിൽ കൊണ്ട് കാർ നിർത്തി. കാർ ജീപീഎസിൽ ഡെസ്റ്റിനേഷൻ റീച്ഡ് എന്ന് മുഴങ്ങി. ഡോർ തുറന്ന് അവൻ പുറത്തിറങ്ങി. സമയം നോക്കിയപ്പോ 3 മണി.
“ആൻ ഇറങ്ങുന്നോ, ഒരു കാപ്പി കൂടെ കുടിച്ചിട്ട് നമുക്ക് പിരിയാം”
ആൻ മറുപടി എന്തെങ്കിലും പറയുന്നതിന് മുമ്പ് എലേന പറഞ്ഞു
“ഐ കുഡ് റിയലി യൂസ് സം കോഫി, ഞാൻ കാർ പാർക്ക് ചെയ്തിട്ട് വരാം” ആൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി
എലേന കാർ പാർക്ക് ചെയ്തു വരുന്നത് വരെ അവർ അവിടെ വെയിറ്റ് ചെയ്തു. മൂന്നു പേരും കൂടെ റെസ്റ്ററന്റിന്റ ഉള്ളിലേക്ക് നടന്നു.
“എല്ലി ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം” ആൻ തന്റെ ഹാൻഡ്ബാഗ് എടുത്ത് റസ്റ്റ് റൂം ലക്ഷ്യമാക്കി നടന്നു.
ജിൻസ് എലേനയുടെ നേരെ മുന്നിലെ സീറ്റിൽ വന്നിരുന്നു. പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് നോക്കി 1 മിസ്ഡ് കാൾ “Mom”
“ഈശോയെ, ഞാൻ വിളിക്കാൻ മറന്നല്ലോ” അവന്റെ ആത്മഗതം അല്പം ഉറക്കെ ആയി
എലേന അവനെ നോക്കി ഒന്ന് ചിരിച്ചു.
ഓർഡർ എടുക്കാൻ വേണ്ടി വെയ്റ്റർ അടുത്തെത്തി ആൻ ഫ്രഷ് ആയി തിരിച്ചെത്തി അവരോടു കൂടെ ഇരുന്നു.
“വൺ അമേരിക്കാനോ പ്ലീസ്” അവൻ ഓർഡർ എടുക്കാൻ വന്ന ആളോട് പറഞ്ഞു.
“ആൻ, എലേന പ്ലീസ്” അവരോട് ഓർഡർ ചെയ്യാൻ വേണ്ടി അവൻ പറഞ്ഞു.
“എനിക്ക് ഒരു എസ്പ്രേസ്സോ മതി” ആൻ പറഞ്ഞു.
“വൺ ഫോർ മി ആൾസോ” എലേന ഫോണിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.
ആനും ജിതിനും കോഫിയെ കുറിച്ചു സംസാരിക്കാൻ തുടങ്ങി.
പെട്ടന്ന് എലേന തന്റെ ഫോൺ താഴെ വെച്ചു അവനെ ഒന്ന് നോക്കി.
ബ്രൗൺ സ്കിൻ, കുറേശെ മുടി പോയി തുടങ്ങിയിട്ടുണ്ട്, ട്രിം ചെയ്ത മീശയും താടിയും.എത്ര വയസു കാണും ആവോ.