ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3
Aadhiyettante Swantham Sreekkutty Part 3
Author : Mr. Devil | Previous Part
തുടർന്നു വായിക്കുക…
ഓഫീസിൽ എത്തിയിട്ടും ശ്രീക്കുട്ടിയുടെ ചിന്തകൾ എന്റെ മനസ്സുവിട്ടു പോയില്ല… തലക്കിട്ടൊരു തട്ട് കിട്ടിയപ്പോളാണ് ഞാൻ ആ ചിന്തയിൽ നിന്നും ഉണർന്നത്…
ഇതേത് തെണ്ടിയാടാ എന്ന് നോക്കിയപ്പോൾ ദാ കള്ളച്ചിരിയോടെ നിക്കുന്നു ലിയ. ഈ പെണ്ണിന് ഇതെന്തിന്റെ കേടാണോ എന്തോ എന്ന് ചിന്തിച്ചപ്പോഴേക്കും അവളുടെ വക ചോദ്യവും വന്നു…
“ എന്താടാ ഓഫീസിൽ വന്നിരുന്നാണോ ദിവാസ്വപ്നം കാണുന്നത് ”
ഇപ്പോൾ നിങ്ങൾ കരുതുന്നുണ്ടാകും ഇസ്രായേലുകാരി എന്താ മലയാളത്തിൽ സംസാരിക്കുന്നേ എന്ന്.
അതിന് കാരണം അവളുടെ അമ്മ ഇസ്രായേലുകാരിയും അച്ഛൻ ഇന്ത്യാക്കാരനുമാണ്. ഒരു തനിമലയാളി. കോട്ടയം പാലാക്കാരൻ അച്ചായൻ.
പണ്ട് ഇസ്രായേലിൽ ചുമ്മാ കറങ്ങാൻ പോയതാ പുള്ളിക്കാരൻ. അവിടുന്നു ലിയയുടെ അമ്മയെയും അടിച്ചോണ്ടിങ്ങു പോന്നു.
അതങ്ങനെയാണല്ലോ ഉടായിപ്പും തെണ്ടിത്തരങ്ങളും കാണിക്കാൻ നമ്മൾ മലയാളികളെ കഴിഞ്ഞല്ലേ മറ്റാരുമുള്ളൂ. എവിടെ പോയാലും ജീവിക്കാനുള്ള കഴിവും നമ്മൾ മലയാളികളുടെ മാത്രം പ്രേത്യേകത ആണല്ലോ.
ലിയയുടെ അച്ഛനും അമ്മയും ഇപ്പോൾ ഇംഗ്ലണ്ടിലാണ്. ഇവൾ ജോലി എന്നുപറഞ്ഞു ipol
അപ്പോൾ പറഞ്ഞു വന്നത് ലിയക്ക് ഒരുപാട് ഭാഷകൾ അറിയാം. അതിൽ ഇസ്രായേൽ ഭാഷയായ “ഹീബ്രു”, ഇംഗ്ലീഷ്, പിന്നെ കുരച്ചു കുരച്ചു മലയാളം. 😂 പിന്നെ സ്പാനിഷ് എന്തോ അറിയാം. എന്നാലും മലയാളം നല്ല വ്യക്തമായൊന്നുമല്ല സംസാരിക്കുന്നത്. അതുകൊണ്ടായിരിക്കും ഇവൾ ശ്രീക്കുട്ടിയോട് ഇംഗ്ലീഷിൽ മാത്രം സംസാരിച്ചത്.
എന്റെ മറുപടി കിട്ടാത്തതുകൊണ്ടായിരിക്കും അവൾ ചോദ്യം വീണ്ടും ആവർത്തിച്ചു.