“എന്റെ നമ്പറിൽ നിന്നല്ലേ നേരത്തെ സിസ്റ്ററെ വിളിച്ചത്? അതിൽ തിരിച്ചു വിളിച്ചാൽ പോരെ. എനിവെയ്‌സ്”
“സോറി, ഞാനാ കാര്യം ഓർത്തില്ല, ഇപ്പൊ എവിടാ ഉള്ളെ? ഞങ്ങൾ അങ്ങോട്ട് വരാം”
“ഞാൻ വൈറ്റില ഹബ്ബിൽ തന്നെ ഉണ്ട്, ടാക്സി നോക്കി കൊണ്ട് ഇരിക്കുന്നു”
“ഒന്ന് വെയിറ്റ് ചെയ്യണേ ഞങ്ങൾ അങ്ങോട്ട് വരാം, അല്ലെങ്കിൽ എൻട്രൻസ് ന്റെ അടുത്തേക്ക് വരാൻ പറ്റുമോ”
ഒരു പതിനഞ്ചു മിനിറ്റ് അവരേം കാത്ത് അവനവിടെ നിന്നു, നട്ട പാതിരാ നേരത്തു ഉറക്കം കളഞ്ഞു നില്ക്കാൻ നല്ല രസം അവനാലോചിച്ചു ചിരി വന്നു.
ഒരു വൈറ്റ് സ്വിഫ്റ്റ് കാർ മുന്നിൽ വന്നു നിർത്തി. ആൻ മുന്നിലെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി. അവൻ അവളുടെ ഫോൺ പോക്കറ്റിൽ നിന്ന് എടുത്ത് അവൾക്കു കൊടുത്തു.
ആൻ കാറിന്റെ ഡോർ വീണ്ടും തുറന്നു ഉള്ളിലേക്ക് നോക്കി എന്തോ പറഞ്ഞു. കാർ ഹെഡ് ലൈറ് ഓഫ് ചെയ്ത് ഒരാൾ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.
മുഖത്തിന്റെ ഒരു വശത്തേക്ക് വീണു കിടക്കുന്ന പാതി കളർ ചെയ്ത ചുരുണ്ട മുടി നീക്കി അവൾ അവന്റെ അടുത്തേക്ക് നടന്നു
“ഹായ് ആം എലേന” അവൾ കൈ നീട്ടി
ടെന്റിനു കുറച്ചകലെയായി ഒഴുകുന്ന പുഴയുടെ നേർത്ത സ്വരം അവനെ ഗാഢ നിദ്രയിൽ നിന്ന് ഉണർത്തി. തന്റെ നെഞ്ചിൽ പറ്റി ചേർന്ന് കിടന്ന അവളെ അരികിലേക്ക് കിടത്തി കൊണ്ട് അവൻ എഴുന്നേറ്റു. സൂര്യൻ ഉദിച്ചുയരാൻ തുടങ്ങിയിരിക്കുന്നു. ടെന്റിന്റെ നേർത്ത പാളികൾക്കിടയിലൂടെ സ്വർണ്ണരശ്മികൾ ടെന്റിനകത്തേക്കു വീണു. അവളുടെ മുഖത്തേക്കവൻ നോക്കി, അലസമായി വീണു കിടക്കുന്ന മുടിയിഴകളും കടുത്ത തണുപ്പിൽ വരണ്ടു തുടങ്ങിയ നേർത്ത ചുണ്ടുകളും അവളുടെ സൗന്ദര്യത്തെ തെല്ലും കുറച്ചില്ല. ഒരു നൂറു വർഷം തനിക്കീ മുഖവും നോക്കി ഇരിക്കാമെന്ന് അവനു തോന്നി.
“ഹായ്.. ഐ ആം ജിൻസ്” എന്ന് പറഞ്ഞു അവൻ കൈ നീട്ടി. ഇല്ല ശബ്ദം പുറത്തു വരുന്നില്ല, കൈ അനങ്ങുന്നില്ല. ഒരു നിമിഷത്തേക്ക് ഫ്രീസ് ആയി അവനവിടെ നിന്നു..
“ഹേയ് ജിൻസ് വാട്ട് ഹാപ്പെൻഡ്” ആൻന്റെ സംസാരം അവനെ ഉണർത്തി
“സോറി.. ഐ ആം ജിൻസ്” എലേനക്കു കൈ കൊടുത്തു കൊണ്ട് അവൻ പറഞ്ഞു
അത്യാവശ്യം ജാഡ ഉള്ള കൂട്ടത്തിൽ ആണ് എലേന എന്ന് അവളുടെ മുഖത്ത് നിന്ന് അവനു വായിച്ചെടുക്കാൻ പറ്റി. ഒരു ഹോപ്പും വേണ്ട..
“ജിതിനെ ഞങ്ങൾ എവിടാ ഡ്രോപ്പ് ചെയ്യണ്ടേ” ആൻ ചോദിച്ചു
“ഇറ്സ് ഓക്കേ ആൻ, ഡോൺ വറി എബൌട്ട് മി നിങ്ങൾ ലേറ്റ് ആവണ്ട” ആ ഔക്വഡ് സിറ്റുവേഷനിൽ നിന്ന് രക്ഷപെടാൻ അവൻ ആവതും ശ്രെമിച്ചു.