മാലാഖ [Jobin James]

Posted by

“ഹലോ ജിൻസ്, ഞങ്ങൾ ഇറങ്ങി, അര മണിക്കൂർ കൊണ്ട് ഹോട്ടൽ എത്തും”

“ഞാൻ ഹോട്ടലിൽ അല്ല പുറത്താണ്”

“എവിടെയാണെന്ന് പറഞ്ഞാൽ മതി ഞങ്ങൾ അങ്ങോട്ട് വരാം”

“വേണ്ടാ.. എങ്ങോട്ടാ പോകുന്നത് എന്ന് പറഞ്ഞാൽ മതി ഞാൻ അങ്ങോട്ട് എത്തിക്കോളാം”

“ലുലു മാളിൽ കാണാം.. ഒകെ ബൈ”

“ബൈ”

അവർ ലുലു മാള് ലക്ഷ്യമാക്കി നീങ്ങി.

മറൈൻ ഡ്രൈവിലെ മരച്ചുവട്ടിൽ ഇരുന്നു ദൂരെ കടലിൽ കണ്ട ഒരു കപ്പൽ ഫോട്ടോ എടുക്കാൻ ഫോക്കസ് ചെയ്ത് നിൽക്കുമ്പോഴായിരുന്നു ജിൻസിനു ഫോൺ വന്നത്.

കാമറ എല്ലാം എടുത്തു ബാഗിൽ ആക്കി അവൻ പുറത്തേക്ക് നടന്നു. ഊബർ ബുക്ക് ചെയ്തു. ട്രാഫിക് കാരണം അര മണിക്കൂർ എടുത്തു ലുലു മാള് എത്താൻ. എത്തിയ ഉടനെ അവൻ ആദ്യം എല്ലിയെ വിളിച്ചു, അവൾ ഫോൺ എടുത്തില്ല. ഉടനെ ആൻനെ വിളിച്ചു. ആൻ പറഞ്ഞു കൊടുത്ത പാർക്കിംഗ് സ്പേസിലേക്ക് അവൻ നടന്നു.

“ഹേയ് ജെന്നി മോൾ” ജെന്നിയെ കണ്ട ഉടനെ അവൻ അടുത്തേക്ക് നടന്നു അവന്റെ കയ്യിൽ ഉണ്ടായിരുന്ന ബാർബി ഡോൾ ജെന്നിയുടെ കയ്യിൽ കൊടുത്തു. വിടർന്ന കണ്ണുകളും നിറഞ്ഞ ചിരിയും ആയി ജെന്നി അത് വാങ്ങിച്ചു.

കാർ ഡോർ തുറന്ന് എലിയും പുറത്തേക്ക് ഇറങ്ങി.

“ഹേയ് എലേന”

“ഹായ്”

എലേനയുടെ കോൾഡ് റെസ്പോൺസ് കണ്ടപ്പോ അവൻ കൂടുതൽ ഒന്നും ചോദിച്ചില്ല. ജെന്നിയെ കയ്യിൽ എടുത്തു അവൻ മുന്നിൽ നടന്നു. ആൻ എല്ലിയുടെ കൂടെ പുറകിലും. ആദ്യം കണ്ട ടോയ് സ്റ്റോറിൽ തന്നെ അവർ കയറി. സമയം എടുത്തു ജെന്നി ഓരോ ടോയ്‌സ് നോക്കി കൊണ്ട് നടന്നു. ആൻ ജെന്നിയുടെ പുറകിലും. എലേന ഇതിലൊന്നും താല്പര്യം ഇല്ലാത്ത മട്ടിൽ ആൻന്റെ പുറകിലും.

ജിൻസ് എലേനയുടെ അടുത്തേക്ക് നടന്നു..

“മെസ്സേജ് അയക്കുമ്പോ മാത്രേ മിണ്ടുള്ളൂ, നേരിട്ട് കാണുമ്പോ ഇല്ല്ലെ”

“ഞാൻ മെസ്സേജ് അയച്ചില്ലലോ, എനിക്ക് ഇങ്ങോട്ടല്ലേ അയച്ചേ” ഇടയ്ക്കിടെ ആൻ ശ്രെദ്ധിക്കുന്നുണ്ടോ എന്നവൾ നോക്കുന്നുണ്ടായിരുന്നു

“അപ്പോൾ ഇന്നലെ രാത്രി?”

“അത് എന്റെ ഫ്രണ്ടിന് അയച്ചപ്പോൾ മാറി വന്നതാകും” അവൾ സ്‌റ്റോറിന്റെ വെളിയിലേക്ക് നടന്നു

“ആൻ ഞാൻ പുറത്തു ഉണ്ടാവും കഴിയുമ്പോ വിളിച്ചാൽ മതി” അവൻ ആൻനോട്‌ പറഞ്ഞു വെളിയിലേക്കു നടന്നു

Leave a Reply

Your email address will not be published. Required fields are marked *