“ഹ്മ്മ് ടേസ്റ്റ് ഒന്നും മാറിയിട്ടില്ല” പഴയ ഓർമ്മകൾ വീണ്ടും തേടി വരുന്ന പോലെ. ഈ നഗരം തനിക്ക് നല്ല ഓർമ്മകൾ മാത്രമേ തന്നിട്ടുള്ളു നന്ദിയോടെ അവനോർത്തു.
ബാക്കി സമയം ബസ് സ്റ്റാൻഡിൽ ഇരുന്നു കൊതുകു കടി കൊള്ളാം, അവൻ ഓട്ടോ പിടിച്ചു.
സ്റ്റാൻഡിൽ അത്യാവശ്യം നല്ല തിരക്കുണ്ട്, ബസ് വരാൻ സമയം ആവാറായി അവൻ സ്റ്റാൻഡിലേക്ക് വരുന്ന ഓരോ ബസിനേയും ശ്രെദ്ധിച്ചു തന്റെ ബസ് ആണോ അത്. ഐരാവത് എന്നെഴുതി കൊണ്ട് ഒരു സ്കാനിയ ബസ് അകത്തേക്ക് പ്രവേശിച്ചു, അവൻ ബസ് നമ്പർ നോക്കി, ഉവ്വ് ഇത് തന്നെ. ആൾക്കാർ അത്യാവശ്യം ഉണ്ട്. എല്ലാവരും ബുക്ക് ചെയ്തതാണോ, ഇത്രേം പേര് ഈ ബസിൽ കൊള്ളുമോ. ഇങ്ങനെ പല ചിന്തകൾ അവന്റെ മനസ്സിലൂടെ ഓടി. ബസിൽ കേറാനുള്ളവരുടെ തിരക്ക് കഴിഞ്ഞപ്പോ അവൻ ഡോറിനടുത്തേക്ക് നടന്നു. ഫോൺ ഉയർത്തി കാണിച്ചപ്പോ കണ്ടക്ടർ വാങ്ങി പരിശോധിച്ചു സീറ്റ് കാണിച്ചു കൊടുത്തു. താൻ ഇഷ്ടത്തോടെ ബുക്ക് ചെയ്ത വിൻഡോ സീറ്റ്, AC അത്യാവശ്യം കൂട്ടി തന്നെ ഇട്ടിട്ടുണ്ട്. തന്റെ ജാക്കറ്റ് ബാഗിൽ നിന്ന് പുറത്തെടുത്തു അവനിട്ടു. ബാഗ് മുകളിൽ ലഗേജ് കാരിയറിൽ വെച്ച് ഫോൺ കയ്യിലെടുത്തു അവൻ സീറ്റിൽ ഇരുന്നു. 3 മിസ്സ്ഡ് കാൾ കോൺടാക്ട് നെയിം “Mom”. അമ്മയെ ഫ്‌ളൈറ് ഇറങ്ങിയ ഉടനെ വിളിച്ചതാ, ബസ് എടുക്കാറായെന്നു വിളിച്ചു പറഞ്ഞേക്കാം അവൻ തിരിച്ചു വിളിച്ചു. ഫോൺ കട്ട് ചെയ്ത് സീറ്റ് പൊസിഷൻ കറക്റ്റ് ചെയ്ത് അവൻ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി, സ്റ്റാന്റിനകത്തേക്ക് സ്റ്റെപ് കേറി ഒരു പെൺകുട്ടി ഓടി വരുന്നു. ഈ ബസിനെ തന്നെ ലക്‌ഷ്യം വെച്ച് കൊണ്ടാണ് ഓടി വരുന്നതെന്ന് അവനു മനസ്സിലായി, പതുക്കെ വന്ന മതി മോളെ ഈ ബസ് എടുക്കാൻ ഇനീം സമയം ഉണ്ട് എന്നുറക്കെ പറയണമെന്ന് അവനു തോന്നിയെങ്കിലും സമയവും സാഹചര്യവും നോക്കി വേണ്ടെന്നു വെച്ചു. കണ്ടക്ടർ ടിക്കറ്റ് പരിശോധിച്ചു ആ പെൺകുട്ടിക്ക് സീറ്റ് കാണിച്ചു കൊടുത്തു. ഇങ്ങോട്ടാണോ ചൂണ്ടുന്നതു അവനൊന്നു പതുങ്ങി, തൊട്ടടുത്ത സീറ്റിൽ തന്നെ ആ പെൺകുട്ടി വന്നിരുന്നു. അത്യാവശ്യം സ്പേസ് ഉള്ളത് കാരണം മുട്ടി ഉരുമ്മുന്നൊന്നുമില്ല. അവൻ തല ചരിച്ചു ആ പെൺകുട്ടിയെ ഒന്ന് നോക്കി, കാണാൻ കൊള്ളാം ഒരു 22 വയസ്സ് കാണുമായിരിക്കും. കോളേജിൽ പഠിക്കുന്ന പെൺപിള്ളേർക്കൊക്കെ എന്തൊരു ജാടയാ, ഇതും ആ ടൈപ്പ് തന്നെ മിണ്ടാൻ നോക്കിയാ ജാഡ കാരണം വെറുത്തു പോയാലോന്ന് വെച്ച് അവൻ ഫോണിലേക്ക് തന്നെ നോക്കി കൊണ്ട് ഇരുന്നു. ഇയർഫോൺ വെച്ച കാരണം ഇനി ഇങ്ങോട്ട് മിണ്ടാൻ വരുമോ എന്ന പേടിയും വേണ്ട, മ്യൂസിക് പ്ലയെർ തുറന്ന് ഡിവോഷണൽ സോങ്‌സ് പ്ളേ ലിസ്റ്റ് അവൻ ഓപ്പൺ ചെയ്തു. അമ്മ പ്രത്യേകം പറഞ്ഞു ഓർമിപ്പിച്ചു വിട്ടതാ യാത്ര ചെയ്യുമ്പോ ഇത് കേട്ട് കൊണ്ട് പോണമെന്ന്, അമ്മ അടുത്തൊന്നുമില്ല എങ്കിലും പറഞ്ഞത് ചെയ്യാതിരിക്കാൻ അവനു തോന്നിയില്ല. കുറച്ചു സമയത്തേക്ക് ചെവിയിൽ നിന്ന് അവൻ ഇയർ ഫോൺ മാറ്റി വെച്ചു. ബസ് പുറപ്പെടാൻ സമയം ആയി. അവനാ പെൺകുട്ടിയെ ഒന്ന് കൂടെ നോക്കി,