എലേനയുടെ മുഖത്ത് അത്ഭുതത്തിന്റെയോ അവിശ്വസനീയതുടെയോ യാതൊരു കണിക പോലും ഇല്ലായിരുന്നു. മറിച്ചു് തികഞ്ഞ ശാന്തത, അവളിതു പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നു എന്ന പോലെ.
“എനിക്ക് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊന്നിൽ വിശ്വാസമില്ല. ബട്ട് ഡീപ് ഡൌൺ ഐ ഫീൽ എ കണക്ഷൻ വിത്ത് യു. അത് കൊണ്ട് മാത്രം ആണ് ഞാനിപ്പോൾ ഇവിടെ ഇരിക്കുന്നത്. ഇന്നലെ പരിചയപ്പെട്ട ഒരാളെ അടുത്ത ദിവസം ഹോട്ടൽ റൂമിൽ ഒറ്റക്ക് പോയി കാണാനുള്ള ധൈര്യം ഒന്നും എനിക്കില്ല. പക്ഷെ ഒരു യാത്ര പോലും പറയാതെ പോയപ്പോൾ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു വിങ്ങൽ. ഇനി ഒരിക്കലും കാണില്ലേ എന്ന ഒരു ചിന്ത. ഞാനെന്തോ നഷ്ടപ്പെടാൻ പോകുന്നു എന്ന ഭയം. അതെല്ലാം ആണ് എന്നെ ഇവിടെ എത്തിച്ചത്. എന്റെ ക്ലോസ് ഫ്രണ്ട്സിനു പോലും എന്റെ ഫാമിലി ഡീറ്റെയിൽസ് അറിയില്ല ഞാനാരോടും പറയാറുമില്ല കാരണം അവരാരും എന്റെ ജീവിതത്തിൽ ഒരു രീതിയിലും മാറ്റം വരുത്താൻ പോകുന്നില്ല എന്നെനിക്ക് ഉറപ്പാണ്. ഞാനെല്ലാം ഇയാളോട് പറഞ്ഞിട്ടുണ്ടെങ്കിൽ അതെനിക്ക് വിശ്വാസമുള്ളതു കൊണ്ട് മാത്രം ആണ്.”
ഒരു പുഞ്ചിരിയോടെ എല്ലാം കേട്ടു കൊണ്ട് അവൻ അവളുടെ മുമ്പിൽ തന്നെ ഇരുന്നു.
അവൾ തുടർന്നു “നാളെ പോവാണെന്നു അല്ലെ പറഞ്ഞെ പിന്നെങ്ങനാ എന്നെ കെട്ടാൻ പോകുന്നെ?”
അവന്റെ പുഞ്ചിരി പതിയെ മാഞ്ഞു, അവന്റെ കണ്ണുകളിൽ രണ്ട് കണ്ണീർ കണങ്ങൾ ഉരുണ്ട് കൂടാൻ തുടങ്ങി. തന്റെ രണ്ടു കരങ്ങൾ കൊണ്ട് അവളുടെ കരങ്ങൾക്ക് പൊതിഞ്ഞു പിടിച്ചു കൊണ്ട് അവൻ കണ്ണീർ പൊഴിച്ചു. എലേന അവന്റെ കരങ്ങളിൽ നിന്ന് സ്വതന്ത്രയായി അവന്റെ കവിളിൽ ഒലിച്ചിറങ്ങിയ കണ്ണീർ കണങ്ങൾ തന്റെ കരങ്ങൾ കൊണ്ട് തുടച്ചു.
“എന്റെ സ്വപനത്തിലെ മാലാഖയെ ഞാൻ സ്വന്തമാക്കി എന്ന് വിശ്വസിച്ചോട്ടെ.” അവനവളുടെ കണ്ണുകൾ നോക്കി ചോദിച്ചു.
“മാലാഖയോ, ഞാനോ.. ഹിഹി.. വിശ്വസിച്ചോ പക്ഷെ സ്വപ്നം എന്താണെന്നു പറയണം” അവൾ ചോദ്യ ഭാവത്തിൽ അവനെ നോക്കി.
അവൻ അവളുടെ മുമ്പിൽ നിന്നെഴുന്നേറ്റ് ബാൽക്കണിയിലേക്കു നടന്നു. എലേന അവന്റെ പുറകിലും, അവന്റെ തോളിൽ തല ചായിച്ചു വെച്ച് അവൾ അവന്റെ അരികിൽ നിന്നു.
“ദാ ഈ നിമിഷം മുതൽ ഞാൻ എന്റെ സ്വപ്നം ആണ് ജീവിക്കുന്നത്” അവളെ ചേർത്ത് നിർത്തി അസ്തമയ സൂര്യനെ നോക്കി കൊണ്ട് അവൻ പറഞ്ഞു..
-ശുഭം-