മാലാഖ [Jobin James]

Posted by

“എവിടെ പോയതാ നീ”

“ഞാൻ എവിടേം പോയില്ല, പുതിയ ആളുണ്ടല്ലോ ഹെല്പ് ചെയ്യാൻ പിന്നെ ഞാൻ എന്തിനാ”

അത് അവനുള്ള കൊട്ടാണെന്ന് മനസ്സിലായി, എന്നാലും അവൻ പ്രതികരിക്കാൻ പോയില്ല

“നീയിങ്ങു വന്നേ” ആൻ എലേനയെ വിളിച്ചു മാറ്റി നിർത്തി അവളോട് സംസാരിക്കുന്നത് അവൻ കണ്ടു

ജെന്നി ഓടി കളിക്കുന്നതും നോക്കി അവൻ അവിടെ തന്നെ നിന്നു.

“ജിൻസ് വാ, നമുക്കു ലഞ്ച് കഴിക്കാം” ആൻ അവനെ വിളിച്ചു

“ഞാൻ നാളെ ഈവെനിംഗ് ഇവിടെ നിന്നു പോവും, കുറച്ചു പ്രീപെറേഷൻസ് കൂടെ ഉണ്ട്.. എനിക്ക് വേഗം പോണം” അവൻ താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു

“അത് നാളെ അല്ലെ, ലഞ്ച് കഴിച്ചിട്ട് പോകാം” ആൻ അവനെ നിർബന്ധിച്ചു വിളിച്ചു

പാരഗൺ റെസ്റ്ററന്റിലേക്ക് അവർ നടന്നു

സലാഡിൽ തുടങ്ങി ഒരു ഫുൾ കോഴ്സ് തീർത്തു. ബില് കൊടുക്കാൻ ആൻ വാശി പിടിച്ചെങ്കിലും അവൻ അനുവദിച്ചില്ല. ഭക്ഷണം കഴിച്ച ഒരല്പ നേരം കൂടെ ജെന്നിയുടെ കുസൃതി കണ്ട ഇരുന്ന അവൻ ഇറങ്ങാമെന്ന എല്ലാവരോടുമായി പറഞ്ഞു

കാറിനടുത്തേക്ക് അവർ നടന്നു.. ഡിക്കി അൺലോക്ക് ചെയ്തു എല്ലി ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു. അവൻ ടോയ് ബാഗ് അതിനകത്തേക്ക് വെച്ചു. ആൻന്റെ കയ്യിൽ നിന്നു ജെന്നിയെ കയ്യിൽ എടുത്തു അവൻ യാത്ര പറഞ്ഞു. അവന്റെ കവിളത് സ്നേഹത്തോടെ ഒരുമ്മ നല്കാൻ ജെന്നി മറന്നില്ല. ഒരു നിമിഷാർദ്ധതേക്ക് അവന്റെ കണ്ണുകൾ നിറഞ്ഞു. ജെന്നിയെ തിരികെ ആൻന്റെ കൈകളിൽ നൽകി അവൻ യാത്ര പറഞ്ഞു. റസ്റ്ററന്റിൽ ഇരുന്നു ബുക്ക് ചെയ്ത യൂബർ സമയത് തന്നെ എത്തി അവനെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. സൈഡ് മിററിലൂടെ അവൻ എല്ലിയെ ഒന്ന് നോക്കി. അവൾ അവനെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നില്ല. അവൻ ബാഗിൽ നിന്ന് കാമറ എടുത്തു ആൻനെയും ജെന്നിയെയും ഒപ്പിയെടുത്തു. ഒപ്പം റിയർ വ്യൂ മിററിൽ കൂടി എല്ലിയുടെ മുഖവും. ഒന്നും സംസാരിക്കാതെ അവൻ ടാക്സിക്കടുത്തേക്ക് നടന്നു. അവനെയും കൊണ്ട് ആ ടാക്സി ഹോട്ടൽ ലക്ഷ്യമാക്കി യാത്രയായി..

“എല്ലി, വാ പോവാം ഞാൻ ടയേഡ് ആയി” ആൻ എലേനയോട് കാർ എടുക്കാനായി പറഞ്ഞു.

ഒരല്പ നേരം സ്റ്റീരിങ് വീൽ പിടിച്ചു കൊണ്ട് വിദൂരതയിലേക്ക് നോക്കി ഇരുന്ന എലേന കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് എടുത്തു. നാൽപതു മിനുട്ട് നേരത്തെ ഡ്രൈവിന് ശേഷം അവർ വീടിനു മുന്നിലെത്തി.

എലേന കാർ വീട്ടിലെ പോർച്ചിലേക്ക് കയറ്റാതെ മുറ്റത്തു തന്നെ നിർത്തി,

“ആൻ നീ ഇറങ്ങിക്കോ എന്റെ ഫ്രണ്ടിനെ ഒന്ന് കാണാനുണ്ട്”

“നേരത്തെ കാലത്തൊക്കെ എത്തണേ, അപ്പ അന്വേഷിക്കും അല്ലെങ്കിൽ”

“ശെരി എന്റെ വ്യാകുല മാതാവേ” എല്ലി കൈ കൂപ്പി പറഞ്ഞു ചിരിച്ചു

Leave a Reply

Your email address will not be published. Required fields are marked *