വിഷമം എന്ന് അവനു ചോദിക്കണം എന്ന് തോന്നി. പക്ഷെ ചോദിച്ചില്ല. അവളുടെ കണ്ണുകളിൽ കണ്ണുനീർ തുള്ളി ഉരുണ്ടു കൂടുന്നത് കണ്ടപ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞു. ഒരു തുള്ളി കണ്ണുനീർ അവളുടെ കണ്ണുകളിൽ നിന്ന് അടരുന്നത് അവന്റെ ഹൃദയത്തെ വേദനിപ്പിച്ചു. അവനറിയാതെ അവന്റെ കവിളിലൂടെ കണ്ണു നീർ കണം ഒലിച്ചിറങ്ങി.
അവന്റെ കണ്ണു നിറഞ്ഞു ഒഴുകുന്നത് കണ്ട എലേന പെട്ടന്ന് സോഫയിൽ നിന്ന് എഴുന്നേറ്റ് അവനിരുന്ന ചെയറിനു അടുത്തേക്ക് വന്നു. “ഹേയ് ജിൻസ് ആം സൊ സോറി, ഇത്രയും ഹെർട്ടിങ് ആയി ഞാൻ ഒന്നും പറഞ്ഞില്ലലോ..”
അവൻ കർചീഫ് എടുത്ത് കണ്ണ് രണ്ടും തുടച്ചു
“ഇത് വേറെന്തോ ആലോചിച്ചപ്പോ വന്നതാ, ഇതൊക്കെ കേട്ട് ഞാൻ എന്തിനാ കരയുന്നെ”
“ഞാൻ സംസാരിക്കുമ്പോ വേറെ എന്തെങ്കിലും ആണോ ആലോചിക്കുന്നേ?”
“യാ.. ഞാൻ നിന്നെ കോഫി കുടിക്കാൻ വിളിച്ചിട്ട് നീ റിജെക്ട് ചെയ്ത സിറ്റുവേഷൻ ആലോചിച്ചതാ, ഗ്രേറ്റ് എസ്‌കേപ്പ് ഹിഹി”
അവൾ അവിശ്വസിനീയമായ രീതിൽ അവനെ നോക്കി കൊണ്ട് ഇരുന്നു.
“സീ എല്ലി, ഞാൻ നാളെ ഈ നഗരം വിടും ഇനി ജീവിതത്തിൽ ഒരിക്കൽ പോലും നമ്മൾ പരസ്പരം കണ്ടെന്ന് തന്നെ വരില്ല, എലേനയെ പോലെ പെൺകുട്ടിയെ പരിചയപ്പെടാൻ സാധിച്ചു എന്നതിൽ തന്നെ ഞാൻ സന്തോഷവാൻ ആണ്. സൊ ഇറ്സ് എ വിൻ ഫോർ മി”
“നാളെ പോകും അല്ലെ, ഐ തൊട്ട് വി കുഡ് ബി ഫ്രണ്ട്സ്. ഐ ലൈക് യുർ കമ്പനി”
“കുറച്ചു മുമ്പ് പറഞ്ഞില്ലേ എന്തോ വിഷമത്തെ കുറിച്ച്, എന്താന്നെന്ന് എന്നോട് പറയാൻ പറ്റുമോ”
“ഫാമിലി ഇഷ്യൂസ് അത് തന്നെ”
“അത് ആർക്കാണ് മോളെ ഇല്ലാത്തെ? ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ. എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും അതിനെയെല്ലാം ചിരിച്ചു കൊണ്ട് അങ്ങ് നേരിടുക”
അവൾ വീണ്ടും തെല്ലൊരു അത്ഭുതത്തോടെ അവനെ തന്നെ നോക്കി കൊണ്ട് നിന്നു. എന്നിട്ട് പറഞ്ഞു.
“ആൻ ഈസ് നോട് മൈ സിസ്റ്റർ, എന്റെ ഇച്ചായന്റെ വൈഫ് ആണ്. ജെന്നി മോൾ എന്റെ നീസ് ആണ്”
“ഓഹ്.. ഞാൻ ജെന്നിയുടെ പപ്പയെ കുറിച്ച് ചോദിച്ചപ്പോൾ ഇല്ല എന്ന് മാത്രം ആണ് ആൻ പറഞ്ഞത്.”
“ഇച്ചായൻ യു എസ് ഇൽ ആണ്, അവർ പിരിഞ്ഞു താമസിക്കുന്ന പോലാ.. എന്താണ് തമ്മിലുള്ള പ്രശ്നം എന്ന് പോലും എനിക്കറിഞ്ഞു കൂടാ. രണ്ട്