“Angel”
അവൻ ഉറക്കത്തിലേക്ക് വഴുതി വീഴും മുമ്പ് ഫോണിന്റെ നോട്ടിഫിക്കേഷൻ വൈറ്റ് ലൈറ്റ് ബ്ലിങ്ക് ചെയ്തു, മെസ്സേജ് എന്തോ വന്നല്ലോ ഈ സമയത് ആര് അയക്കാനാ എന്നോർത്തു അവൻ ഫോൺ അൺലോക്ക് ചെയ്തു. വട്സപ്പ് മെസ്സേജ് ആണ്, അപ്ലിക്കേഷൻ ഓപ്പൺ ചെയ്തു.. Angel മെസ്സേജ് അയച്ചിരിക്കുന്നു.
“ഗുഡ് നൈറ്റ്”.
അവളെന്നെ ടെസ്റ്റ് ചെയ്യണോ വെറും കോഴി ആണോ എന്ന്, തിരിച്ചു റിപ്ലൈ ചെയ്യണോ.. അവനാകെ ധർമ്മ സങ്കടത്തിൽ ആയി. ഒടുവിൽ റിപ്ലൈ അയക്കാൻ തീരുമാനിച്ചു.
“ഹു ഈസ് ദിസ്”
ഇല്ല, റിപ്ലൈ ഇല്ല..
നമ്മളോടാ അവളുടെ ജാഡ നീ പോടീ ജാഡക്കാരി..
അലാറം കൃത്യം 7 മണിക്ക് അടിച്ചു, ഉറക്കം മുഴുവനായിട്ട് മാറിയില്ലെങ്കിലും അവൻ എണീറ്റ് ഫ്രഷ് ആയി..
അടുത്ത് തന്നെ പള്ളി ഉണ്ടെന്ന് മാപ്പിൽ നോക്കി അവൻ മനസ്സിലാക്കിയിരുന്നു. ഡ്രസ്സ് ചേഞ്ച് ചെയ്ത് പള്ളിയിലേക്ക് ഇറങ്ങി..
രാവിലത്തെ കുർബാന കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോ സമയം 10 മണി. അവൻ ഫോൺ എടുത്ത് നോക്കി, മെസ്സേജസ് ഒന്നുമില്ല..
അവൻ അമ്മയെ വിളിച്ചു സംസാരിച്ചു, 2 ദിവസം കഴിഞിട്ടെ എവിടന്നു പോകുന്നുള്ളൂ എന്നമ്മയോടു പറഞ്ഞു. ഇവിടത്തെ മുഴുവൻ കഥയും പറഞ്ഞാൽ ‘അമ്മ തിരിച്ചു വരൻ പറഞ്ഞാലോ എന്ന പേടി ഉള്ളത് കൊണ്ട് അവൻ പറഞ്ഞില്ല.
തിരിച്ചു ഹോട്ടലിലേക്ക് തന്നെ പോയി ബ്രേക്‌ഫാസ്റ് കഴിക്കാം, അവൻ ഒരു ഓട്ടോ വിളിച്ചു.
ബ്രേക്‌ഫാസ്റ് കഴിഞ്ഞു തിരികെ റൂമിൽ എത്തി, ബാഗിൽ നിന്ന് ചെറിയ ബാക് പാക്ക് പുറത്തേക്ക് എടുത്തു. തന്റെ കാമറ ഇത് വരെ തൊട്ടു പോലും നോക്കിയില്ലലോ എന്നവന് കുറ്റബോധം തോന്നി. ക്യാമറയും രണ്ട് ലെൻസും മാത്രം ബാഗിൽ വെച്ചു അവൻ റൂം പൂട്ടി പുറത്തേക്ക് ഇറങ്ങി.
ലിഫ്റ്റിൽ വെച്ചു അവൻ എലിക്ക് മെസ്സേജ് അയച്ചു “ഗുഡ് മോർണിംഗ്”
കുറച്ചു സമയത്തേക്ക് റിപ്ലൈ ഒന്നും വന്നില്ല.. അര മണിക്കൂർ കഴിഞ്ഞപ്പോ മെസ്സേജ് ടോൺ കേട്ട് ഫോൺ എടുത്തു നോക്കി.
“ഹു ഈസ് ദിസ്”
ഓഹോ നമ്മടെ ടാക്ടിസ് നമ്മളോട് തന്നെ.. എന്നാ പിന്നെ അങ്ങനെ തന്നെ..
“ദിസ് ഈസ് ജിൻസ് ഫ്രം ലാസ്റ്റ് നൈറ്റ്”
“ഓക്കേ, വാട്ട് ഡു യു വാണ്ട്?”
“ഐ ഡോണ്ട് ഹാവ് ആൻസ് നമ്പർ, കൂഡ് യു പ്ലീസ് ടെൽ ഹേർ ടു കാൾ മി”
“അൽറൈറ്”