ആ ചോദ്യം വേണ്ടായിരുന്നു എന്ന് അവളുടെ മറുപടി കേട്ടു കഴിഞ്ഞപ്പോൾ അവനു തോന്നി..
“ഐ ആം സോറി..”
“ഇറ്റ്സ് ഓക്കേ….”
മൂഡ് മാറ്റാൻ ഉള്ള ശ്രെമത്തിൽ അവൻ അവളോട് ചോദിച്ചു..
“മോൾക്ക് ഒരുപാട് പ്രെസെന്റ്സ് എല്ലാം കിട്ടിയിട്ടുണ്ടാവും അല്ലെ, വല്യ സന്തോഷം ആയിട്ടുണ്ടാകുമല്ലോ..”
“യാ.. ഇറ്റ്സ് ട്രൂ.. ഞാൻ എന്താ ഗിഫ്റ് കൊണ്ട് വരുന്നേ എന്ന് നോക്കി ഇരിക്കാവും ആളിപ്പോ”
“ലീവ് കിട്ടിയില്ലെന്ന് പറഞ്ഞിട്ട് ഇപ്പൊ എങ്ങനാ ലീവ് കിട്ടിയേ..”
“ഇത് വീക്കെൻഡ് അല്ലെ”
“ഓ ഞാനത് ഓർത്തില്ല, സോറി”
“ഹിഹി ഇറ്സ് ഓക്കേ”
“മോൾക്ക് എന്താ ഗിഫ്റ്റ് വാങ്ങിയതെന്ന് പറഞ്ഞില്ല”
“ഞാൻ ഞാൻ ഒന്നും മേടിച്ചില്ല, ലാസ്റ്റ് മിനുട്ടിൽ ബുക്ക് ചെയ്തതാ ടിക്കറ്റ് എറണാകുളത്തു എത്തീട്ട് അവിടന്ന് മേടിക്കണം”
“ഈ സമയത്ത് കടകളൊക്കെ ഉണ്ടാകുമോ, എങ്ങനാ ഒറ്റക്ക് ഈ സമയത്ത് വാങ്ങിക്കാൻ പോകുന്നെ?”
“ഇന്നല്ലെങ്കിൽ നാളെ മേടിക്കണം”
“ഒക്കെ, രാത്രി അല്ലെ ആരാ പിക്ക് ചെയ്യാൻ വരുന്നേ?”
“അതെ.. എന്റെ പേര് വിളിക്കാം ട്ടോ, ഇയാള് എന്നൊന്നും വിളിക്കുന്നത് എനിക്കിഷ്ടല്ല”
“നമ്മൾ പേര് പറഞ്ഞു പരിചയപെട്ടില്ലലോ”
“സൊ.. സോറി.. ആൻ” വലതു കൈ നീട്ടി അവൾ പറഞ്ഞു.
“ജിൻസ്” സോഫ്റ്റ് ഷേക്ക് ഹാൻഡോടു കൂടി അവൻ പറഞ്ഞു.
“സൊ ജിൻസ്, എറണാകുളം ആണോ വർക്ക് ചെയ്യുന്നേ?”
“നോപ്..”
“പിന്നെ?”
“ഞാൻ അബ്രോഡ് ആണ്, ദുബായ്. വെക്കേഷൻ ആയിട്ട് വന്നതാ”
“അപ്പൊ നാട് ഇവിടാണോ”
“നാടെന്ന് പറഞ്ഞാൽ എനിക്ക് സ്പെസിഫിക് സ്ഥലം ഇല്ല, ഇപ്പൊ ജീവിക്കുന്നത് എവിടാണോ അതാണ് നാട്. സൊ കറന്റ്‌ലി ദുബായ്”
“ഓക്കേ.. ഫാമിലി എല്ലാം എവിടാ?”
“അവരവിടെ തന്നെ, അമ്മ,യങർ സിസ്റ്റർ”