“അത് നിന്നെ ബോധിപ്പിക്കണ്ട കാര്യം എനിക്കില്ല”
“ബോധിപ്പിച്ചേ പറ്റൂ.ഇത്രയും കാലം നിങ്ങൾക്കു വേണ്ടി ജോലിചെയ്തു.
ആ ഇവനോട് ഒരു രാത്രിയിൽ ഇറങ്ങി പോകാൻ പറയുക.എന്നിട്ട് ഒടുക്കം
അവനെന്തെങ്കിലും പറ്റിക്കിടക്കുമ്പോ
വന്നു കുറച്ചു ഷോ കാണിക്കുക.ഇത് കുറേ കണ്ടിട്ടുള്ളതാ മോളെ.”
“ശരിയാ……..അന്നങ്ങനെ പറ്റിപ്പൊയി.
ഇപ്പൊ വന്നതും തിരിച്ചു കൊണ്ടു പോകാൻ തന്നെയാ.പക്ഷെ അതിന് ഇടയിൽ അവന്റെ മേലെ അവകാശം പറയാനോ കേറി ഒട്ടാനോ നോക്കിയാ
…….ഈ വീണയെ ശരിക്കറിയില്ല നിനക്ക്”
“ചിലപ്പോൾ ഒട്ടിയെന്നിരിക്കും,കൂടെ കിടന്നുവെന്നും വരും.അതിന് തനിക്ക് എന്താ ഇത്ര പ്രശ്നം.പിന്നെ ഈ അവസ്ഥയിൽ ഇവനെ ഇവിടുന്ന് കൊണ്ടുപോകുന്നത് എനിക്കൊന്ന് കാണണം.ഇനി അസുഖം മാറിയാലും ഇവനിവിടെത്തന്നെ കാണും.”
“ഡി…..നിന്നെ ഞാൻ”വീണ സുനന്ദക്ക്
നേരെ കൈചൂണ്ടി.
“ഒന്നടങ്ങ് കൊച്ചമ്മേ…..ഇതെന്റെ വീടാണ്.കൈ ചൂണ്ടുന്നതും ആജ്ഞാപിക്കുന്നതും ഒക്കെ അങ്ങ് തറവാട്ടിൽ മതി.എന്റെയടുത്തു വേണ്ട”
ഞാൻ വന്നത് ഇവനെ കൊണ്ടുപോകാനാണ്.ഇറങ്ങുമ്പോൾ ഇവൻ കൂടെ കാണുകയും ചെയ്യും.
തടയാൻ നീ ആയിട്ടില്ല.ഇനി അതിന് തുനിഞ്ഞാൽ മുന്നും പിന്നും നോക്കില്ല ഞാൻ.എനിക്കവകാശം ഉള്ളവയൊന്നും മറ്റൊരിടത്തു വേണ്ട.
അവനെ നോക്കാൻ ഞാനുള്ളപ്പൊ
മറ്റാരും അതേറ്റുപിടിക്കുകയും വേണ്ട
“എന്നാലതൊന്നു കാണണമല്ലോ?”
പെണ്ണുങ്ങൾ തമ്മിലുള്ള വഴക്കിന് പണ്ടേ ഇടയിൽ കയറാൻ ഇഷ്ട്ടം ഇല്ലാത്ത ശംഭു അവസ്ഥ അതായത് കൊണ്ട് മാത്രം രക്ഷപെടാനാവാതെ കട്ടിലിൽ കഴിച്ചുകൂട്ടി.ശംഭുവിനെ ഇറക്കിവിട്ടതിന്റെ പരിഭവവും വീണ കാട്ടിക്കൂട്ടിയതിന്റെ ദേഷ്യത്തിലും ഉറഞ്ഞു തുള്ളിയ സുനന്ദക്ക് വീണ അവസാനം പറഞ്ഞത് ശരിക്കങ്ങു കത്തിയില്ല,അല്ലെങ്കിലാ ദേഷ്യത്തിൽ അത് ശ്രദ്ധിച്ചില്ല.അവരുടെ തർക്കം മുറുകുന്ന സമയത്താണ് സുര
അങ്ങോട്ടേക്ക് വരുന്നത്.പിന്നാലെ മാധവനും സാവിത്രിയും ഗായത്രിയും ഉണ്ട്.
“എടാ കൊച്ചെ….ദാ സാധനം കിട്ടി.
ഉളുക്ക് ചതവ് നീര് വീഴ്ച്ച ഇവക്കൊക്കെ ബെസ്റ്റാ.നീ ഇത് പിടിപ്പിച്ചേ.”എന്ന് പറഞ്ഞുകൊണ്ടാണ്
ഇരുമ്പിന്റെ കടന്നുവരവ്.കാന്താരി മുളകും ചെന്നിനായകവും നാടൻ കോഴിമുട്ടയും നല്ല വാറ്റ് ചാരായവും ചേർന്നുള്ള സുരയുടെ സ്പെഷ്യൽ സാധനം.
“ആഹാ……കൂട്ടുകാരനെ കണ്ടില്ലല്ലോ എന്ന് കരുതിയതെയുള്ളൂ.ഒന്ന് കാണാൻ”
“എന്താ…….എന്താ വീണക്കുഞ്ഞേ?”