തൃശൂർ ബസ് സ്റ്റാൻഡിൽ ഇറങ്ങി അടുത്ത് കണ്ട കഫെറ്റീരിയയിലേക്ക് അവർ നടന്നു.
ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് ആൻ ഫോൺ അറ്റൻഡ് ചെയ്തു.
“ഹലോ.. ആ മോളെ ഞാൻ തൃശൂർ എത്തിയഡാ, ഒരു കാപ്പി കുടിക്കുവാ”
“ഹ്മ്മ് അതെ.. നീ സമയത്തു അവിടെ എത്തുമോ? അതോ ഞാൻ നിന്നെ ഉറക്കത്തിന് എണീപ്പിക്കേണ്ടി വരോ??”
“ശെരി ഞാൻ എത്താറാവുമ്പോ വിളിക്കാം.. ബൈ”
“ആരാ പിക്ക് ചെയ്യാൻ വരുന്നേ” അവൻ ചോദിച്ചു
“എന്റെ സിസ്റ്റർ ആണ്”
“ഓ ഓക്കേ, പിന്നെ നാളെ സൺഡേ ആയിട്ട് എന്താ പ്ലാൻ ഉള്ളെ?”
“പള്ളിയിൽ പോണം പിന്നെ മോൾടെ കൂടെ ഒരു ഔട്ടിങ്, നമ്മളെന്താ നാളെ പരിപാടി”
“എന്റെ ഒരു ഫ്രണ്ട് ഉണ്ട് ഇവിടെ, അവനെ കാണണം, പിന്നെ ചുമ്മാ കറക്കം തിങ്കളാഴചയെ എനിക്ക് ബൈക്ക് കിട്ടുള്ളു. ഒരു ദിവസം നേരത്തെ വന്നത് ചുമ്മാ കറങ്ങാനാ”
“ഭാഗ്യവാൻ.. ”
“സത്യം.. നമ്മളാഗ്രഹിക്കുന്ന പോലെ ലൈഫിൽ സംഭവിക്കുന്നത് ഭാഗ്യം തന്നാണ്”
“എന്തോ എന്റെ ജീവിതത്തിൽ എനിക്കങ്ങനെ തോന്നിയിട്ടില്ല, ഞാൻ ആഗ്രഹിക്കുന്ന പോലെ സംഭവിച്ചതെല്ലാം എനിക്ക് സങ്കടം മാത്രേ നൽകിയിട്ടുള്ളൂ”
“അതെന്താ..” അവൻ ഒഴിഞ്ഞ കപ്പ് താഴെ വെച്ച് ചോദിച്ചു
അവൾ ഒന്നും മിണ്ടിയില്ല..
ദൂരെ നിന്ന് ബസിന്റെ ഹോൺ ശബ്ദം കേട്ട് അവരെഴുന്നേറ്റ് നടന്നു. ബസിൽ കേറിയ ശേഷവും അവർ കൂടുതൽ ഒന്നും സംസാരിച്ചില്ല..
അവളോട് കൂടുതലൊന്നും അതിനെ പറ്റി ചോദിച്ചു വിഷമിപ്പിക്കണ്ട എന്നവന് തോന്നി.
ആലുവ കഴിഞ്ഞപ്പോ ആൻനെ ഉറക്കത്തിൽ നിന്നുണർത്തി അവൻ പറഞ്ഞു
“സിസ്റ്ററെ വിളിക്കുന്നില്ലേ”
ധൃതിയിൽ ഫോൺ എടുത്ത് അവൾ വിളിക്കാൻ തുടങ്ങിയതും ഫോൺ ഓഫ് ആയതും ഒരുമിച്ച് ആയിരുന്നു.
“ഓ ഗോഡ്.. ചാർജ് തീർന്നു, ചാർജർ കയ്യിലില്ല”
“നമ്പർ ഓർമ്മ ഉണ്ടോ, എന്റെ ഫോണിൽ നിന്ന് വിളിക്കാം” ഫോൺ അവൾക്ക് നേരെ നീട്ടി അവൻ പറഞ്ഞു