“താങ്ക്സ് :)” ഒരു സ്മൈലി കൂടെ അയച്ച് അവൻ നിർത്തി.
അൽപ സമയത്തിന് ശേഷം അവന്റെ ഫോണിലേക്ക് ഒരു കാൾ വന്നു.
“ഹലോ, ഹു ഈസ് ദിസ്”
“ഈസ് ദിസ് ദി സ്ട്രന്ജർ ഫ്രം ബസ് ലാസ്‌റ് നൈറ്റ്?”
“യഹ് ദിസ് ഈസ് ഹിം”
“ഹേയ് ജിൻസ് ഹൌ ആർ യു? ഞങ്ങൾ എത്തുമ്പോ വിളിക്കും ഫ്രീ ആണല്ലോ അല്ലെ”
“അല്ല ഞാൻ വളരെ ബിസി ആണ്, മറൈൻ ഡ്രൈവിൽ ബിർഡ് വാച്ചിങ്”
“ഹിഹി വായി നോട്ടം എന്ന് തെളിച്ചു പറ മാഷേ, ഓക്കേ ദെൻ സീ യു”
“ഓക്കേ ബൈ”
ഫോൺ വെച് ആൻ എലേനയുടെ അടുത്തേക്ക് നടന്നു..
“എല്ലി നീ വരുന്നുണ്ടോ ഞങ്ങളുടെ കൂടെ?”
“വരണമെങ്കിൽ ഞാൻ വരാം”
“അല്ലെങ്കിൽ വേണ്ട ഇന്നലത്തെ എന്റെ ഫ്രണ്ട് ഉണ്ടാകും കൂടെ, യു കാന്റ സ്റ്റാൻഡ് ഹിം റൈറ്റ്” ചിരി വന്നത് മറച്ചു വെച് ആൻ ചോദിച്ചു
“നിന്റെ കൂടെ അല്ലെ ഞാൻ വരുന്നേ പിന്നെന്താ” എലേന കൂൾ ആയിട്ട് പറഞ്ഞു.
“ഞാൻ റെഡി ആയിട്ട് പുറത്തേക് വരാം” എലേന റൂമിൽ കയറി കതകടച്ചു
കുറച്ചു സമയം ആയിട്ടും എലേനയെ കാണാതായതോടെ ആൻ പുറത്തു നിന്ന് വാതിലിൽ തട്ടി കൊണ്ട് വിളിച്ച പറഞ്ഞു
“എല്ലി ഡീ നീ വരുന്നുണ്ടേൽ വാ, ഞങ്ങൾ ഇറങ്ങാ”
“ധാ വരുന്നു..” പതിവിലും നന്നായി ഒരുങ്ങി പുറത്തോട്ട് ഇറങ്ങിയ എലിയെ കണ്ട ആൻ ഒന്ന് അവളെ ഒന്ന് ആക്കി
“എന്താണ് പതിവില്ലാത്ത മെയ്ക് അപ്പ് ഒക്കെ, നിന്റെ ബോയ്‌ഫ്രണ്ടസ് വല്ലോം വരാന്നു പറഞ്ഞിട്ടുണ്ടോ?”
“പറയുന്ന ആൾ മോശം അല്ലലോ”
“നമുക്ക് എന്തിനാ മോളെ മേക്കപ്പ്, നാച്ചുറൽ ബ്യൂട്ടി അല്ലെ”
“രാവിലെ തന്നെ തള്ളി മറക്കാനുള്ള പ്ലാൻ ആണല്ലോ”
“സോറി സോറി.. വാ വണ്ടി എടുക്ക്”
“ജെന്നി മോൾ സുന്ദരി ആയിട്ടുണ്ടല്ലോ” എലേന ജെന്നിയെ നോക്കി പറഞ്ഞു
പാൽ പല്ലു കാണിച്ചു ചിരിച്ച ജെന്നി അമ്മയോട് ചേർന്ന് തന്നെ നിന്നു.
ജെന്നിയെ പുറകിലെ ചൈൽഡ് സേഫ്റ്റി സീറ്റിൽ ഇരുത്തി ആൻ മുന്നിലെ സീറ്റിൽ ഇരുന്നു.
“നമ്മളെങ്ങോട്ടാ പോകുന്നെ” എലേന ചോദിച്ചു
“ഞാൻ വിളിച്ചു നോക്കട്ടെ, വെയിറ്റ്” ആൻ ഫോൺ എടുത്തു ജിതിനെ ഡയൽ ചെയ്തു