വർഷത്തിൽ കൂടുതൽ ആയി ഇപ്പോൾ. അമ്മച്ചിയെ കാണാൻ കൂടെ ഇച്ചായൻ വന്നിട്ടില്ല. വല്ലപ്പോഴും എന്നെ വിളിക്കും. എല്ലാ മാസവും അമ്മച്ചിടെ അക്കൗണ്ടിലേക്കു കാശ് അയക്കും അത് മാത്രം ആണ് ബന്ധം. ആൻ അതെ പറ്റി ഒന്നും സംസാരിക്കാറു പോലും ഇല്ല, രണ്ട് ഫാമിലിയും തമ്മിൽ ഒരു കുഴപ്പവും ഇല്ല. ഇവര് മാത്രം തമ്മിൽ മിണ്ടില്ല. ഇതിന്റെ ഇടയിൽ ആണ് എന്റെ ജീവിതം. കല്യാണ പ്രായം ആയെന്ന് അമ്മച്ചി ഇടക്ക് പറയും. പപ്പാ ഇല്ലാത്ത എനിക്ക് എന്റെ ഇച്ചായൻ ആയിരുന്നു എല്ലാം, എന്റെ കാര്യങ്ങൾ എല്ലാം നോക്കേണ്ട ഇച്ചായൻ ഇവിടെ ഇല്ലാതെ എനിക്ക് കല്യാണം വേണ്ട എന്ന് പറഞ്ഞു അമ്മച്ചിയോടു വഴക്കാ” വിതുമ്പി കൊണ്ട് എലേന പറഞ്ഞു നിർത്തി.
അവൻ ഇരുന്ന ചെയറിൽ നിന്ന് എഴുന്നേറ്റു, അവളെ എങ്ങനാ ആശ്വസിപ്പിക്കണ്ടേ എന്ന് അവനറിയില്ലായിരുന്നു. കണ്ണു നീർ തുടക്കണോ, കെട്ടി പിടിച്ചു ആശ്വസിപ്പിക്കണോ എന്നെല്ലാം ആലോചിച്ചു അവസാനം പോക്കറ്റിൽ ഇരുന്ന കർച്ചീഫ് അവൾക്കു കൊടുത്തു. അവളത് വാങ്ങിച്ചു, കണ്ണു നീർ തുടച്ചു. അവനു തിരികെ കൊടുത്തു. അവനത് വാങ്ങി തിരികെ പോക്കറ്റിൽ വെക്കാൻ തോന്നിയില്ല, കയ്യിൽ അത് മുറുകെ പിടിച്ചു.
ഞാനുണ്ട് എന്റെ മാലാഖയുടെ കൂടെ എന്ന് പറയണം എന്നവന് തോന്നി കൊണ്ടിരുന്നു. പക്ഷെ അവന്റെ നാവ് ചലിച്ചില്ല. പക്ഷെ ഇങ്ങനെ പറഞ്ഞു.
“ചിലപ്പോഴൊക്കെ ജീവിതം അങ്ങനാണ്, പക്ഷെ ഇടക്ക് കിട്ടുന്ന ചില സന്തോഷങ്ങൾ ഈ സങ്കടം കാരണം കണ്ടില്ല എന്ന് വെക്കരുത്. അത് മാത്രേ എനിക്ക് പറയാനുള്ളു. പിന്നെ ദൈവം ഒരുമിപ്പിച്ചത് മനുഷ്യൻ പിരിക്കാൻ പാടുണ്ടോ”
അവൾ കൂടുതലൊന്നും പറയാതെ തിരികെ സോഫയിൽ പോയി ഇരുന്നു.
അവനും അവളുടെ അരികിൽ ആയി ഇരുന്നു കൊണ്ട് ചോദിച്ചു
“ഇത് കൊണ്ട് മാത്രം ആണോ എന്നോട് ഇത്രേം റൂഡ് ആയി പെരുമാറിയത്”
“ജിൻസിനെ ആദ്യം കണ്ടപ്പോ ആൻനു ഇഷ്ടമുള്ള ആരെങ്കിലും ആകുമെന്ന ഞാൻ വിചാരിച്ചെ, അത് കൊണ്ടാ ഞാൻ അങ്ങനെ എല്ലാം ബീഹെവ് ചെയ്തത്.. എന്റെ ഇച്ചായന്റെ സ്ഥാനത് വേറെ ഒരാൾ വരുന്നത് എനിക്ക് സഹിയ്ക്കാൻ പറ്റില്ല.. ജെന്നിക്ക് വേറെ ഒരു പപ്പാ വരുന്നത് എനിക്ക് ചിന്തിക്കാനേ പറ്റില്ല” വിതുമ്പി കൊണ്ടു എല്ലി ഇതെല്ലം പറഞ്ഞപ്പോ അവനു പൊട്ടി ചിരിക്കാനാണ് തോന്നിയത്
അവൻ സോഫയിൽ നിന്ന് എഴുന്നേറ്റ് ബെഡിൽ അവൾക്ക് അഭിമുഖമായി ഇരുന്നിട്ട് ചോദിച്ചു.
“എന്റെ നോട്ടം എങ്ങോട്ട് ആണ് പോകുന്നെ എന്ന് ശ്രെദ്ധിച്ചില്ലേ?” അവൻ കണ്ണിറുക്കി കൊണ്ട് ചോദിച്ചു.
“ഒരു സാധാരണ വായി നോക്കി എന്നതിൽ കവിഞ്ഞു എനിക്കൊന്നും തോന്നിയില്ല” എല്ലി കരച്ചിൽ ഒക്കെ മാറി ചിരിച്ചു കൊണ്ടു പറഞ്ഞു
” എന്റെ ഈശോയെ.. എന്നോടിത് വേണായിരുന്നോ. എന്നാ പിന്നെ നമുക്ക് ഒന്നെന്നു തുടങ്ങാം. എന്റെ കൂടെ ഒരു കോഫി കുടിക്കുന്നോ ” ഒരു കുസൃതി ചിരിയോടെ എലേനയോട് അവൻ ചോദിച്ചു.