“വാട്ട് ഡു യു ഡു ഫോർ ലിവിങ്” എലേന അവനോടു ചോദിച്ചു
“ഐ വർക്ക് ആസ് എ സെയിൽസ് മാനേജർ” അവൻ മറുപടി പറഞ്ഞു
“എവിടാ നാട്ടിൽ തന്നാണോ”
“അല്ല ദുബായിൽ ആണ്, എലേന എന്ത് ചെയ്യുന്നു”
“എംബിഎ ചെയ്തു കൊണ്ടിരിക്കുന്നു, രാജഗിരി കോളേജ്”
“ദാറ്റ്സ് കൂൾ, കഴിയാറായോ?”
“യെപ് ഈ ഇയർ കഴിയും”
“സൊ വാട്സ് യുവർ ഫ്യൂച്ചർ പ്ലാൻ”
“ഹാവ് നോട് ഡിസൈഡഡ്, ഐ വിൽ ഗോ വെറേവർ മൈ ലൈഫ് ടേക്ക് മി ടു” ഫോൺ കയ്യിൽ എടുത്ത് എലേന പറഞ്ഞു നിർത്തി
അവൻ ആൻനെ നോക്കിയപ്പോ അവളവനെ തന്നെ നോക്കി ഇരിക്കുന്നത് അവൻ കണ്ടു. ആനിനെ നോക്കി ചിരിച്ചു കൊണ്ട് വെയ്റ്റർ കൊണ്ട് വെച്ച അമേരിക്കാനോ അവൻ കുടിക്കാൻ തുടങ്ങി.
ബില്ല പേ ചെയ്ത് അവർ ഹോട്ടൽ റിസെപ്ഷനടുത്തേക്ക് നടന്നു.
“ആൻ, എലേന താങ്ക് യു സൊ മച് ഡ്രോപ്പിംഗ് മി, സേഫ് ജേർണി”
“നൈസ് മീറ്റിംഗ് യു” എലേന പറഞ്ഞ കാർ പാർക്കിങ്ങിൽ നിന്ന് എടുക്കാൻ വേണ്ടി നടന്നു.
ആൻ അവനടുത്തേക്ക് നടന്നു വന്നു അവനു നേരെ കൈ നീട്ടി പറഞ്ഞു “ഇറ്റ് വാസ് എ പ്ലഷർ മീറ്റിംഗ് യു”
“മോളോട് എന്റെ വക ഹാപ്പി ബർത്ഡേയ് പറയണം. ഇനി ഇന്ന് ഗിഫ്റ് മേടിക്കുന്നില്ലലോ നാളെ അല്ലെ ഉള്ളു?”
“ഇനി അതും കൂടെ വയ്യ.. ഞങ്ങൾ നാളെ ഔട്ടിങ്ങിനു ഇറങ്ങുമ്പോ മേടിക്കാം. നാളെ ഫ്രീ ആയിരിക്കുമോ മോളെ മീറ്റ് ചെയ്യാം”
“നോട് ഷുവർ, നമ്പർ ഉണ്ടല്ലോ പറ്റുമെങ്കിൽ ഞാൻ വിളിക്കും”
“ഓക്കേ ബൈ”
“ബൈ”
മുന്നിൽ നിർത്തിയ കാറിലേക്ക് ആൻ കയറി, കൈ കൊണ്ട് പോവാണെന്ന് കാണിച്ചു, എലേന കാർ ഗേറ്റിനു പുറത്തേക്ക് ഓടിച്ചു.
റിസപ്ഷനിൽ ചെന്ന് ബുക്ക് ചെയ്ത റൂമിന്റെ ഡീറ്റെയിൽസ് നൽകി റൂം കീ മേടിച്ചു. റൂം നമ്പർ 612, 6th ഫ്ലോർ ആണ്. റൂം ഡോർ തുറന്ന് അകത്തേക്ക് കയറി, നല്ല തണുപ്പ്.. AC 21 ഇൽ ആണ് കിടക്കുന്നെ വെറുതെ അല്ല.. അവൻ ഡ്രസ്സ് ചേഞ്ച് ചെയ്ത് നേരെ ബെഡിലേക്ക് വീണു. ഫോൺ കയ്യിലെടുത്തു ലാസ്‌റ് ഡയൽ ചെയ്ത നമ്പർ നോക്കി കിടന്നു ഫോൺ താഴെ വെക്കുന്നതിന്റെ മുമ്പ് അവൻ ആ നമ്പർ പുതിയ കോൺടാക്ട് ആയി സേവ് ചെയ്തു