“ഓക്കേ” ആൻ പറഞ്ഞു
അവൻ എലേനയെ തേടി പുറത്തേക്ക് ഇറങ്ങി.. ദൂരെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് നോക്കി കയ്യിൽ ഫോണുമായി അവൾ നിൽക്കുന്നത് അവൻ കണ്ടു. ഓപ്പോസിറ് സൈഡിൽ നിന്ന് അവൻ അവളെയും നോക്കി ഒരല്പം നേരം നിന്നു.
എന്നാലും എന്റെ ദൈവമേ ഇത്ര കറക്റ്റ് ആയിട്ട് എന്റെ മുമ്പിലേക്ക് കൊണ്ട് വന്നു തന്നല്ലോ. എന്ത് സുന്ദരി ആണ്, മുഖത്തേക്ക് നോക്കിയാ പിന്നെ കണ്ണെടുക്കാൻ തോന്നില്ല. ഇത്രേം നാൾ ഇവളെങ്ങനെ വായ് നോക്കികളെ അവോയ്ഡ് ചെയ്തതെന്ന് അവനു കൗതുകം തോന്നി. ഒരുപാട് പേര് അവളെയും നോക്കി പോകുന്നത് അവൻ കണ്ടു ഒരാളെ പോലും അവൾ മൈൻഡ് ചെയ്യാതെ ആ നിൽപ് തന്നെ തുടർന്നു.
അവൻ ഒരു തൂണിന്റെ മറവിലേക്ക് നിന്നു ഫോൺ എടുത്തു അവൾക്ക് ഒരു മെസ്സേജ് അയച്ചു.
“ഹേയ് എല്ലി എവിടാ”
മെസ്സേജ് അയച്ച ഉടനെ അവൻ എല്ലിയുടെ മുഖ ഭാവം കാണാനായി അവളെ നോക്കി
ഫോണിലേക്ക് നോക്കി എലേന ഒരു നിമിഷം നിന്നു, റിപ്ലൈ ചെയ്യാതെ ഫോൺ പോക്കറ്റിൽ ഇട്ടു.
എന്തൊരു ജാഡ ആണ്, അടുത്ത് പോയി സംസാരിച്ചു നോക്കാം.
അവൻ എലേനയുടെ അടുത്തേക്ക് നടന്നു.
“ആൻ ഇറങ്ങാറായി അങ്ങോട്ട് പോവാം” അവൻ അവളുടെ ശ്രെദ്ധ കിട്ടാനായി പറഞ്ഞു.
അവർ ഒരുമിച്ച് നടന്നു, പെട്ടന്ന് അവൾ അവനോട് ചോദിച്ചു.
“മെസ്സേജ് അയച്ചാൽ വലിയ ജാഡ ആണല്ലേ”
അവൻ ഒന്ന് ഞെട്ടി. “ഏഹ്”
“എന്റെ നമ്പർ സേവ്ഡ് അല്ലെ, പിന്നെന്തിനാ ഹു ആർ യു എന്ന് ഇന്നലെ റിപ്ലൈ ചെയ്തത്?”
അടിപൊളി, ക്‌ളീൻ ബൗൾഡ്.. പറയാൻ ഒരു കള്ളവും വായിൽ വരാതെ അവൻ വിയർക്കാൻ തുടങ്ങി.
“വെറുമൊരു കോഴി ആണ് ഞാനെന്ന് എലെനക്ക് തോന്നാൻ പാടില്ലെന്ന് എനിക്ക് തോന്നി” അവൻ പതർച്ച കൂടാതെ തന്നെ പറഞ്ഞു
“ഓ” അവൾ അവനെ നോക്കി കൊണ്ട് ഒന്ന് മൂളി.
അവൻ ആൻഉം മോളും ഉണ്ടായിരുന്ന ഷോപ്പിലേക്ക് നടന്നു.
ജെന്നി നല്ല അന്തോഷത്തിൽ ആയിരുന്നു, അവളുടെ അമ്മയുടെ കയ്യിൽ അത്യാവശ്യം വലിയൊരു ബാഗും അതിൽ നിറയെ ടോയ്സും. ഈ പ്രായത്തിൽ കുഞ്ഞുങ്ങൾക്ക് വേറെ എന്താ വേണ്ടത് അവനോർത്തു.
“ഹേയ് ആൻ ഞാൻ പിടിക്കാം” ടോയ്സിന്റെ ബാഗ് അവൻ വാങ്ങി കയ്യിൽ പിടിച്ചു.
ആൻ ദേഷ്യത്തിൽ എലേനയോടു ചോദിച്ചു